Get Updates
Get notified of breaking news, exclusive insights, and must-see stories!

മുടി കൊഴിഞ്ഞ് മൊട്ടയാകാറായോ?; വിഷമിക്കേണ്ട, സ്വിച്ചിട്ട പോലെ നിർത്താം, ഇത് കഴിക്കൂ

മുടികൊഴിച്ചിൽ പ്രശ്നം അനുഭവിക്കാത്തവർ വളരെ ചുരുക്കമായിരിക്കും. എന്തുകൊണ്ടായിരിക്കും മുടി കൊഴിച്ചിൽ ഉണ്ടാകുന്നതെന്ന് ആലോചിച്ചിട്ടുണ്ട്. ചിലർക്ക് പാരമ്പര്യം ആയിരിക്കാം, ചിലർക്ക് താരൻ പോലുള്ള പ്രശ്നങ്ങൾ. മറ്റ് ചിലർക്ക് മുടിയുടെ ആരോഗ്യത്തിന് ആവശ്യമായ പോഷകങ്ങളുടെ കുറവ് കാരണം.

ഒരുപരിധി വരെ ആരോഗ്യകരമായ ഭക്ഷണം കഴിച്ചാൽ മുടി കൊഴിച്ചിൽ പിടിച്ച് നിർത്താനാകും. മുടിയുടെ വളർച്ചയ്ക്കും ആരോഗ്യത്തിനും ആവശ്യമായ ബയോട്ടിൻ അടങ്ങിയ ഭക്ഷണങ്ങൾ തന്നെ നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തണം. അത്തരത്തിൽ ഉൾപ്പെടുത്താൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ പരിചയപ്പെടുത്താം.

hair1-1

അവക്കാഡോ

യാതൊരു രുചിയുമില്ലാത്ത ഈ അവക്കാഡോയോ എന്ന് ചോദിച്ച് തളളിക്കളയല്ലേ,പോഷക സമ്പുഷ്ടമാണ് ഈ വെണ്ണപ്പഴം. പ്രത്യേകിച്ച് മുടിയുടെ ആരോഗ്യത്തിന് ആവശ്യമായവയെല്ലാം ഇതിൽ അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ കൊഴുപ്പുകൾ, വിറ്റാമിൻ ഇ, കെ എന്നിവയെല്ലാം അവക്കാഡോയിൽ അടങ്ങിയിട്ടുണ്ട്. ഇതെല്ലാം തലയോട്ടി ആരോഗ്യകരമായിരിക്കാൻ സഹായിക്കും. മാത്രമല്ല മുടി വളർച്ചയെ സഹായിക്കുന്ന ആന്റി ഓക്സിഡന്റുകളും ഇവയിൽ ധാരാളം ഉണ്ട്.

ചീര

മുടിയുടെ ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ചീരയിൽ ഉയർന്ന അളവിൽ ഇരുമ്പ്, വിറ്റാമിൻ എ, വിറ്റാമിൻ സി, ഫോളേറ്റ് എന്നിവ അടങ്ങിയിട്ടുണ്ട്. ആരോഗ്യമുള്ള മുടി നിലനിർത്താൻ ഈ പോഷകങ്ങൾ വളരെ ആവശ്യനാണ്.

നട്സും മറ്റ് വിത്തുകളും

സൂര്യകാന്തി വിത്ത്, ചിയ വിത്തുകൾ, മത്തൻ വിത്ത്, ഫ്ലാക് സീഡ്, എള്ള്, പീനട്ട്,വാൾനട്ട് തുടങ്ങിയവയെല്ലാം ആരോഗ്യകരമായ മുടിക്ക് അത്യാവശ്യമാണ്.

മധുരക്കിഴങ്ങ്

ബീറ്റാ കരോട്ടിൻ കുറഞ്ഞാൽ മുടി കൊഴിച്ചിൽ കൂടും. ശരീരത്തിൽ ബീറ്റാ കരോട്ടിൻ എത്തിക്കണമെങ്കിൽ അതിന് മധുരക്കിഴങ്ങ് കഴിച്ചാ്‍ മതി. മാത്രമല്ല ഇവയിൽ വിറ്റാമിൻ സിയും ധാരാളം അടങ്ങിയിട്ടുണ്ട്. മുടിയുടെ ഇഴകളെ ശക്തിപ്പെടുത്തുന്ന കൊളാജൻ എന്ന പ്രോട്ടീൻ ഉത്പാദിപ്പിക്കാൻ ഇത് സഹായിക്കുന്നു. കൂടാതെ, ഇരുമ്പ് ആഗിരണം ചെയ്യുന്നതിനും വിളർച്ച തടയുന്നതിനും വിറ്റാമിൻ സി സഹായിക്കും. മധുരക്കിഴങ്ങിൽ ധാരാളം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. രോമകൂപങ്ങളിലേക്ക് ഓക്സിജൻ എത്തിക്കുന്നതിന് ഇരുമ്പ് അത്യന്താപേക്ഷിതമാണ്. ആരോഗ്യകരമായ രക്തത്തിൻ്റെ അളവ് നിലനിർത്താനും ശക്തമായ മുടി വളർച്ച പ്രോത്സാഹിപ്പിക്കാനും ഇത് സഹായിക്കുന്നു. വിറ്റാമിൻ ഇ, സിങ്ക് എന്നിവ കൊണ്ടും സമ്പുഷ്ടമാണ് മധുരക്കിഴങ്ങ്.

മുട്ട

പ്രോട്ടീനുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ് മുട്ട. ഈ പോഷകങ്ങൾ രോമകൂപങ്ങളെ ശക്തിപ്പെടുത്താനും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു. മുട്ട ഡയറ്റിൽ ഉൾപ്പെടുത്തുകയും അല്ലെങ്കിൽ നേരിട്ട് മുടിയിൽ ഉപയോഗിക്കുകയും ചെയ്യാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+