പാമോയിൽ ഉപയോഗിച്ചാണോ പാചകം ചെയ്യുന്നത്? കാത്തിരിക്കുന്നത് എട്ടിന്റെ പണി, മുന്നറിയിപ്പ്
പുറത്ത് നിന്ന് ഭക്ഷണ കഴിക്കുന്നത് ഇപ്പോൾ നമ്മുടെ ജീവിത രീതിയുടെ ഭാഗമാണ്. രുചികരമായ ഭക്ഷണം തേടി പോകുന്നവർ ഒട്ടും കുറവല്ല. എന്നാൽ ഈ ഭക്ഷണങ്ങളെല്ലാം ആരോഗ്യകരമാണോ? രുചി തേടി പോകുമ്പോൾ ഇവ തയ്യാറാക്കുന്നത് എങ്ങനെയെന്ന് പരിശോധിക്കാൻ പലപ്പോഴും നമ്മൾ മറക്കും. അവയിൽ ഉപയോഗിച്ച ചേരുവകൾ എന്താണെന്ന് നമ്മൾ ചിന്തിക്കുക പോലുമില്ല. പ്രത്യേകിച്ച് ഇത്തരം ഭക്ഷണങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന എണ്ണകൾ.
ശുദ്ധമായ വെളിച്ചെണ്ണ ഉപയോഗിച്ചൊന്നുമായിരിക്കില്ല പലപ്പോഴും ഇത്തരം ഭക്ഷണങ്ങൾ പാചകം ചെയ്യുക. എളുപ്പമെന്നതിനാലും വളരെ വില കുറവാണ് എന്നതിനാലും പാമോയിലിനെ ആശ്രയിക്കുന്നവർ കുറവല്ല. എന്നാൽ പാമോയിൽ ആരോഗ്യകരമാണോ? അല്ലെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. മറ്റ് സസ്യ എണ്ണകളെ അപേക്ഷിച്ച് പൂരിത കൊഴുപ്പുകൾ ഇവയിൽ കൂടുതലാണെന്നാണ് 2018ൽ നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്. പാമോയിലിന്റെ ഉപയോഗം ശരീരത്തിൽ കൊളസ്ട്രോൾ വർധിക്കാൻ കാരണമാകുമെന്നും ന്യൂട്രീഷ്ണലിസ്റ്റുകൾ പറയുന്നു.

സാച്ചുറേറ്റഡ് കൊഴുപ്പുകൾ എൽഡിഎൽ (ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ) കൊളസ്ട്രോളിൻ്റെ അളവ് വർദ്ധിപ്പിക്കുന്നതിന് കാരണമാകുമെന്നാണ് ലോർഡ്സ് മാർക്ക് ബയോടെക്കിലെ ലോർഡ്സ് മാർക്ക് ബയോടെക്കിലെ ന്യൂട്രീഷ്ണലിസ്റ്റായ സാഞ്ചി തിവാരി പറയുന്നു. 'ധമനികളിൽ എൽഡിഎൽ കൊളസ്ട്രോൾ അടിഞ്ഞുകൂടുന്നത് ഹൃദയാഘാതം സ്ട്രോക്ക് പോലുള്ള അവസ്ഥയ്ക്ക് കാരണമാകും', അവർ പറഞ്ഞു.
പാമോയിലിന്റെ ഉപയോഗം പ്രത്യുത്പാദന പ്രശ്നങ്ങൾക്ക് കാരണമായേക്കുമെന്നും ന്യൂട്രീഷ്ണലിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു. കരൾ, വൃക്കകൾ, ശ്വാസകോശം തുടങ്ങിയ അവയവങ്ങളുടെ ആരോഗ്യത്തേയും ബാധിക്കുന്നു.
എങ്ങനെ പാമോയിലിന്റെ ഉപയോഗം കുറക്കാം
ഒലിവ് ഓയിൽ, അവോക്കാഡോ ഓയിൽ അല്ലെങ്കിൽ സൂര്യകാന്തി എണ്ണ പോലുള്ള അപൂരിത കൊഴുപ്പുകൾ ഉയർന്ന എണ്ണകൾ തിരഞ്ഞെടുക്കാം. പൂരിത കൊഴുപ്പുകൾ കുറഞ്ഞ ഈ എണ്ണകൾ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനുൾപ്പെടെ സഹായിക്കുന്നു.
ഭക്ഷണ ലേബലുകൾ വായിച്ച് ഉറപ്പാക്കി മാത്രം തിരഞ്ഞെടുക്കാം-വാങ്ങുന്ന ഭക്ഷണ പാക്കുകളിലെ ലാബലുകളിൽ അവ തയ്യാറാക്കുന്നതിനായി ഉപയോഗിച്ച ചേരുവകൾ രേഖപ്പെടുത്തിയത് കൃത്യമായി വായിച്ച് ഉറപ്പാക്കാം. ആരോഗ്യകരമായത് മാത്രം തിരഞ്ഞെടുക്കാം.
വീട്ടിൽ തന്നെ ഭക്ഷണം പാകം ചെയ്യാം-സ്വന്തം വീട്ടിൽ തന്നെ തയ്യാറാക്കുന്ന ഭക്ഷണത്തോളം ആരോഗ്യകരമായ മറ്റെന്താണ് ഉള്ളതല്ലേ. എണ്ണകൾ ഉപയോഗിക്കുന്നതിന് പകരം ആവിയിൽ വേവിച്ചും ബേയ്ക്ക് ചെയ്തും ഗ്രിൽ ചെയ്തുമെല്ലാം ഭക്ഷണം കഴിക്കാം.












Click it and Unblock the Notifications