പല്ലികളെ പേടിയാണോ? അവയെ വീട്ടിൽ നിന്ന് എങ്ങനെ അകറ്റി നിർത്താം? വഴികളിതാ

ചുവരിലൂടെ ഓടിനടക്കുന്ന ഒരു പല്ലിയെ കണ്ടാൽത്തന്നെ പേടിച്ച് മുറിയിൽ നിന്ന് പുറത്തേക്ക് ഓടുന്നവരുണ്ട്. സാധാരണയായി വീടുകളിൽ കാണപ്പെടുന്ന പല്ലികൾ അപകടകാരികളല്ലെന്നും അവ വീട്ടിലെ പ്രാണികളെ നശിപ്പിക്കാൻ സഹായിക്കുമെന്നും അറിയാമെങ്കിലും പേടിയുള്ളവർക്ക് പല്ലി ഒരു വലിയ ശല്യം തന്നെയാണ്.

മാത്രമല്ല അടുക്കളയിലും മറ്റ് മുറികളിലും പല്ലി കാഷ്ടം കാണുന്നതും അസ്വസ്ഥതയുണ്ടാക്കുന്നതാണ്. എങ്ങനെ പല്ലികളെ വീട്ടിൽ നിന്ന് തുരത്താം?

പല്ലികൾ വെറുതെ വീട്ടിലേക്ക് വരില്ല. ഇരതേടിയാണ് അവ എത്തുന്നത്. പ്രാണികളാണ് അവയുടെ പ്രധാന ഭക്ഷണം. കൊതുകുകൾ, കൂറകൾ എന്നിവ കൂടുതലുള്ള വീടുകളിലാണ് പല്ലികൾ കൂടുതലായി കാണപ്പെടുന്നത്. ഭക്ഷണസാധനങ്ങൾ അടച്ച് വെക്കുക, ഈർപ്പവും ചോർച്ചയുമുള്ള ഭാഗങ്ങൾ ശരിയാക്കുക, ജനലുകളിൽ വലകൾ പിടിപ്പിക്കുക എന്നിവ വഴി വീടുകളിലെ പ്രാണികളെ കുറയ്ക്കാം. ഇത് പല്ലികൾ വരുന്നത് തടയാൻ സഹായിക്കും.

Lizards

ചില പ്രകൃതിദത്ത മാർഗ്ഗങ്ങൾ പല്ലികളെ അകറ്റാൻ ഫലപ്രദമാണ്. നാഫ്തലിൻ പന്തുകളുടെ മണം പല്ലികൾക്ക് തീരെ ഇഷ്ടമല്ല. പല്ലികൾ വരാൻ സാധ്യതയുള്ള വാതിലുകൾ, ജനലുകൾ, വിള്ളലുകൾ എന്നിവയ്ക്ക് സമീപം ഇവ വെക്കുന്നത് അവയെ തടയും. കുരുമുളകുപൊടിയോ മുളകുപൊടിയോ വെള്ളത്തിൽ കലക്കി പല്ലികൾ വരാൻ സാധ്യതയുള്ളയിടങ്ങളിൽ തളിക്കുന്നതും ഫലപ്രദമാണ്.

മുട്ടത്തോടുകൾ കണ്ടാൽ പല്ലികൾ ശ്രദ്ധയോടെ മാറിനിൽക്കാറുണ്ട്. പക്ഷികൾ മുട്ട തിന്ന ശേഷം ഉപേക്ഷിക്കുന്ന തോടുകളുടെ മണം കാരണം, തങ്ങളെ വേട്ടയാടുന്ന ജീവികൾ അടുത്തുണ്ടെന്ന് പല്ലികൾ തെറ്റിദ്ധരിക്കുന്നതാകാം ഇതിന് കാരണം. ആളുകൾ ഉപയോഗിച്ചുപോരുന്ന ഒരു ജനപ്രിയ മാർഗ്ഗമാണിത്.

പല്ലികളെ തടയാനുള്ള ഏറ്റവും പ്രധാനപ്പെട്ട വഴിയാണ് വീടുകളിലെ വിള്ളലുകൾ അടയ്ക്കുക എന്നത്. പല്ലികളുടെ ശരീരം വളരെ അയവുള്ളതായതുകൊണ്ട് ഏതാനും മില്ലീമീറ്റർ മാത്രം വലിപ്പമുള്ള ചെറിയ വിള്ളലുകളിലൂടെ പോലും അവയ്ക്ക് അകത്തുകടക്കാൻ കഴിയും. അതിനാൽ വാതിലുകൾ, ജനലുകൾ, പൈപ്പുകൾ എന്നിവയ്ക്ക് ചുറ്റുമുള്ള വിള്ളലുകൾ കൃത്യമായി അടയ്ക്കണമെന്ന് വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+