Get Updates
Get notified of breaking news, exclusive insights, and must-see stories!

വയറിലെ ഗ്യാസ് പണി തരുന്നുണ്ടോ? വയറ് വീർക്കാൻ കാത്ത് നിൽക്കേണ്ട; കഴിക്കാം ഇവ

വയറിൽ ഗ്യാസ് നിറയുന്ന അവസ്ഥ വളരെ ബുദ്ധിമുട്ടേറിയതാണ്. ഗ്യാസ് നിറഞ്ഞാൽ വയറ് വീർത്ത് വരുന്ന അവസ്ഥയും ഉണ്ടാകും. കൃത്യസമയത്ത് ഭക്ഷണം കഴിക്കാത്തത്, കഴിക്കുന്ന ആഹാരം കൃത്യമായി ദഹിച്ചില്ലെങ്കില്‍ അല്ലെങ്കില്‍ അതുപോലെ വയറിന് പിടിക്കാത്ത ആഹാരം കഴിച്ചില്ലെങ്കിൽ എല്ലാം വയറിന് ബുദ്ധിമുട്ടുണ്ടായേക്കും.

സാധാരണഗതിയിൽ ഇത് സവാധാനം പോകുമെങ്കിലും ചില ആളുകൾക്ക് ഇത് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ചില്ലറയല്ല. ഈ സമയത്ത് മറ്റ് ഭക്ഷണങ്ങൾ കഴിക്കുന്നത് അതിനേക്കാൾ ബുദ്ധിമുട്ടേറിയതാണ്. എന്നാൽ ചില ഭക്ഷണങ്ങൾ കഴിക്കുന്നത് ഈ ബുദ്ധിമുട്ടുകൾ മാറാൻ എളുപ്പം സഹായിക്കും. വയറുവേദന, ഗ്യാസ്, മലബന്ധം എന്നിവയെ മറികടക്കാനും ഇത്തരം ഭക്ഷണങ്ങൾ നല്ലതാണ് അറിയാം.

as-171

തക്കാളി

തക്കാളിയിൽ അടങ്ങിയിരിക്കുന്ന ലൈക്കോപീൻ എന്ന ആൻ്റിഓക്‌സിഡൻ്റുകൾക്ക് ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉണ്ട്.ഇതുകൂടാതെ ഇവയിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. വയറ് വീർക്കാർ കാരണമായ ശരീരത്തിലെ സോഡിയത്തിന്റെ അളവിനെ ഇത് കുറക്കുന്നു.

മഞ്ഞൾ

ആൻ്റി-ഇൻഫ്ലമേറ്ററി ഗുണമുള്ളതാണ് മഞ്ഞൾ. കൂടാതെ ഇവയിൽ അടങ്ങിയിരിക്കുന്ന കുർക്കുമിൽ എന്ന സംയുക്തത്തിന് ‌ ദഹന അസ്വസ്ഥത ലഘൂകരിക്കാനും ദഹനവ്യവസ്ഥയെ നിയന്ത്രിക്കാനും വയറുവീർക്കുന്നത് തടയാനും സാധിക്കും.

അവോക്കാഡോ

ആരോഗ്യകരമായ ദഹനവ്യവസ്ഥയെ പിന്തുണയ്ക്കുന്ന നാരുകളും പൊട്ടാസ്യം പോലുള്ള സുപ്രധാന ഘടകങ്ങളും അടങ്ങിയ ഒരു സൂപ്പർ ഫ്രൂട്ടാണ് അവോക്കാഡോ. കൂടാതെ,ഫ്രക്ടോസ് കുറഞ്ഞ ഭക്ഷണം കൂടിയാണ് അവക്കാഡോ. അതുകൊണ്ട് തന്നെ ഗ്യാസ് രൂപപ്പെടുന്നത് തടയുന്നു,

ശതാവരിച്ചെടി

കുടലിലെ നല്ല ബാക്ടീരിയകളെ പോഷിപ്പിക്കാൻ സഹായുക്കുുന്ന ഇനുലിൻ എന്ന ലയിക്കാത്ത നാരിന്റെ മികച്ച ഉറവിടമാണ് ശതാവരി. തീർച്ചയായും വയറിലെ പ്രശ്നനങ്ങളെ ഇല്ലാതാക്കും.

വാഴപ്പഴം

വാഴപ്പഴത്തിൽ അടങ്ങിയ പൊട്ടാസ്യം വയറ് വീർക്കുന്നത് തടയുന്നു. ഭക്ഷണത്തിന് മുൻപ് പഴം കഴിച്ച സ്ത്രീകളെക്കാൾ കഴിക്കാതിരുന്ന സ്ത്രീകളിലാണ് വയറിലെ പ്രശ്നങ്ങൾ അനുഭവപ്പെട്ടതെന്ന് ചില പഠനങ്ങളിൽ കണ്ടെത്തിയതായി വെബ് എംഡി റിപ്പോർട്ടിൽ പറയുന്നു.

അയമോദകം കഴിക്കാം

ദഹന പ്രശ്‌നങ്ങളെല്ലാം മികച്ച മരുന്നാണ് അയമോദകം. ഇവ വയറിന്റെ ആരോഗ്യത്തിനും മികച്ചതാണ്. അയമോദകത്തില്‍ അടങ്ങിയിരിക്കുന്ന തൈമോള്‍ ദഹനം കൃത്യമായി നടക്കാനും വിശപ്പ് ഉണ്ടാക്കാനും സഹായിക്കുന്നു. മാത്രമല്ല വയറ് വീർക്കുന്ന അവസ്ഥ, ഗ്യാസ് രൂപപ്പെടുന്നത് ഇതെല്ലാം ഇല്ലാതാക്കും. ചവച്ചരച്ചോ ചൂടുവെള്ളത്തിലിട്ടോ ഒക്കെ അയമോദകം കഴിക്കുന്നത് നല്ലതാണ്. തൈര് , ഇഞ്ചി പോലുള്ളവയും ഗ്യാസ് ഇല്ലാതാക്കാൻ സഹായിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+