Get Updates
Get notified of breaking news, exclusive insights, and must-see stories!

മുടി പനങ്കുല പോലെ വളരും.. തടി താനെ കുറയും; മുരിങ്ങ ചില്ലറക്കാരനല്ല, അറിയാം

‍വിറ്റാമനിൻ എ, ബി, സി, ഇ കൂടാതെ ഇരുമ്പ് , സിങ്ക് എന്നിവയെല്ലാം അടങ്ങിയ മുരിങ്ങ, ഇലക്കറികളിൽ കേമനാണെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. ശരീരത്തിന് ആവശ്യമുള്ള പോഷകങ്ങളെല്ലാം കൃത്യമായ അളവിൽ മുരിങ്ങയിൽ നിന്നും ലഭിക്കും. ശരീരത്തിനും മുടിയുടെ ആരോഗ്യത്തിനുമെല്ലാം മുരിങ്ങ വളരെ മികച്ചതാണ്. ഇവയുടെ ചില ഗുണങ്ങൾ അറിയാം.

മുടി വളരാൻ സഹായിക്കുന്നു-വിറ്റാമിൻ എ മുടിയുടെ ആരോഗ്യത്തിന് മികച്ചതാണ്. കാരണം ഇത് സെബം ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു. മാത്രമല്ല തലയോട്ടി ഈർപ്പമുള്ളതാക്കി ആരോഗ്യകരമായ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ബയോട്ടിൻ (B7) ഉൾപ്പെടെയുള്ള ബി വിറ്റാമിനുകൾ മുടികൊഴിച്ചൽ പോലുള്ള പ്രശ്നങ്ങളും ഇല്ലാതാക്കുന്നു.

hair-

മുടി വളരാൻ സഹായിക്കുന്ന കൊളാജിന്റെ ഉത്പാദനത്തിന് സഹായിക്കുന്നവയാണ് വിറ്റാമിൻ സി. ആന്റിഓക്‌സിഡന്റായ വിറ്റാമിൻ ഇ തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്താനും ആരോഗ്യകരമായ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു . മുടികൊഴിച്ചിൽ തടയാനും ആരോഗ്യകരമായ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്ന അവശ്യ ധാതുക്കളാണ് ഇരുമ്പും സിങ്കും. ഇനി മുരിങ്ങ എങ്ങനെ മുടിയുടെ ആരോഗ്യം നിലനിർത്തുന്നുവെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

പ്രതിരോധ ശേഷി വർധിപ്പിക്കും- മുരിങ്ങയിൽ അടങ്ങിയ വിറ്റാമിൻ സി
രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. മാത്രമല്ല വെളുത്ത രക്താണുക്കളുടെ ഉത്പാദനത്തിനും ഇത് മികച്ചതാണ്. അണുബാധയേയും രോഗങ്ങളേയും ഇവ ചെറുക്കുന്നു. മുരിങ്ങയിൽ ആൻറി-ഇൻഫ്ലമേറ്ററി, ആൻറിവൈറൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്, അത് നീർക്കെട്ട് പോലുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കുന്നു.

ദഹനം വേഗത്തിലാക്കുന്നു- മുരിങ്ങയിൽ അടങ്ങിയ നാരുകൾ ദഹനപ്രക്രിയ സുഗമമാക്കുന്നു. ആരോഗ്യകരമായ കുടൽ ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും അതുവഴി മലബന്ധം പോലുള്ള പ്രശ്നങ്ങൾ തടയുകയും ചെയ്യുന്നു. അൾസർ, ഗ്യാസ്ട്രൈറ്റിസ് തുടങ്ങിയ പ്രശ്നങ്ങൾക്കും ഇത് പരിഹാരമാണ്.

കൊളസ്ട്രോൾ കുറക്കാൻ സഹായിക്കുന്നു-
കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന സംയുക്തങ്ങൾ മുരിങ്ങയില അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ മുരിങ്ങ കഴിക്കുന്നത് നിങ്ങളുടെ ഹൃദയാരോഗ്യത്തേയും മെച്ചപ്പെടുത്തുന്നു.

ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്തുന്നു-
മുരിങ്ങയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ ചർമ്മത്തെ സംരക്ഷിക്കുന്നു. ഇവ മുഖക്കപുരു പോലുള്ള പ്രശ്നങ്ങളെ തടയും. മുഖക്കുരുവും മറ്റ് ചർമ്മപ്രശ്നങ്ങളും തടയാൻ കഴിയുന്ന ആൻറി ബാക്ടീരിയൽ, ആന്റിഫംഗൽ ഗുണങ്ങളും മുരിങ്ങയ്ക്കുണ്ട്. മോയ്‌സ്ചറൈസിംഗ്, ആന്റി-ഏജിംഗ് ഘടകങ്ങൾ എന്നിവ മുരിങ്ങയിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ മുരിങ്ങ എണ്ണ ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങളിൽ പലപ്പോഴും ഉപയോഗിക്കാറുണ്ട്.

തടി കുറക്കാനും സഹായിക്കുന്നു- മുരിങ്ങയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. അതിനാൽ ഇടയ്ക്കിടെ ഭക്ഷണം കഴിക്കണമെന്ന തോന്നൽ ഉണ്ടാകില്ല.കൂടാതെ, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും മെറ്റബോളിസം വർദ്ധിപ്പിക്കാനും ഇവ സഹായിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+