Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓടേണ്ട, ചാടേണ്ട,പട്ടിണി കിടക്കേണ്ട; പകരം ഇത് കുടിച്ച് നോക്കൂ..തടി താനെ കുറയും

തടി കുറക്കാൻ വേണ്ടി പട്ടിണി കിടക്കുന്നവരാണ് നമ്മളിൽ പലരും, ഫലമോ? മാറാ രോഗം അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങൾ. പോഷകങ്ങൾ കൃത്യമയ അളവിൽ തന്നെ ശരീരത്തിൽ എത്തേണ്ടതുണ്ട്. അതിനാൽ തടി കുറക്കാനുളള തീവ്ര ശ്രമത്തിനിടയിലും ആരോഗ്യപ്രദമായ ഭക്ഷണങ്ങൾ ശരീരത്തിന് ലഭിക്കുന്നുവെന്ന് ഉറപ്പാക്കണം.അതിന് സഹായിക്കുന്ന ഒന്നാണ് ഉണക്കമുന്തിരി.

പോഷകങ്ങളാലും ആന്റി ഓക്സിഡന്റുകളാലും സമ്പുഷ്ടമായ ഉണക്കമുന്തിരി തടികുറക്കുന്നതിനോടൊപ്പം വയറിലെ കൊഴുപ്പുകളും എരിച്ച് കളയുന്നു. ഉണക്കമുന്തിരി വെള്ളത്തിൽ കുതിർത്ത് ഈ വെള്ളമാണ് കുടിക്കേണ്ടതെന്ന് ന്യൂട്രീഷ്ണിസ്റ്റ് ആയ കവിത ദേവ്ഗൺ പറയുന്നു. ഉണക്കമുന്തിരിയിട്ട വെള്ളം കുടിച്ചാലുള്ള ഗുണങ്ങളെ കുറിച്ച് കൂടുതലറിയാം

wl

1.പ്രതിരോധ ശക്തി വർധിപ്പിക്കുന്നു

വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ, പൊട്ടാസ്യം, ഇരുമ്പ്, ആന്റിഓക്‌സിഡന്റുകൾ തുടങ്ങിയ അവശ്യ പോഷകങ്ങളാൽ സമ്പന്നമാണ് ഈ പാനീയം. അവ രക്തത്തിൽ നിന്ന് ഫ്രീ റാഡിക്കലുകളെ നീക്കം ചെയ്യാൻ സഹായിക്കുകയും കോശങ്ങൾക്ക് കേടുപാടുകൾ വരുത്തുന്നത് തടയുകയും ചെയ്യുന്നു.

2. ദഹനം വേഗത്തിലാക്കുന്നു

ഉണക്കമുന്തിരിയിൽ ധാരാളം ഫൈബറുകൾ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇവ കഴിച്ച് കഴിഞ്ഞാൽ വയർ നിറഞ്ഞിരിക്കുന്നതായി തോന്നും,അതായത് ഇടക്കിടെ വിശക്കില്ലെന്ന് സാരം. മാത്രമല്ല ഇവ മലബന്ധം തടയുകയും ചെയ്യുന്നു. ഭാരം നിയന്ത്രിക്കാനുള്ള ശ്രമത്തിലാണെങ്കിൽ ഫൈബറുകൾ ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കുന്നതാണ് ഉചിതം.

3. ഭാരം കുറക്കാൻ സഹായിക്കുന്നു

ഫൈബറുകൾ അടങ്ങിയ മുന്തിരി കുതിർത്ത പാനീയം തടി കുറക്കാൻ സഹായിക്കും. ഈ വെള്ളം കുടിച്ച് കഴിഞ്ഞാൽ ഭക്ഷണം ഇടയ്ക്കിടെ കഴിക്കണമെന്ന തോന്നൽ ഇല്ലാതാക്കുന്നു. മാത്രമല്ല രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു.

4.അസഡിറ്റി പ്രശ്നങ്ങൾ ലഘൂകരിക്കുന്നു

അസഡിറ്റി പ്രശ്നങ്ങൾ ഒരുപരിധി വരെ കുറക്കാൻ ഉണക്ക് മുന്തി പാനീയം സഹായിക്കുമെന്ന് വിവിധ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ, കാൽസ്യം, സിങ്ക് എന്നിങ്ങനെ ഉണക്കമുന്തിരി വെള്ളത്തിൽ അടങ്ങിയിരിക്കുന്ന അവശ്യ പോഷകങ്ങൾ ദഹന സംബന്ധമായ പ്രശ്നങ്ങൾ തടയാൻ സഹായിക്കും. ഉണക്കമുന്തിരിയിലെ നാരുകൾ ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും അസിഡിറ്റിയും മറ്റ് ദഹന പ്രശ്നങ്ങളും ഇല്ലാതാക്കുകയും ചെയ്യുന്നു.

5. രോഗസാധ്യത കുറക്കുന്നു

ആന്റി ഓക്സിഡന്റുകളാണ് സമ്പന്നമാണ് ഉണക്കമുന്തിരി. പ്രായമാകുമ്പോഴും ജീവിതശൈലിയിലുണ്ടാകുന്ന മാറ്റങ്ങൾ മൂലവും കോശങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചേക്കും. എന്നാൽ ഇത് തടായാൻ ഇവയിലെ ആന്റിഓക്‌സിഡന്റുകൾ സഹായിക്കുന്നു. പ്രമേഹം, ഓസ്റ്റിയോപൊറോസിസ് തുടങ്ങിയ വിട്ടുമാറാത്ത രോഗാവസ്ഥകൾ തീർക്കുന്ന അപകടങ്ങൾ കുറക്കാനും ഇത് സഹായിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+