Get Updates
Get notified of breaking news, exclusive insights, and must-see stories!

വെജിറ്റേറിയനാണോ? തടി കുറക്കാൻ കഷ്ടപ്പെടുകയാണോ?; ധൈര്യമായി ഇവ കഴിക്കൂ

സസ്യബുക്കാണോ? തടി കുറക്കാനുള്ള ശ്രമത്തിലാണോ? എങ്കിൽ തീർച്ചയായും ഭക്ഷണ കാര്യത്തിൽ ശ്രദ്ധിച്ചേ മതിയാകൂ. കാരണം ആരോഗ്യകരമായ രീതിയിൽ ശരീരഭാരം കുറയ്ക്കണമെങ്കിൽ കൃത്യമായ ഡയറ്റ് പാലിക്കേണ്ടതുണ്ട്. അതായത് പല ഭക്ഷണങ്ങളും ഒഴിവാക്കുമ്പോൾ ശരിയായ അളവിൽ പോഷണം ശരീരത്തിൽ എത്താതിരിക്കാൻ കാരണമാകും. ഡയറ്റിൽ പഴങ്ങൾ, പച്ചക്കറികൾ, പയർവർഗ്ഗങ്ങൾ, ധാന്യങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുത്താം. നാരുകളാൽ സമ്പന്നമായ ഈ ഭക്ഷണങ്ങൾ ദഹനം സുഗമമാക്കുകയും സംതൃപ്തി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. സസ്യബുക്കുകൾക്ക് തടികുറയ്ക്കാനുള്ള യാത്രയിൽ ഉൾപ്പെടുത്താവന്ന ചില ഭക്ഷണങ്ങൾ ഇന്ന് പരിചയപ്പെടാം

ബദാം ചേർക്കാം

ബദാം പ്രോട്ടീൻ, നാരുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയാൽ സമ്പന്നമാണ്. ബദാം കഴിക്കുന്നത് കൂടുതൽ നേരം വയർ നിറഞ്ഞിരിക്കുന്നതായി തോന്നാൻ സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇടയ്ക്കിടെ ലഘുഭക്ഷണം കഴിക്കണമെന്ന ചിന്തയും ഇല്ലാതാക്കുന്നു. പ്രഭാതഭക്ഷണത്തിൽ ഒരു പിടി ബദാം ഉൾപ്പെടുത്തുന്നത് പരീക്ഷിച്ചുനോക്കൂ അല്ലെങ്കിൽ ദിവസം മുഴുവനും നിങ്ങളുടെ ഊർജം നിലനിർത്താൻ രാവിലെയും ഉച്ചയ്ക്കും ഇടയിൽ ബദാം കഴിച്ച് നോക്കൂ.

weight2-

ഇലക്കറികൾ ധാരാളമായി ഉപയോഗിക്കാം

ചീര പോലുള്ള പച്ചക്കറികൾ പോഷകങ്ങളുടെ ശക്തികേന്ദ്രങ്ങളാണ്. കുറഞ്ഞ കലോറിയും ആവശ്യത്തിന് പോഷകവുമാണ് ഇവയുടെ പ്രധാന്യം വർധിപ്പിക്കുന്നത്. സാലഡായും സ്മൂത്തിയായും തോരനോ കറിയോ വെച്ചുമെല്ലാം ഇലക്കറികൾ ആസ്വദിക്കാം. കൂടാതെ, അവയിൽ നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് ആരോഗ്യകരമായ ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.

പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക

ടിഷ്യൂകളുടേയും പേളികളുടേയും ആരോഗ്യത്തിന് ഇവ സഹായിക്കുന്നു.
സസ്യാധിഷ്ഠിത പ്രോട്ടീൻ സ്രോതസ്സുകളായ ക്വിനോവ, പയർ, ചെറുപയർ, ടോഫു എന്നിവ ഉൾപ്പെടുത്തുന്നത് വിശപ്പ് തടയാനും പേശികളുടെ കരുത്ത് വർധിപ്പിക്കാനും സഹായിക്കുന്നു.മാത്രമല്ല, മൊത്തത്തിലുള്ള ആരോഗ്യത്തിന് ആവശ്യമായ പോഷകങ്ങൾ നൽകുകയും ചെയ്യുന്നു.

പഴങ്ങളും നട്സും

ചിപ്സോ മധുരപലഹാരങ്ങളോ തിരഞ്ഞെടുക്കുന്നതിനുപകരം, പഴങ്ങളും നട്സുകളും പോലുള്ള ആരോഗ്യകരമായ ലഘുഭക്ഷണങ്ങൾ തിരഞ്ഞെടുക്കൂ.ബദാം നല്ലൊരു തിരഞ്ഞെടുപ്പായിരിക്കും. കാരണം ഇവയിൽ ആന്റി ഓക്സിഡന്റുകൾ ധാരാളമുണ്ട്. ഒരു കഷ്ണം പഴവുമായ ബദാം ചേർത്ത് കഴിച്ച് നോക്കൂ. ഇത് മികച്ച സമീകൃതാഹാരം മാത്രമല്ല ആവശ്യമായ ഊർജം ലഭിക്കാനും സഹായിക്കുന്നു.

ധാരാളം വെള്ളം കുടിക്കുക

ശരീരഭാരം കുറയ്ക്കാൻ ജലാംശം നിലനിർത്തേണ്ടത് അത്യാവശ്യമാണ്.ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളുന്നതിൽ വെള്ളം ഒരു പ്രധാന പങ്ക് വഹിക്കുന്നു, മാത്രമല്ല വയർ നിറഞ്ഞ് നിൽക്കാനും ഇത് സഹായിക്കുന്നു.ഒരു ദിവസം കുറഞ്ഞത് 8 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+