എലിയെ കൊല്ലാന്‍ പേടിയാണോ? എങ്കില്‍ അവ വരാതിരിക്കാന്‍ ഈ ഒരൊറ്റ സൂത്രം പ്രയോഗിച്ചോളൂ
വീടുകളിലെ ഏറ്റവും വലിയ വില്ലന്മാരാണ് എലികള്‍. ഇവ ഭക്ഷണം നശിപ്പിക്കുന്നതിന് പുറമേ രോഗങ്ങള്‍ പരത്തുകയും ചെയ്യും. വീടിന്റെ ശുചിതത്വത്തിനും ഭീഷണി ഉയര്‍ത്തും. എലികള്‍ പെരുകുമ്പോള്‍ പാമ്പും വരും. എന്നാല്‍ എലികളെ കൊല്ലുന്നത് പലര്‍ക്കും അല്‍പം മടിയുള്ള കാര്യമാണ്. അപ്പോള്‍ ഇവ വരാതിരിക്കാനുള്ള പ്രതിരോധ നടപടികളാണ് സ്വീകരിക്കേണ്ടത്.
ഓറഞ്ച് തൊലിയുടെ ഗന്ധം ഉപയോഗിച്ച് എലികളെ അകറ്റി നിര്‍ത്താന്‍ കഴിയും എന്നത പലര്‍ക്കും അറിയാത്ത കാര്യമാണ്. വിപണിയില്‍ കിട്ടുന്ന വിഷമൊന്നും മേടിക്കാതെ ഓറഞ്ച് തൊലി കൊണ്ട് എലികളുടെ വരവ് തടയാന്‍ കഴിയും. വിഷാംശമില്ലാത്തതും ചെലവ് കുറഞ്ഞതുമായ ഒരു പരിസ്ഥിതി സൗഹൃദ മാര്‍ഗമാണിത്. ഇതിനു പിന്നിലെ ശാസ്ത്രീയമായ കാരണം ആദ്യം നോക്കാം.

ഘ്രാണശക്തിയെ ആശ്രയിച്ചാണ് എലികളുടെ നിലനില്‍പ്പ്. ഓറഞ്ച് തൊലിയില്‍ അടങ്ങിയിരിക്കുന്ന 'ലിമോണിന്‍' എന്ന പ്രകൃതിദത്ത എണ്ണയാണ് എലികളെ അകറ്റുന്നത്. ലിമോണിന്‍ വളരെ ശക്തമായ ഗന്ധം പുറപ്പെടുവിക്കും. ഈ തീവ്രമായ മണം എലികള്‍ക്ക് അപകടസൂചനയായി അനുഭവപ്പെടുകയും ആ ഗന്ധമുള്ള പ്രദേശങ്ങള്‍ അവ ഒഴിവാക്കുകയും ചെയ്യുന്നു. എലികളെ പ്രതിരോധിക്കാന്‍ ഓറഞ്ച് എങ്ങനെ ഉപയോഗിക്കണം എന്നു നോക്കാം.
ഓറഞ്ച് കഴുകി ഉണക്കിയ ശേഷം കട്ടിയുള്ള കഷ്ണങ്ങളായി തൊലി അടര്‍ത്തുക. തീവ്ര ഗന്ധം പുറത്തുവരാന്‍ കൈ കൊണ്ട് നന്നായി തിരുമ്മുക. എലികള്‍ വരാന്‍ സാധ്യതയുള്ളിടത്ത്, അതായത് ചുമരുകളുടെ അരികുകളില്‍, അടുക്കള ഉപകരണങ്ങള്‍ക്ക് പിന്നില്‍, സിങ്കിനടിയിലെ കബോര്‍ഡിന് സമീപം എന്നിവിടങ്ങളില്‍ തൊലി നിക്ഷേപിക്കുക.
രണ്ടാമത്തെ മാര്‍ഗം ഓറഞ്ച് തൊലികള്‍ കുറഞ്ഞ ചൂടില്‍ ഓവനില്‍ ഉണക്കി പൊടിച്ചെടുക്കുക. ഈ പൊടി ചെറിയ പേപ്പര്‍ സഞ്ചികളിലാക്കി എലികള്‍ വരാനിടയുള്ള ഭാഗങ്ങളില്‍ വെക്കാം. ഇത് ഈര്‍പ്പം ഒഴിവാക്കുകയും കൂടുതല്‍ കാലം ഗന്ധം നിലനിര്‍ത്തുകയും ചെയ്യും.
ഓറഞ്ച് തൊലി വെള്ളത്തില്‍ 15 മിനിറ്റ് തിളപ്പിച്ച് അരിച്ചെടുത്ത ശേഷം ആ ദ്രാവകം ഒരു സ്‌പ്രേ ആയി ഉപയോഗിക്കാം. ഇത് ബേസ്‌ബോര്‍ഡുകളിലും വാതില്‍പടിയിലും അടുക്കളയിലെ പല ഭാഗങ്ങളിലും തളിക്കാവുന്നതാണ്.
അതിനൊപ്പം ഭക്ഷണ സാധനങ്ങള്‍ എപ്പോഴും വായു കടക്കാത്ത പാത്രങ്ങളില്‍ സൂക്ഷിക്കുക. കിച്ചണ്‍ കൗണ്ടര്‍ടോപ്പുകളും നിലവും ദിവസവും തുടച്ച് വൃത്തിയാക്കുക.












Click it and Unblock the Notifications