മുടി കൊഴിഞ്ഞ് മൊട്ടയാവാറായോ? വിഷമിക്കേണ്ട ഈ 5 പച്ചക്കറികൾ സ്ഥിരം കഴിച്ചോളൂ,മുടി പനങ്കുല പോലെ വളരും
മുട്ടറ്റം നീണ്ടില്ലേലും കുഴപ്പമില്ല മുടിക്ക് ആരോഗ്യം വേണമെന്നാണ് എല്ലാവരുടേയും ചിന്ത. അതുകൊണ്ട് തന്നെ മുടി സംരക്ഷണത്തിനായി നമ്മൾ എത്ര സമയം വേണമെങ്കിലും മാറ്റിവെയ്ക്കും. പല തരത്തിലുള്ള എണ്ണകളും പരീക്ഷിക്കും. ഹെയർ മാസ്കുകൾ പയറ്റി നോക്കും. മുടിയുടെ ബാഹ്യപരിചരണത്തിനായി വിപണിയിൽ കിട്ടുന്ന എല്ലാം തന്നെ ഉപയോഗിക്കും.
എന്നാൽ ഇത് കൊണ്ട് മാത്രം മുടിക്ക് കരുത്ത് കൂട്ടാനാകുമോ? ഇല്ലെന്ന് നിസംശയം പറയാം. പുറത്തെന്നത് പോലെ തന്നെ ഉള്ളിൽ നിന്നുള്ള സംരക്ഷണവും മുടിക്ക് ആവശ്യമാണ്. അതിന് ആദ്യം വേണ്ടത് മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്ന ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുകയെന്നത്. വിറ്റാമിനകളാലും പോഷകങ്ങളാലും സമ്പുഷ്ടമായ ഭക്ഷണങ്ങൾ ശീലമാക്കണം. മുടിക്ക് കരുത്ത് പകരുന്ന ചില പച്ചക്കറികളെ കുറിച്ച് ഇന്ന് അറിയാം

ചീര
ഇരുമ്പ്, വിറ്റാമിൻ എ, സി, പ്രോട്ടീൻ എന്നിവയാൽ സമ്പന്നമായ ചീര തലയോട്ടിയുടെ ആരോഗ്യം വർദ്ധിപ്പിക്കുകയും മുടിയുടെ ഇഴകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ചീരയിൽ അടങ്ങിയിരിക്കുന്ന ചുവന്ന രക്താണുക്കളെ രോമകൂപങ്ങളിലേക്ക് ഓക്സിജൻ എത്തിക്കാൻ സഹായിക്കുന്നു. ഇത് മുടിയുടെ വളർച്ച മെച്ചപ്പെടുത്തുകയും മുടി പൊട്ടുന്നതും തടയുകയും ചെയ്യുന്നു. വിറ്റാമിൻ എ, തലയോട്ടിയിൽ ഈർപ്പമുള്ള പ്രകൃതിദത്ത എണ്ണയായ സെബം ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു. ഇത് തലയോട്ടി വരണ്ട് പോകാതിരിക്കാൻ സഹായിക്കം. വിറ്റാമിൻ സി കൊളാജൻ ഉത്പാദനം വർദ്ധിപ്പിക്കുന്നു, ഇത് മുടിയുടെ ഘടനയെ ശക്തിപ്പെടുത്തുന്നു.മുടിയുടെ വളർച്ചയ്ക്കും പുനരുദ്ധാരണത്തിനും സഹായിക്കുന്ന പ്രോട്ടീൻ ചീരയിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ, ചീരയിൽ ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പുഷ്ടമാണ്, ഇത് മുടിയുടെ കേടുപാടുകൾക്കും കൊഴിച്ചിലിനും കാരണമാകുന്ന ഓക്സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കാൻ സഹായിക്കുന്നു. ചീര പതിവായി കഴിക്കുന്നത് മുടിക്ക് ആരോഗ്യവും തിളക്കവും നൽകും.
കറിവേപ്പില
മുടികൊഴിച്ചൽ തടയാനുള്ള പ്രകൃതിദത്ത പരിഹാരമാണ് കറിവേപ്പില.കറിവേപ്പിലയിൽ ഇരുമ്പ്, കാൽസ്യം, വിറ്റാമിൻ എ, ബി, സി, ഇ തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. രോമകൂപങ്ങളെ ശക്തിപ്പെടുത്താനും മുടി കൊഴിയുന്നത് തടയാനും ഇത് സഹായിക്കുന്നു. തലയോട്ടിയുടെ ആരോഗ്യവും ഇവ മെച്ചപ്പെടുത്തുന്നു. കറിവേപ്പിലയിൽ അമിനോ ആസിഡുകളും ബീറ്റാ കരോട്ടിനും അടങ്ങിയിട്ടുണ്ട്, ഇത് മുടി കൊഴിച്ചിൽ കുറയ്ക്കുകയും പുതിയ മുടി വളരാൻ സഹായിക്കുകയും ചെയ്യും.
ഉള്ളി
ഉള്ളിയിലെ സൾഫറിൻ്റെ ഉള്ളടക്കം മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു. ഇവയിൽ ആൻ്റിഓക്‌സിഡൻ്റുകൾ ധാരാളമുണ്ട്, ഇത് വീക്കം കുറയ്ക്കുകയും തലയോട്ടിയുടെ ആരോഗ്യത്തെ സഹായിക്കുകയും ചെയ്യും. ഉള്ളി നീര് പുരട്ടുന്നത് രക്തചംക്രമണം മെച്ചപ്പെടുത്തുകയും രോമകൂപങ്ങളെ പോഷിപ്പിക്കുകയും അതുവഴി മുടി വളർച്ച പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ആന്റി ഓക്സിഡന്റുകൾ നര ഇല്ലാതാക്കാനും സഹായിക്കുന്നു.
കാരറ്റ്
വിറ്റാമിൻ എ, ഇ എന്നിവയാൽ സമ്പന്നമാണ് കാരറ്റ്. ഇത് രക്തചംക്രമണം മെച്ചപ്പെടുത്തുകയും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ കാരറ്റിൽ ബീറ്റാ കരോട്ടിൻ അടങ്ങിയിട്ടുണ്ട്. ഇത് ശരീരം വിറ്റാമിൻ എ ആയി പരിവർത്തനം ചെയ്യുന്നു. ഇവ മുടി കോശങ്ങൾ ഉൾപ്പെടെയുള്ള കോശ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്.വിറ്റാമിൻ എ സെബം ഉൽപ്പാദിപ്പിക്കുന്നതിന് സഹായിക്കുന്നു, ഇത് തലയോട്ടിയുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു. രോമകൂപങ്ങളെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ ചെറുക്കുന്ന ആൻ്റിഓക്‌സിഡൻ്റുകളും കാരറ്റിൽ ധാരാളം അടങ്ങിയിട്ടുണ്ട്.
ബീട്ടുറൂട്ട്
മഗ്നീഷ്യം, ഇരുമ്പ്, പൊട്ടാസ്യം തുടങ്ങിയ ധാതുക്കൾക്കൊപ്പം എ, ബി6, സി തുടങ്ങിയ വിറ്റാമിനുകളാലും സമ്പന്നമാണ് ബീട്ടുറൂട്ട്. ബീറ്റ്റൂട്ടിലെ വിറ്റാമിൻ എ സെബം ഉൽപാദനത്തിന് സഹായിക്കുന്നു ഇത് മുടി വരണ്ട് പോകുന്നതും പൊട്ടുന്നതും തടഞ്ഞ് തലയോട്ടി ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്നു. മുടി വളർച്ചയ്ക്ക് അത്യന്താപേക്ഷിതമായ ഇരുമ്പ് ബീട്ടുറൂട്ടിൽ ധാരാളം അടങ്ങിയിട്ടുണ്ട്.ഇത് തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. അതുവഴി മുടി വളരാൻ സഹായിക്കുന്നു. ബീറ്റ്റൂട്ടിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ഇരുമ്പ് ആഗിരണം ചെയ്യാൻ സഹായിക്കുന്നു. ഈ വിറ്റാമിൻ കൊളാജൻ ഉൽപാദനത്തിനും സഹായിക്കുന്നു, ഇത് മുടിയെ ശക്തിപ്പെടുത്തുന്നുബീറ്റ്റൂട്ടിലെ പൊട്ടാസ്യം മുടിയുടെ കോശങ്ങളുടെ പ്രവർത്തനം നിലനിർത്താൻ സഹായിക്കുന്നു. പൊട്ടാസ്യത്തിൻ്റെ കുറവ് മുടി കൊഴിച്ചിലിന് കാരണമാകും. ഭക്ഷണത്തിൽ ബീറ്റ്റൂട്ട് ഉൾപ്പെടുത്തുന്നത് മതിയായ പൊട്ടാസ്യത്തിൻ്റെ അളവ് നിലനിർത്താൻ സഹായിക്കും.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications