തൊടുമ്പോൾ തന്നെ മുടി കൊഴിഞ്ഞ് പോകുന്നുണ്ടോ? മൊട്ടയാകാതിരിക്കാം, ഇക്കാര്യങ്ങൾ ചെയ്യാം
ആരോഗ്യപരമായ നിങ്ങൾ ക്ഷീണിച്ചിരിക്കുകയാണോ? അപ്പോൾ പിന്നെ മുടി കൊഴിയുന്നുവെന്ന് പറഞ്ഞ് സങ്കടപ്പെട്ടിട്ട് യാതൊരു കാര്യവുമില്ല. മുടിക്ക് കരുത്ത് ലഭിക്കണമെങ്കിൽ മുടിയുടെ വേരിലും കരുത്ത് വേണം. അതിന് എന്ത് വേണം എന്നല്ലേ? അറിയാം
പോഷകസമൃദ്ധമായ ആഹാരം
പ്രോട്ടീൻ സമൃദ്ധമായ ഭക്ഷണങ്ങൾ മുടി വളർച്ചയെ വലിയ രീതിയിൽ പ്രോത്സാഹിപ്പിക്കും.മുടി വളർച്ചയ്ക്ക് ഏറ്റവും അത്യാവശ്യം പ്രോട്ടീൻ ആണ്. പ്രത്യേകിച്ച് കെരാറ്റിൻ.രോമകൂപങ്ങളുടെ വളർച്ചയെയും പുനരുജ്ജീവനത്തെയും കെരാറ്റിൻ പ്രോത്സാഹിപ്പിക്കുന്നു. ബിറ്റാമിൻ ബി7, ഇരുമ്പ്, സിങ്ക് തുടങ്ങിയ ധാതുക്കൾ മുടിയുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്.

തലയോട്ടി മസാജ് ചെയ്യാം
തലയോട്ടി നന്നായി മസാജ് ചെയ്യുന്നത് മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു. കാരണം മസാജ് ചെയ്യുന്നത് വഴി രക്തചംക്രമണം വേഗത്തിലാകുകയും അതുവഴി അവശ്യ പോഷകങ്ങളും ഓക്സിജനുമെല്ലാം മുടിയുടെ വേരിലേക്ക് എത്താൻ സഹായിക്കുന്നു. രോമകൂപങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തി മുടി ആരോഗ്യകരമായി ഇരിക്കാനും ഇത് സഹായിക്കുന്നു.
കറ്റാർവാഴ
ചർമ്മത്തിന് എന്നത് പോലെ തന്നെ മുടിയുടെ ആരോഗ്യത്തിനും ഉത്തമമാണ് കറ്റാർവാഴ. കറ്റാർവാഴ ഉപയോഗിക്കുന്നത് തലയോട്ടി വരണ്ട് നിൽക്കുന്ന അവസ്ഥ ഇല്ലാതാക്കുന്നു. ആൻറി ബാക്ടീരിയൽ, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു. കറ്റാർ വാഴ ജെൽ പ്രകൃതിദത്ത കണ്ടീഷണറും കൂടിയാണ്. ഇത് മുടിയുടെ ഘടന മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
മുട്ട മാസ്ക്
പ്രോട്ടീന്റെ ഉറവിടമാണ് മുട്ട. ബയോട്ടിൻ, ഫോളേറ്റ്, വിറ്റാമിൻ എ, ഡി എന്നിവയാലും സമ്പന്നമാണിത്. തലയോട്ടിയേയും രോമകൂപങ്ങളേയും ഒരുപോലെ പോഷിപ്പിക്കാൻ മുട്ട സഹായിക്കുന്നു.
ഗ്രീൻ ടീ
ഗ്രീൻ ടീ ആരോഗ്യപ്രദമാണെന്ന കാര്യം പ്രേത്യേകം പറയേണ്ടതില്ലല്ലോ. മുടിയുടെ ആരോഗ്യത്തിനും ഗ്രീൻ സഹായിക്കുന്നു. ഗ്രീൻ ടീയിൽ കാണപ്പെടുന്ന കാറ്റെച്ചിനുകൾ മുടികൊഴിച്ചിലുമായി ബന്ധപ്പെട്ട ഹോർമോണായ ഡൈഹൈഡ്രോട്ടെസ്റ്റോസ്റ്റിറോണിൻ്റെ പ്രവർത്തനത്തെ തടയുന്നു.
ചെമ്പരത്തി
വിറ്റാമിനുകളും അമിനോ ആസിഡുകളും കൊണ്ട് സമ്പുഷ്ടമാണ് ചെമ്പരത്തി. ഇവ മിടി മിനുസപ്പെടുത്താനും മുടിയുടെ വേരുകളെ ശക്തിപ്പെടുത്താനും സഹായിക്കുന്നു. ചെമ്പരത്തി പൂവ് എണ്ണയിൽ ഇട്ട് കാച്ചിയോ അല്ലെങ്കിൽ താളിയായോ തലയിൽ ഉപയോഗിക്കാം.
തേങ്ങാ പാൽ
അവശ്യ കൊഴുപ്പുകൾ, പ്രോട്ടീനുകൾ, പോഷകങ്ങൾ എന്നിവയാൽ സമ്പന്നമാണ് തേങ്ങാപ്പാൽ. ഇത് തലയോട്ടിയെയും രോമകൂപങ്ങളെയും പോഷിപ്പിക്കുകയും ആരോഗ്യകരമായ മുടി വളർച്ചയ്ക്ക് സഹായിക്കുകയും ചെയ്യുന്നു. തേങ്ങാപ്പാൽ തലയോട്ടിയിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്നു.
ജലാംശം നിലനിർത്തണം
മുടി വളർച്ചയ്ക്ക് തലയിൽ ജലാംശം നിലനിർത്തുക അത്യാവശ്യമാണ്.വരൾച്ച, അടരൽ, ചൊറിച്ചിൽ പോലുള്ള അവസ്ഥകളെ ഇല്ലാതാക്കാൻ ഇത് സഹായിക്കും.












Click it and Unblock the Notifications