Get Updates
Get notified of breaking news, exclusive insights, and must-see stories!

ചിയ സീഡ്‌സ് കഴിക്കുന്നതിന് വല്ല കൈയ്യുംകണക്കുമുണ്ടോ? ഈ ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ സൂക്ഷിക്കണം

പുതിയ കാലത്തെ ആരോഗ്യ സംരക്ഷണത്തില്‍ സുപ്രധാനമായ സ്ഥാനമാണ് ചിയ സീഡ്‌സിനുള്ളത്. ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവരാണ് ചിയ സീഡ്‌സിനെ അമിതമായി ആശ്രയിക്കുന്നത്. ദൈനംദിന ഭക്ഷണക്രമത്തില്‍ ചിയ സീഡ്‌സ് ഉള്‍പ്പെടുത്തുന്നവരും നിരവധിയാണിപ്പോള്‍. സമൂഹ മാധ്യമങ്ങളിലും ചിയ സീഡ്‌സിന്റെ ഗുണങ്ങള്‍ വര്‍ണിച്ചുകൊണ്ടുള്ള നിരവധി വീഡിയോകള്‍ കാണാം.

ചിയ സീഡ്‌സ് ഇട്ട് കുതിര്‍ത്ത വെള്ളം കുടിക്കുമ്പോള്‍ വിശപ്പ് കുറയും. ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും സഹായിക്കും. ചിയ സീഡ്‌സില്‍ ധാരാളം ആരോഗ്യ ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. പ്രോട്ടീന്‍, നാരുകള്‍, ഒമേഗ 3 ഫാറ്റി ആസിഡ്, വിറ്റാമിനുകള്‍ എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ ഇത് നല്ലൊരു ആരോഗ്യകരമായ പാനീയമാണെന്ന കാര്യത്തില്‍ സംശയമില്ല.

chia seeds

എന്നാല്‍ സമൂഹ മാധ്യമങ്ങളിലും മറ്റും ഫിറ്റ്‌നസ് പ്രേമികള്‍ ചിയാ സീഡ്‌സിനെ കുറിച്ച് നിരവധി പ്രചാരണങ്ങള്‍ നടത്തുന്നുണ്ട്. ശരീരഭാരം കുറയ്ക്കാന്‍ വേണ്ടി അമിതമായി ചിയ സീഡ്‌സിനെ ആശ്രയിച്ചാല്‍ ആരോഗ്യത്തിന് പണി കിട്ടും. ചില രോഗാവസ്ഥകള്‍ ഉള്ളവര്‍ ചിയാ വിത്തുകള്‍ ഇട്ടു കുതിര്‍ത്ത വെള്ളം കുടിക്കുന്നത് ഒഴിവാക്കണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. സ്വന്തം ആരോഗ്യപ്രശ്‌നങ്ങള്‍ തിരിച്ചറിയാതെ ചിയാ സീഡ്‌സ് കഴിക്കുന്നവര്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.

ദഹന പ്രശ്‌നങ്ങള്‍ ഉള്ളവര്‍ ചിയ വിത്തുകള്‍ കുടിക്കുമ്പോള്‍ ശ്രദ്ധിക്കുക. ഇത് വയറില്‍ ഗ്യാസ് കെട്ടല്‍, വയറു വീര്‍ക്കല്‍, വയറുവേദന എന്നിവയ്ക്ക് കാരണമാകും. കുടല്‍ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ ചിയാ വിത്തുകള്‍ കഴിച്ചാല്‍ മലബന്ധത്തിന് കാരണമാകും. കുറഞ്ഞ രക്തസമ്മര്‍ദമുള്ള ആളുകള്‍ ചിയാ വിത്തുകള്‍ ജാഗ്രതയോടെ കഴിക്കണം. കാരണം അവയില്‍ ആല്‍ഫ-ലിനോലെനിക് ആസിഡും പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മര്‍ദം കുറയ്ക്കുന്ന ഘടകങ്ങളാണ്. കുറഞ്ഞ രക്തസമ്മര്‍ദമുള്ളവര്‍ ചിയ വിത്തുകള്‍ കഴിക്കുമ്പോള്‍ തലകറക്കത്തിന് സാധ്യതയുണ്ട്.

രക്തം നേര്‍പ്പിക്കുന്ന മരുന്നുകള്‍ കഴിക്കുന്നവര്‍

ആസ്പിരിന്‍ പോലുള്ള രക്തം നേര്‍പ്പിക്കുന്ന മരുന്നുകള്‍ കഴിക്കുന്നുണ്ടെങ്കില്‍ ചിയാ വിത്തുകള്‍ കഴിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണം. ചിയ വിത്തുകളില്‍ അടങ്ങിയിട്ടുള്ള ഒമേഗ 3 രക്തസ്രാവം വര്‍ദ്ധിപ്പിക്കുന്ന ഘടകമാണ്. എള്ള്, കടുക് എന്നിവയോടൊക്കെ അലര്‍ജിയുള്ളവരും ചിയാ വിത്തുകള്‍ കഴിക്കരുത്. ഇത് ചിലപ്പോള്‍ ശരീരത്തില്‍ ചൊറിച്ചിലിനും ശ്വസന പ്രശ്‌നങ്ങള്‍ക്കും കാരണമാകും.

വൃക്ക പ്രശ്‌നങ്ങളുള്ളവരും ചിയ വിത്തുകള്‍ കഴിക്കുന്നത് സൂക്ഷിച്ചു വേണം. ചിയാ വിത്തുകളില്‍ പൊട്ടാസ്യവും ഫോസ്ഫറസും അടങ്ങിയിട്ടുണ്ട്. അവ വലിയ അളവില്‍ ശരീരത്തിനകത്ത് ചെല്ലുന്നത് വൃക്കകള്‍ക്ക് നല്ലതല്ല.

മിക്ക ആളുകള്‍ക്കും ഒന്ന്, രണ്ട് ടേബിള്‍ സ്പൂണ്‍ ചിയാ വിത്തുകള്‍ വെള്ളത്തില്‍ കുതിര്‍ത്ത് കഴിക്കുന്നത് നല്ലതാണെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ശരീരഭാരം കുറയ്ക്കാനും മറ്റും അമിതമായി ചിയാ വിത്തുകളെ ആശ്രയിക്കുമ്പോഴാണ് പ്രശ്‌നമുണ്ടാകുന്നത്.

ഡിസ്‌ക്ലെയിമര്‍ - ഗൂഗിളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയതാണ് ഈ ലേഖനം. വണ്‍ഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകള്‍ ഇല്ല. അതിനാല്‍ ഇവ പിന്തുടരുന്നതിന് മുന്‍പ് ആരോഗ്യവിദഗ്ധരുടെ ഉപദേശം സ്വീകരിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+