കഷ്ടപ്പെട്ട് പട്ടിണി കിടക്കേണ്ട; തടി ഇനി എളുപ്പം കുറക്കാം..വേണ്ടത് ഈ ജ്യൂസുകൾ
പെട്ടെന്ന് ഒന്ന് തടി കുറക്കാൻ കഴിഞ്ഞെങ്കിൽ എന്നാണോ ചിന്ത? അങ്ങനെയെങ്കിൽ രണ്ടാമതൊന്ന് ആലോചിക്കേണ്ട, നിങ്ങളുടെ ഡയറ്റിൽ ജ്യൂസ് ഉൾപ്പെടുത്താം. പഴങ്ങളും പച്ചക്കറികളും നേരിട്ട് കഴിക്കാൻ ബുദ്ധിമുട്ടായവർക്ക് ആവശ്യത്തിന് പോഷകങ്ങൾ ശരീരത്തിൽ എത്തിയെന്ന് ഉറപ്പാക്കാനും സാധിക്കും. ഇനി ഏത് ജ്യൂസ് കഴിക്കുമെന്നതാണോ ആശങ്ക? പറഞ്ഞുതരാം
ബീട്ട് റൂട്ട് ജ്യൂസ്
1 കപ്പ് അരിഞ്ഞ ബീറ്റ്റൂട്ട്, 1 കപ്പ് അരിഞ്ഞ നെല്ലിക്ക, 1/2 കഷ്ണം ഇഞ്ചി,
5-6 പുതീന ഇല, 1/2 ടീസ്പൂൺ വറുത്ത ജീര പൊടി,1/2 ടീസ്പൂൺ ഇന്തുപ്പ്,1/2 ടീസ്പൂൺ നാരങ്ങ നീര്, 1/2 ടീസ്പൂൺ തേൻ,
1 കപ്പ് വെള്ളം
തയ്യാറാക്കുന്ന വിധം-ഒരു ബ്ലെൻഡറിൽ അരിഞ്ഞ ബീറ്റ്റൂട്ട്, നെല്ലിക്ക, ഇഞ്ചി, പുദീന ഇല എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക. ഇതിലേക്ക് പിന്നീട് അൽപം വെള്ളവും വറുത്ത ജീരകപ്പൊടി, ഇന്തുപ്പ്, നാരങ്ങ നീര്, തേൻ എന്നിവ യോജിപ്പിച്ച് ജ്യൂസാക്കി എടുക്കാം.

ചീരയും കക്കിരി ജ്യൂസ്
200 ഗ്രാം വെള്ളരിക്ക,50 ഗ്രാം ചീര,
1/4 കഷ്ണം ഇഞ്ചി, 1/2 ടീസ്പൂൺ നാരങ്ങ നീര്, ഇന്തുപ്പ് എന്നിവയാണ് ആവശ്യം.
കക്കരിക്കയും ചീരയും ഇഞ്ചിയും നന്നായി കഴുകിയെടുത്ത് കഷ്ണങ്ങളായി മുറിച്ച് ബ്ലൻഡറിൽ ഇട്ട് അടിച്ചെടുക്കാം. ആവശ്യത്തിന് വെള്ളം ചേർക്കണം. ഇതിലേക്ക് ഇന്തുപ്പും ചെറുനാരങ്ങ നീരും ചേർത്ത് കൊടുക്കാം.
1 കപ്പ് അരിഞ്ഞ പൈനാപ്പിൾ,1 കപ്പ് ഓറഞ്ച് ,
1 കപ്പ് പീച്ചിങ്ങ,1 വെള്ളരിക്ക,
കുറച്ച് തുളസി ഇല,കുറച്ച് കറിവേപ്പില എന്നിവയാണ് ആവശ്യം.
എല്ലാ ചേരുവകളും അൽപം വെള്ളം ചേർത്ത് നന്നായി അരച്ചെടുത്ത് അരിച്ചെടുത്ത് ജ്യൂസ് തയ്യാറാക്കാം
തക്കാളിയും കക്കിരിയും ചേർത്ത ജ്യൂസ്
3 പഴുത്ത തക്കാളി,1/2 കപ്പ് കക്കിരി,
5 മുതൽ 6 വരെ പുതിന ,
1/4 ടീസ്പൂൺ ഇന്തുപ്പ്, 1 ടീസ്പൂൺ നാരങ്ങ നീര്,
1 കപ്പ് തണുത്ത വെള്ളം എന്നിവയാണ് ആവശ്യം.
ആദ്യം തക്കാളി നന്നായി തിളപ്പിച്ചെടുത്ത ശേഷം തണുപ്പിച്ചെടുക്കുക. ഇതിന് ശേഷം തക്കാളിയും കക്കിരിയും ചേർത്ത് നന്നായി അരച്ചെടുക്കാം. ഇതിലേക്ക് തണുത്ത വെള്ളവും ഇന്തുപ്പും പുതിന ഇലയും ചെറുനാരങ്ങയും ചേർത്ത് അടിച്ചെടുക്കാം
കാരറ്റ്,ആപ്പിൾ ജ്യൂസ്
200 ഗ്രാം കാരറ്റ്,200 ഗ്രാം ആപ്പിൾ,
1 കഷ്ണം ഇഞ്ചി , പിങ്ക് സാൾട്ട്,
ഐസ് ക്യൂബ് എന്നിവയാണ് ആവശ്യം.
കാരറ്റും ആപ്പിളും തൊലി കളഞ്ഞതിന് ശേഷം ബ്ലൻഡറിൽ ഇടുക. ഇതിലേക്ക് മറ്റ് ചേരുവകളും ചേർത്ത് നന്നായി അടിച്ചെടുക്കാം. ഐസും ചേർത്ത് കഴിക്കാം












Click it and Unblock the Notifications