ഈ ചെടികൾ വീട്ടുമുറ്റത്ത് നടുന്നത് ഒഴിവാക്കാം, പാമ്പുകൾ വീട്ടിലേക്ക് കയറി വരും
വീട്ടിലെ തോട്ടങ്ങൾ മനോഹരമായ ഇടങ്ങളാണെങ്കിലും ചിലപ്പോഴൊക്കെ ഇവ നമ്മൾ ആഗ്രഹിക്കാത്ത ചില ജീവികളെ വിളിച്ച് വരുത്താറുണ്ട്. ഇടതൂർന്ന പച്ചപ്പും വള്ളിച്ചെടികളും തോട്ടത്തിന് ഭംഗി കൂട്ടുമെങ്കിലും ഇവ പാമ്പുകൾക്ക് ഒളിച്ചിരിക്കാൻ ഏറ്റവും പ്രിയപ്പെട്ട സ്ഥലങ്ങളാണ്.
പാമ്പുകൾക്ക് തങ്ങളുടെ ശരീര താപനില നിയന്ത്രിക്കാൻ അന്തരീക്ഷ താപനിലയെ ആശ്രയിക്കേണ്ടതുണ്ട് . അതിനാൽ അവ തണലുള്ളതും, ഈർപ്പമുള്ളതും, ആളനക്കമില്ലാത്തതുമായ സ്ഥലങ്ങളാണ് വിശ്രമിക്കാൻ തിരഞ്ഞെടുക്കുന്നത്. മാത്രമല്ല ചില ചെടികൾ തവളകൾ, പല്ലികൾ, എലികൾ തുടങ്ങിയ ജീവികൾക്ക് ഒളിച്ചിരിക്കാൻ ഇടമൊരുക്കുന്നു. ഇവയെ ഇരയാക്കാൻ വേണ്ടിയാണ് പാമ്പുകൾ പ്രധാനമായും ഈ ചെടികൾക്ക് അടുത്തേക്ക് വരുന്നത്. വീട്ടുമുറ്റത്ത് പാമ്പുകളെ ആകർഷിക്കാൻ സാധ്യതയുള്ള 5 ചെടികൾ താഴെ പറയുന്നവയാണ്..

1. മുള
മുളകൾ വളരെ വേഗത്തിൽ വളരുകയും ഇടതൂർന്ന തണൽ ഉണ്ടാക്കുകയും ചെയ്യും. ഇതിന്റെ അടിഭാഗം പാമ്പുകൾക്ക് സുരക്ഷിതമായി ഒളിച്ചിരിക്കാൻ പറ്റിയ തണുപ്പുള്ള ഒരിടമാണ്. മുളകൾ മതിലിനോടോ വേലിയോടോ ചേർന്ന് നടുമ്പോൾ പാമ്പുകൾക്ക് തോട്ടത്തിലേക്ക് എളുപ്പത്തിൽ കടന്നുവരാൻ ഇത് വഴിയൊരുക്കുന്നു.
2. പെരിവിങ്കിൾ, ഐവി ചെടികൾ
നിലത്തു പടർന്നു വളരുന്ന ഇത്തരം ചെടികൾ തറ പൂർണ്ണമായും മൂടുന്നു. ഇത് കാരണം തറയിൽ എന്ത് നടക്കുന്നു എന്ന് കൃത്യമായി കാണാൻ സാധിക്കില്ല. ഇത്തരം ചെടികളുടെ അടിയിൽ ഈർപ്പവും ഉണങ്ങിയ ഇലകളും അടിഞ്ഞുകൂടുന്നത് പാമ്പുകൾക്ക് ഒളിച്ചിരിക്കാൻ ഏറ്റവും അനുയോജ്യമായ അന്തരീക്ഷം ഉണ്ടാക്കുന്നു.
3. ഇഞ്ചിപ്പുല്ല്
നമ്മൾ സാധാരണയായി പല ആവശ്യങ്ങൾക്കായി തോട്ടത്തിൽ വളർത്തുന്ന ഒന്നാണ് ഇഞ്ചിപ്പുല്ല്. എന്നാൽ ഇത് വലിയ കൂട്ടമായി വളരുമ്പോൾ ഇതിന്റെ ചുവട്ടിൽ വലിയ തണലും മറവും ഉണ്ടാകുന്നു. ഇത് പാമ്പുകളെ നേരിട്ട് ആകർഷിച്ചില്ലെങ്കിലും, അവയ്ക്ക് വിശ്രമിക്കാൻ പറ്റിയ തണുപ്പുള്ള അന്തരീക്ഷം സമ്മാനിക്കുന്നു.
4. മുല്ല
മുല്ലച്ചെടികൾ പടർന്ന് പന്തലിച്ച് അടിഭാഗത്ത് നല്ലൊരു മറവ് ഉണ്ടാക്കുന്നു. മുല്ലയുടെ ഇടതൂർന്ന ഇലകൾക്കിടയിൽ എലികൾ, പ്രാണികൾ, മറ്റ് ചെറിയ ജീവികൾ എന്നിവ താവളമാക്കാറുണ്ട്. ഇവയെ പിടിക്കാൻ വേണ്ടിയാണ് പാമ്പുകൾ പ്രധാനമായും മുല്ലച്ചെടിയുടെ അടുത്തേക്ക് വരുന്നത്.
5. ചന്ദനം
ചന്ദനമരം പോലെയുള്ള വലിയ മരങ്ങൾ നല്ല തണലും തണുപ്പും നൽകുന്നവയാണ്. പ്രത്യേകിച്ച് ചൂട് കാലത്ത് ഇവയുടെ ചുവട്ടിലെ ഈർപ്പവും തണുപ്പും പാമ്പുകൾക്ക് വിശ്രമിക്കാൻ പറ്റിയ ശാന്തമായ ഒരിടം ഒരുക്കുന്നു.














Click it and Unblock the Notifications