വിശപ്പിന്റെ അസുഖം ഉണ്ടോ? എത്ര ശ്രമിച്ചിട്ടും കുറയുന്നില്ലേ? നൈസായിട്ട് മാറ്റാം..ചെയ്യേണ്ടത്
എത്ര കഴിച്ചാലും മതിവരാത്ത ചിലരുണ്ട്, തമാശയ്ക്ക് പറയും പോലെ വിശപ്പിന്റെ അസുഖം ഉണ്ടോയെന്ന് തോന്നിപ്പോകുന്നത് പോലെ കഴിക്കുന്നവർ. കഴിക്കാൻ വലിയ അധ്വാനം ഉണ്ടാകില്ലെങ്കിലും അമിതമായി കഴിച്ചാൽ വലിയ വിലകൊടുക്കേണ്ടി വരുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അമിത വണ്ണം അടക്കം നിയന്ത്രിക്കാൻ പോലും സാധിക്കാത്ത ആരോഗ്യ പ്രശ്നങ്ങൾ ഇവർ നേരിട്ടേക്കും. വിശക്കുകയല്ലേ പിന്നെ കഴിക്കാതെ എങ്ങനെ എന്നാണ് ചോദ്യമെങ്കിൽ വിശക്കാതിരിക്കാൻ ചില ടിപ്പുകൾ ഇന്ന് പറഞ്ഞ് തരാം.
നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ ധാരാളമായി കഴിക്കുക
ബീൻസ്, പച്ചക്കറികൾ, ഓട്‌സ്, പഴങ്ങൾ തുടങ്ങിയ നാരുകളാൽ സമ്പുഷ്ടമായ ഭക്ഷണങ്ങൾ ഉൾപ്പെടുത്തന്നത് പൂർണത അനുഭവപ്പെടാൻ സഹായിക്കും. അതുവഴി അമിത ഭക്ഷണം കഴിക്കണമെന്ന തോന്നൽ ഇല്ലാതാകുന്നു. സ്നാക്കായി നട്സ് ഉപയോഗിക്കുകയും ഭക്ഷണത്തിൽ പച്ചക്കറികൾ ധാരാളമായി ഉൾപ്പെടുത്തുകയും ചെയ്യുന്നത് ഇടയ്ക്കിടെ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാൻ സഹായിക്കും.

ഭക്ഷണം കൃത്യമായി കഴിക്കാം
കലോറി ഉപയോഗം കുറക്കാൻ ലക്ഷ്യം വെച്ച് പലരും ദൈനംദിന ഭക്ഷണം ഒഴിവാക്കാറുണ്ട്. താത്കാലികമായി ഇത് ശരീരഭാരം കുറക്കാൻ സഹായിക്കുമെങ്കിലും ഉപവാസമോ ഭക്ഷണം നിയന്ത്രിക്കുന്നതോ എല്ലാം കൂടുതൽ ഭക്ഷണം കഴിക്കാൻ നിങ്ങളെ പ്രേരിപ്പിക്കുമെന്നാണ് ആരോഗ്യ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല ഇടയ്ക്കിടെ ലഘുവായി ഭക്ഷണം കഴിക്കുന്നതും വിശപ്പ് തടയാനും അമിതമായി ഭക്ഷണം കഴിക്കുന്നത് കുറക്കാനും സഹായിക്കും.
പ്രോട്ടീൻ കഴിക്കുന്നത് കൂട്ടാം
ഉയര്‍ന്ന അളവിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് അമിത വിശപ്പിനെ തടയും. പ്രഭാത ഭക്ഷണത്തിൽ തന്നെ പ്രോട്ടീൻ കൂടുതലായി ഉൾപ്പെടുത്താൻ ശ്രമിക്കാം. പ്രോട്ടീൻ സമ്പുഷ്ടമായ പ്രഭാതഭക്ഷണം തിരഞ്ഞെടുക്കുന്നത് വിശപ്പിനെ ഉത്തേജിപ്പിക്കുന്ന ഹോർമോണായ ഗ്രെലിൻ്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു.
ഏത് ഭക്ഷണമാണ് നിങ്ങളെ അമിതമായി കഴിക്കാൻ പ്രേരിപ്പിക്കുന്നതെന്ന് തിരിച്ചറിയാം
ഏത് ഭക്ഷണമാണ് നിങ്ങൾ കൂടുതലായി കഴിക്കാൻ താത്പര്യപ്പെടുന്നതെന്ന് തിരിച്ചറിഞ്ഞ് ബോധപൂർവ്വമായി ഒഴിവാക്കാം. പ്രത്യേകിച്ച് ജങ്ക് ഫുഡ് , പ്രൊസസ് ഫുഡ് എന്നിവ പോലുള്ള. കാരണം ഇവ കൂടുതലായി കഴിക്കുന്നത് വണ്ണം കൂട്ടുമെന്ന് മാത്രമല്ല, പലവിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യും. അതുപോലെ ശ്രദ്ധിക്കേണ്ട കാര്യമാണ് ചെറിയ അളവിൽ ഭക്ഷണങ്ങൾ കഴിക്കാനെടുക്കുകയെന്നത്. സ്നാക്സ് പോലുള്ളവ വലിയ പാക്കറ്റുകളിൽ എടുത്ത് കഴിക്കുന്നത് കഴിക്കുന്നതിന്റെ അളവ് മനസിലാകാതിരിക്കാൻ കാരണമാകും.
-
'ഇത്രയും നാൾ മോഹൻലാലിന് കൊടുത്തില്ലേ, ഇനിയും അങ്ങനെ മതി, മമ്മൂട്ടി ആ അവാർഡ് നിരസിച്ചു', ശ്രീനിവാസൻ പറഞ്ഞത് -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല












Click it and Unblock the Notifications