വീടിനു ചുറ്റും പാമ്പുകളുണ്ടോ? പാമ്പിന് മാളങ്ങള്‍ എങ്ങനെ തിരിച്ചറിയാം: ഇതാ ചില വഴികള്‍
പലരുടെയും വലിയ പേടിസ്വപ്നമാണ് പാമ്പുകള്‍. അങ്ങോട്ട് ഉപദ്രവിക്കാതെ പാമ്പുകള്‍ മനുഷ്യരെ ആക്രമിക്കാറില്ലെങ്കിലും അറിയാതെ ചവിട്ടിയും മറ്റുമുള്ള പ്രകോപനത്തിലൂടെ പാമ്പ് കടിയേല്‍ക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. നേരത്തെ കാടിന്റെ പരിസരങ്ങളില്‍ ഒക്കെയായിരുന്നു പാമ്പുകള്‍ കൂടുതലായി കാണപ്പെട്ടിരുന്നത്.
എന്നാല്‍ ഇപ്പോള്‍ നഗര-ഗ്രാമ വ്യത്യാസമില്ലാതെ പാമ്പുകള്‍ ഒരുപാട് വ്യാപിച്ചിട്ടുണ്ട്. വിഷമുള്ള പാമ്പുകളുടെ എണ്ണവും വര്‍ദ്ധിച്ചിട്ടുണ്ട്. പാമ്പ് കടിയേറ്റുള്ള മരണങ്ങളും അടിക്കടി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതേസമയം, ആവാസ വ്യവസ്ഥയില്‍ വലിയ സ്ഥാനമാണ് പാമ്പിനുള്ളത്. അണലി, മൂര്‍ഖന്‍, രാജവെമ്പാല, വെള്ളിക്കെട്ടന് എന്നിവയൊക്കെയാണ് വിഷം കൂടിയ ഇനങ്ങള്‍.

ഇപ്പോള്‍ വീടുകളുടെ പരിസരങ്ങളിലും ധാരാളമായി പാമ്പുകളെ കാണാറുണ്ട്. വെള്ളപ്പൊക്കത്തിനൊപ്പം പാമ്പുകളും ജനവാസ മേഖലയില്‍ എത്തിപ്പെടാറുണ്ട്.
ആവശ്യത്തിന് ഭക്ഷണവും സുഖമായി തങ്ങാന്‍ ഒരിടവും ലഭിച്ചാല്‍ പാമ്പുകള്‍ വീടിന്റെ പരിസരങ്ങളില്‍ തന്നെ കൂടാറുണ്ട്. തണുപ്പ് തേടിയാണ് ഇവ പുറത്തിറങ്ങുന്നത്. കതകിന്റെയും ജനലിന്റെയും വിടവിലൂടെയും മറ്റും വീടിനുള്ളിലേക്ക് പാമ്പ് വരുന്ന നിരവധി സംഭവങ്ങളും ഇപ്പോള്‍ അനുദിനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.
വീടിന്റെ പരിസരത്ത് പാമ്പിന്റെ മാളങ്ങള്‍ ഉണ്ടോയെന്ന് തിരിച്ചറിയാനുള്ള ചില മാര്‍ഗങ്ങളാണ് ഇവിടെ പറയുന്നത്. വീടിനു പുറത്ത് പല ഭാഗങ്ങളിലും ദ്വാരങ്ങള്‍ കാണപ്പെടാറുണ്ട്. ഇതില്‍ ഏതാണ് പാമ്പിന്റെ മാളമെന്ന് ഒറ്റനോട്ടത്തില്‍ തിരിച്ചറിയുക പ്രയാസം തന്നെ.
പാമ്പുകള്‍ സ്വന്തമായി മാളങ്ങള്‍ നിര്‍മിക്കാറില്ല. പകരം മറ്റു മൃഗങ്ങള്‍ കുഴിച്ചിട്ട് ഉപേക്ഷിച്ചു പോയ മാളങ്ങളിലാണ് ഇവ താമസിക്കുന്നത്. ഏകദേശം ഒരു ഇഞ്ച് മുതല്‍ മൂന്ന് ഇഞ്ച് വരെയാണ് പാമ്പിന് മാളത്തിന്റെ വ്യാസം. ഇവ വൃത്താകൃതിയില്‍ ഉള്ളതായിരിക്കും. മാളത്തിന്റെ അരികുകള്‍ മിനുസമുള്ളതായിരിക്കും.
പാമ്പ് താമസിക്കുന്നുണ്ടെങ്കില്‍ മാളത്തിനു സമീപം പാമ്പ് പൊഴിച്ചിട്ട തോലിന്റെ അവശിഷ്ടങ്ങള്‍ ഉണ്ടാകും. വീടിന്റെ പരിസരങ്ങളില്‍ പലപ്പോഴും കാണാവുന്ന ഭാഗങ്ങളിലായിരിക്കില്ല പാമ്പിന്റെ മാളമുള്ളത്. മറിച്ച് ഒളിച്ചിരിക്കാന്‍ സൗകര്യമുള്ള ഇരുണ്ട സ്ഥലങ്ങളിലായിരിക്കും ഇവയുള്ളത്. വിറക് അടുക്കി വെച്ചിരിക്കുന്നിടത്ത്, കല്ലുകള്‍ക്കിടയില്‍, മണ്ണ് കൊണ്ടുള്ള ഭിത്തിയില്‍, വീടിന്റെ മച്ചില്‍, പഴയ സാധനങ്ങള്‍ കൂട്ടിയിട്ട ഷെഡ്ഡില്‍ എന്നിവിടങ്ങളിലൊക്കെ ഇവ ഒളിഞ്ഞിരിക്കാറുണ്ട്.
കുളങ്ങള്‍, വെള്ളക്കെട്ടുകള്‍, ഡ്രെയിനേജ് ചാലുകള്‍ എന്നിവയ്ക്ക് സമീപമുള്ള ഈര്‍പ്പമുള്ള അന്തരീക്ഷമാണ് പാമ്പുകള്‍ സാധാരണയായി ഇഷ്ടപ്പെടുന്നത്. ഈ പ്രദേശങ്ങള്‍ കൂടുതല്‍ സൂക്ഷ്മമായി പരിശോധിക്കുക.
വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നതാണ് പാമ്പ് കയറാതിരിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം. ഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കുന്നുകൂടി കിടന്നാല്‍ ഭക്ഷണം തേടി എലികള്‍ വരും. എലിയെ തേടി പാമ്പും വരും. വീടിന്റെ മുറ്റത്തുള്ള പുല്‍ത്തകിടികള്‍ വൃത്തിയാക്കി സൂക്ഷിക്കുക, വീടിനു പരിസരത്തുള്ള എല്ലാ ദ്വാരങ്ങളും അടയ്ക്കുക. മാളത്തില്‍ പാമ്പുണ്ടെന്നു തോന്നിയാല്‍ പാമ്പിനെ ശാസ്ത്രീയമായി പിടിക്കുന്നവരെ വിളിക്കുക.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications