തടി കുറക്കാൻ പട്ടിണി കിടന്ന് മടുത്തെങ്കിൽ ഇതാ എളുപ്പവഴി; തേൻ ഇങ്ങനെ കുടിക്കൂ, ഫലം പെട്ടെന്ന്
തടി കുറക്കുകയാണെന്ന് ലക്ഷ്യമെങ്കിൽ നമ്മളിൽ പലരുടേയും ആദ്യ ചിന്ത പട്ടിണി കിടക്കുക എന്നതാണ്. അതായത് അതുവരെ കഴിച്ചിരുന്ന ആരോഗ്യപ്രദവും അല്ലാത്തതുമായ എല്ലാ ഭക്ഷണങ്ങളും ഒഴിവാക്കിയുള്ള ഭക്ഷണ രീതിയായിരിക്കും പിന്നെ പിന്തുടരുക. ആരോഗ്യകരമായ ശരീരമാണ് നിങ്ങൾ ലക്ഷ്യം വെയ്ക്കുന്നതെങ്കിൽ തീർച്ചയായും ഇത്തരം ഡയറ്റുകൾ നിങ്ങളുടെ ശരീരത്തെ വിപരീതമായി ബാധിക്കും. അതുകൊണ്ട് തന്നെ ശരീരത്തിന് ആവശ്യമായ പോഷകം ഉറപ്പാക്കിയാകണം ഭക്ഷണ നിയന്ത്രണം.
ശരീരത്തിൽ പോഷകങ്ങൾ എത്തിക്കുകയും നിങ്ങളുടെ ലക്ഷ്യം നേടാൻ സഹായിക്കുകയും ചെയ്യുന്ന പല ഭക്ഷണങ്ങളും നമ്മുടെ അടുക്കളയിൽ തന്നെ സുലഭമാണ്. അതിലൊന്നാണ് തേൻ. കൃത്യമായ അളവിൽ യോജിച്ച ഭക്ഷണങ്ങൾക്കൊപ്പം ചേർത്ത് കഴിക്കുന്നത് തീർച്ചയായും ശരീരം ഭാരം കുറക്കാൻ സഹായിക്കും. കൂടുതലായി അറിയാം.

1. തേനും ചെറുനാരങ്ങയും
വെള്ളത്തിൽ തേനും ചെറുനാരങ്ങാ നീരും ചേർത്ത് പലരും കഴിക്കാറുണ്ട്. എന്നാൽ അതിനി ഇങ്ങനെ കഴിച്ച് നോക്കാം-ഒരു പാനിൽ വെള്ളം ചൂടാക്കുക, തിളക്കേണ്ട ആവശ്യമില്ല. ഇനി അമിതമായി ചൂടായാൽ വെള്ളം തണുപ്പിച്ച് അതിലേക്ക് തേൻ, നാരങ്ങ, ഇഞ്ചിക്കഷ്ണം, കറുത്ത ഉപ്പ് എന്നിവ ചേർത്ത് ഇളക്കുക. രാവിലെ എന്തെങ്കിലും കഴിക്കുന്നതിന് മുൻപ് ഈ പാനീയം കുടിക്കാം.
2.തേനും പാലും
പ്രോട്ടീൻ ധാരാളം അടങ്ങിയ ഭക്ഷണമാണ് പാൽ. അതുകൊണ്ട് തന്നെ പാല് കുടിച്ച് കഴിഞ്ഞാൽ വയറ് നിറഞ്ഞിരിക്കുന്നതായി തോന്നും. അതുവഴി ഇടയ്ക്കിടെ ഭക്ഷണം കഴിക്കണമെന്ന ചിന്തയും ഒഴിവാകും.പാലിൽ തേൻ ചേർത്ത് കഴിക്കുന്ന മെറ്റബോളിസം വർധിപ്പിക്കുകയും തടി കുറക്കാൻ സഹായിക്കുകയും ചെയ്യുന്നു.
3. തേനും ചൂടുവെളളവും
ചെറുചൂടുള്ള വെള്ളവും തേനും ചേർത്ത് കഴിക്കാം. ഇത് ശരീരഭാരം കുറയ്ക്കുകയും അമിതഭാരമുള്ള ആളുകളുടെ ശരീരഘടന മെച്ചപ്പെടുത്തുകയും ചെയ്യുന്ന തെർമോജെനിസിസ് വർദ്ധിപ്പിക്കുന്നു.
4. ഗ്രീൻ ടീയും തേനും
ശരീരഭാരം കുറയ്ക്കാൻ പലരും ഉപയോഗിക്കുന്ന പാനീയങ്ങളിൽ ഒന്നാണ് ഗ്രീൻ ടീ. ഗ്രീൻ ടീയ്ക്കൊപ്പം ഒരു ടേബിൾസ്പൂൺ തേൻ ചേർക്കുന്നത് അതിന്റെ രുചി വർദ്ധിപ്പിക്കുക മാത്രമല്ല ശരീരഭാരം കുറയ്ക്കുന്നതിനുള്ള പ്രക്രിയ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. ഗ്രീൻ ടീയിൽ ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ്. ഇത് മെറ്റബോളിസം വർദ്ധിപ്പിക്കുകയും അതുവഴി കൊഴുപ്പ് കോശങ്ങളെ തകർക്കുകയും ചെയ്യുന്നു.
5. കറുവപ്പട്ടയും തേനും
കറുവപ്പട്ടയിലെ ആന്റി-ഇൻഫ്ലമേറ്ററി, ആൻറി ബാക്ടീരിയൽ, ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. തേനിൽ അടങ്ങിയ വിറ്റാമിനുകളും ധാതുക്കളും ശരീരത്തിലെ ഊർജം നിലനിർത്തുന്നു. കറുവപ്പട്ടയും തേനും ചേർത്ത് കഴിക്കുന്നത് ദഹനവ്യവസ്ഥയുടെ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന പ്രോബയോട്ടിക് ആയി പ്രവർത്തിക്കുകയും ചെയ്യുന്നു.












Click it and Unblock the Notifications