കാപ്പി അമിതമായി കുടിക്കുന്നവരാണോ? ;എങ്കിൽ മുടി കൊഴിഞ്ഞ് മൊട്ടയായത് തന്നെ,മുന്നറിയിപ്പ്
രാവിലെ എഴുന്നേറ്റാൽ ഒരു കാപ്പി, അത് നിർബന്ധമാണ് ചിലർക്ക്. ചിലർ ഒന്നിൽ നിർത്തിയേക്കില്ല, സമയം കിട്ടുമ്പോഴെല്ലാം ഒരു കാപ്പി കുടിച്ചേക്കാമെന്ന് കരുതുന്നവർ ഉണ്ട്. എന്നാൽ കാപ്പി പ്രിയരായ സ്ത്രീകളെ ഒന്ന് കരുതിയിരുന്നോളൂ, ഇഷ്ടത്തോടെ നിങ്ങൾ ഈ കുടിക്കുന്ന കാപ്പി മുടി കൊഴിച്ചലിന് കാരണമാകുമെന്നാണ് ആരോഗ്യവിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.
അമിതമായി കഫീൻ ശരീരത്തിലെത്തുന്നത് സ്ത്രീകളുടെ മുടിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാം എന്നാണ് ആരോഗ്യ പരിശീലകൻ തിയോ ബെർഗ്മാൻ മുന്നറിയിപ്പ് നൽകുന്നത്. കാരണം കഫീൻ കൂടുതലായി ശരീരത്തിലെത്തുന്നതോടെ അഡ്രിനൽ ഗ്രന്ഥി കൂടുതൽ അളവിൽ അഡ്രിനാലിൻ പുറത്തുവിടാൻ കാരണമാകും. ഇത് അഡ്രിനലിനെ ദുർബലപ്പെടുത്തുകയും ചെയ്യും. ദുർബലമായ അഡ്രിനൽ ഗ്രന്ഥികൾ മുഴി കൊഴിച്ചലിന് കാരണമാകും',അദ്ദേഹം പറയുന്നു.

എന്നാൽ കാപ്പി തലയിൽ ഉപയോഗിക്കുന്നത് മുടിയ്ക്ക് ഗുണകരമാണെന്നാണ് ദീ ആശുപത്രിയിലെ ചീഫ് ഡയറ്റീഷ്യൻ ആ ശുഭ രമേഷ് പറയുന്നത്. 'കഫീൻ രോമകൂപങ്ങളെ ഉത്തേജിപ്പിക്കുകയും തലയോട്ടിയിൽ നേരിട്ട് പ്രയോഗിക്കുന്നത് വഴി മുടിയുടെ ആയുസ് കൂട്ടുകയും ചെയ്യുന്നു. മുടി കൊഴിച്ചിലിന് കാരണമാകുന്ന ഡൈഹൈഡ്രോട്ടെസ്റ്റോസ്റ്റിറോണിൻ്റെ (ഡിഎച്ച്ടി) ഫലങ്ങളെ പ്രതിരോധിക്കാനും കഫീന് സാധിക്കുമത്രേ.
ഇൻ്റർനാഷണൽ ജേണൽ ഓഫ് ഡെർമറ്റോളജിയിൽ പരാമർശിച്ചിരിക്കുന്ന പഠനത്തിൽ പറയുന്നത് തലയോട്ടിയിൽ കാപ്പി നേരിട്ട് പ്രയോഗിക്കുന്നത് രോമകൂപങ്ങളിലേക്ക് കഫീൻ നേരിട്ട് ചെല്ലാൻ സഹായിക്കുമെന്നാണ്. അതേസമയം കഴിക്കുന്നത് രോമകൂപങ്ങളെ ബാധിക്കില്ല, അതുകൊണ്ട് തന്നെ ഗുണകരവുമാകില്ല. അതേസമയം കഫീൻ അമിതമായി കഴിക്കുന്നത് ഹോർമോൺ അസന്തുലനത്തിന് കാരണമായേക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇത് പോഷകങ്ങളുടെ ആഗിരണത്തെ തടയുകയും മുടിയുടെ ആരോഗ്യത്തെ പരോക്ഷമായി ബാധിക്കുകയും ചെയ്യും.ആരോഗ്യമുള്ള മുടി വളർച്ചയ്ക്ക് നിർണായകമായ ഇരുമ്പ്, മഗ്നീഷ്യം തുടങ്ങിയ അവശ്യ പോഷകങ്ങൾ ആഗിരണത്തേയും കഫീൻ ഉപയോഗം ബാധിച്ചക്കും.
മിതമായ അളവിൽ കോഫി കഴിക്കുന്നത് കൊണ്ട് അത് മുടിയെ ദോഷകരമായി ബാധിക്കില്ലെന്നും ശുഭ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട് തന്നെ മുടിയെ കുറിച്ച് ആശങ്കപ്പെടുന്നവർ കഫീൻ ശരീരത്തിലെത്തുന്നതിന്റെ അളവ് കുറയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അതായത് ഒരു ദിവസം 400 ഗ്രാമിൽ കൂടുതൽ കാപ്പി കുടിക്കാതിരിക്കുക', ശുഭ നിർദ്ദേശിച്ചു. മുടി കൊഴിച്ചൽ കൂടുതൽ ഉള്ളവർ പക്ഷേ ഒരിക്കലും വീട്ടുവൈധ്യങ്ങൾക്ക് പുറകെ പോകാൻ നിൽക്കരുതെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇത്തരക്കാർ നിർബന്ധമായും ഡോക്ടറെ സമീപിക്കണമെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
-
വീട്ടില്‍ നോക്കുന്നിടത്തെല്ലാം എട്ടുകാലി വലകളാണോ? അവയെ പൂര്‍ണമായി ഒഴിവാക്കാം: ഈ വഴികളിലൂടെ -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650!












Click it and Unblock the Notifications