Get Updates
Get notified of breaking news, exclusive insights, and must-see stories!

മുടി തലയിൽ ഉള്ളതിനേക്കാൾ നിലത്താണോ?; കഷണ്ടിയാവാതിരിക്കണമെങ്കിൽ ഇതാണ് പരിഹാരം

പ്രായവ്യത്യാസമില്ലാതെ എല്ലാവരെയും ബാധിക്കുന്നതാണ് മുടി കൊഴിച്ചിലെങ്കിലും ചിലരിൽ അത് വളരെ രൂക്ഷമാകാറുണ്ട്. കാലാസ്ഥയിലെ മാറ്റങ്ങളും ആരോഗ്യവും ഭക്ഷണശീലവും ഒക്കെ ഇതിന് കാരണമാണ്. എന്നിരുന്നാലും മുടികൊഴിച്ചിലിനെ നിയന്ത്രിക്കാൻ ഏറ്റവുമെളുപ്പം ഭക്ഷണരീതികളിൽ മാറ്റം വരുത്തുകയെന്നതാണ്.
മുടി കൊഴിച്ചിൽ പിടിച്ചുകെട്ടി മുടി തഴച്ച് വളരാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ നിങ്ങളുടെ ആഹാരക്രമത്തിൽ ഉൾപ്പെടുത്തിയാൽ പകുതി പരിഹാരമായി. മുടി ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്ന പോഷകങ്ങളാൽ സമ്പുഷ്ടമായ, രുചികരമായ ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് വിശദമായി അറിയാം

hair2

പയറും കടലയും

പ്രോട്ടീന്റെ ഉറവിടമാണ് പയറും കടലയും. മുടി വളർച്ചയെ സഹായിക്കുന്ന കോശങ്ങളുടെ ആരോഗ്യം വർധിപ്പിക്കുന്ന ഫോളിക് ആസിഡും ഇവയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്തുന്നത് മുടിയുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കും.

ചീര

ചീരയിൽ ഫോളേറ്റ്, ഇരുമ്പ്, വിറ്റാമിൻ എ, സി തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു. വിറ്റാമിൻ എ സെബം ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു,അതുവഴി തലയോട്ടിയെ ഈർപ്പമുള്ളതാക്കി മുടിയുടെ ആരോഗ്യം നിലനിർത്തുകയും ചെയ്യുന്നു. ചീരയിൽ അടങ്ങിയിരിക്കുന്ന ഇരുമ്പ് മുടിയുടെ രോമകൂപങ്ങളിലേക്ക് മതിയായ അളവിൽ ഓക്സിജൻ എത്തിക്കുകയും മുടി വളർച്ചയെ സഹായിക്കുകയും ചെയ്യും.

നട്സ് ആന്റ് സീഡ്സ്

നട്സും മറ്റ് വിത്തുകളും ഒമേഗ -3 ഫാറ്റി ആസിഡുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ്, ഉദാഹരണത്തിന്, ബദാമിൽ വിറ്റാമിൻ ഇ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് മുടി വളർച്ചയ്ക്ക് വളരെ ആവശ്യമാണ്. ചണ വിത്തുകൾ, ചിയ വിത്തുകൾ, വാൽനട്ട് എന്നിവയും മുടിയുടെ പോഷണത്തിന് സഹായിക്കുന്നു.

കാരറ്റ്

മുടിയുടെ ആരോഗ്യത്തിൽ നിർണായക പങ്ക് വഹിക്കുന്ന വിറ്റാമിൻ എയുടെ മികച്ച ഉറവിടമാണ് കാരറ്റ്. ക്യാരറ്റ് കഴിക്കുന്നത് മുടിയുടെ ആരോഗ്യവും ഘടനയും നിലനിർത്താനും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കും.

കറിവേപ്പില

മുടിയുടെ ആരോഗ്യ ഗുണങ്ങൾക്ക് പേരുകേട്ടതാണ് കറിവേപ്പില. ആൻ്റിഓക്‌സിഡൻ്റുകളാലും പ്രോട്ടീനുകളാലും സമ്പന്നമാണ് ഇവ. ഇത് മുടികൊഴിച്ചിൽ കുറക്കാനും മുടി വളർച്ചയെ ഉത്തേജിപ്പിക്കാനും സഹായിക്കുന്നു.

സമീകൃതാഹാരത്തോടൊപ്പം, മുടിയുടെ മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്തുന്നതിന് കൃത്യമായ മുടി സംരക്ഷണ ദിനചര്യകളും പാലിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ഭക്ഷണത്തോടൊപ്പം തന്നെ ഇക്കാര്യത്തിലും ശ്രദ്ധ പുലർത്തിയാൽ തീർച്ചയായും നിങ്ങൾക്ക് ഇനി മുടി കൊഴിച്ചിലിനെ കുറിച്ച് ആശങ്കപ്പെടേണ്ടിവരില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+