Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്രീം ബിസ്‌കറ്റിലെ ക്രീം അടര്‍ത്തി കഴിക്കുന്നവരാണോ നിങ്ങള്‍; ആരോഗ്യം വെറുതേ ബലി കൊടുക്കല്ലേ

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഏറെ ഇഷ്ടമുള്ളതാണ് ക്രീം ബിസ്‌ക്കറ്റുകള്‍. ഇന്ന് വിപണിയില്‍ എവിടെ നോക്കിയാലും പല നിറത്തിലും വലിപ്പത്തിലുമുള്ള ക്രീം ബിസ്‌ക്കറ്റുകള്‍ ലഭ്യമാണ്. പലപ്പോഴും കുട്ടികള്‍ക്ക് സ്‌കൂളില്‍ സ്‌നാക്‌സ് ബോക്‌സില്‍ ഇതു കൊടുത്തുവിടാറുണ്ട്. പരസ്യങ്ങളിലും ക്രീം ബിസ്‌ക്കറ്റ് തന്നെയാണ് താരം. പലരും വൈകുന്നേരങ്ങളില്‍ ചായക്കൊപ്പം വിളമ്പുന്നതും ഇത്തരം ബിസ്‌ക്കറ്റുകളാണ്.

പ്രത്യേകിച്ച് ക്രീം ബിസ്‌ക്കറ്റ് അടര്‍ത്തി ക്രീം മാത്രം കഴിക്കുന്നതും പലരുടെയും ശീലമാണ്. എന്നാല്‍ നിങ്ങള്‍ ആരോഗ്യം പതിയെ ബലി കൊടുക്കുകയാണെന്നുള്ള കാര്യം മറക്കണ്ട. ഇത്തരം ബിസ്‌ക്കറ്റുകള്‍ പതിവായി കഴിക്കുന്നത് ആരോഗ്യത്തിന് വളരെ ഹാനികരമാണ്. പ്രത്യേകിച്ച് കുട്ടികള്‍ക്ക്. ക്രീം ബിസ്‌ക്കറ്റുകളില്‍ പോഷകപ്രദമായ ഒന്നുമില്ലെന്നു മാത്രമല്ല ശരീരത്തിന് ആവശ്യമില്ലാത്ത രാസവസ്തുക്കളാണള്ളത്.

cream biscuit

ഒരു ക്രീം ബിസ്‌ക്കറ്റിനുള്ളിലെ ഫില്ലിങ് യഥാര്‍ഥത്തില്‍ ക്രീം അല്ല, അത് വനസ്പതി അല്ലെങ്കില്‍ ഡാല്‍ഡ പോലുള്ള ഹൈഡ്രജനേറ്റഡ് കൊഴുപ്പുകള്‍, പഞ്ചസാര സിറപ്പ്, കൃത്രിമ ഫ്‌ളേവറുകള്‍, സുഗന്ധങ്ങള്‍, കളറിങ് ഏജന്റുകള്‍, കേടാകാതിരിക്കാനുള്ള പ്രിസര്‍വേറ്റിവുകള്‍ എന്നിവയുടെ മിശ്രിതമാണ്. ഇത് പതിവായി ശരീരത്തില്‍ ചെല്ലുന്നത് ഹാനികരമാണ്.

യഥാര്‍ഥ ക്രീമിനെ അനുകരിക്കുകയും നിര്‍മാണ ച്ചെലവ് കുറഞ്ഞതുമായ ഇവയില്‍ ഒരു പോഷകഘടകവുമില്ലെന്ന് തന്നെ പറയാം. ഇത്തരത്തിലുള്ള ക്രീമില്‍ അടങ്ങിയിരിക്കുന്ന ഏറ്റവും അപകടകാരി കൊഴുപ്പ് തന്നെയാണ്. ഇത് ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുകയും കാലക്രമേണ ടൈപ് 2 പ്രമേഹത്തിലേക്കും നയിക്കുന്നു. കുട്ടികളില്‍ പൊണ്ണത്തടി, ഫാറ്റി ലിവര്‍, വളര്‍ച്ച മുരടിപ്പ് എന്നിവക്കും കാരണമാകുന്നു. കൂടാതെ, കുടലിന്റെ ആരോഗ്യം തടസ്സപ്പെടുത്തുകയും ദഹനപ്രശ്‌നങ്ങള്‍ക്കും പ്രതിരോധശേഷി കുറയുന്നതിനും കാരണമാകുന്നു.

ഇതിലടങ്ങിയിരിക്കുന്ന ബ്യൂട്ടിലേറ്റഡ് ഹൈഡ്രോക്സിയാനിസോള്‍ പോലുള്ള രാസവസ്തുക്കള്‍ അര്‍ബുദകാരികളാണ്. സോഡിയം ബെന്‍സോയേറ്റ്, കൃത്രിമ ചായങ്ങള്‍ എന്നിവ കുട്ടികളില്‍ മാനസിക വൈകല്യങ്ങള്‍ക്കും ഹൈപ്പര്‍ ആക്ടിവിറ്റിക്കും കാരണമാകും. ക്രീം ബിസ്‌കറ്റുകള്‍ പതിവായി കഴിക്കുന്നത് ഹോര്‍മോണ്‍ തകരാറുകള്‍ ഉള്‍പ്പെടെയുള്ള ഗുരുതര ഉപാപചയ പ്രശ്നങ്ങളിലേക്കുള്ള കവാടമാണ്. ക്രീം ബിസ്‌കറ്റുകള്‍ മധുരമുള്ളതായിരിക്കാം, പക്ഷേ ആരോഗ്യത്തിന് മധുരമുള്ളതല്ല.

ക്രീം ബിസ്‌കറ്റുകള്‍ക്ക് പകരം, ധാന്യങ്ങള്‍, നട്ട്‌സ്, ഈത്തപ്പഴം, വാഴപ്പഴം, വെളിച്ചെണ്ണ, ഉണക്കിയ പഴങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ചുണ്ടാക്കുന്ന കുക്കികളും മറ്റ് ലഘുഭക്ഷണങ്ങളും കഴിക്കാവുന്നതാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+