Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹത്തിന് ഒരുങ്ങുകയാണോ? തീർച്ചയായും ഈ മണ്ടത്തരങ്ങൾ ഒഴിവാക്കാം

വിവാഹ ദിനത്തിൽ വധു ആയിരിക്കും ശ്രദ്ധാകേന്ദ്രം എന്ന കാര്യത്തിൽ തർക്കമില്ല. അതുകൊണ്ട് തന്നെ അന്ന് സുന്ദരിയായിരിക്കാൻ അവർ പ്രത്യേകം ശ്രദ്ധിക്കും. ചിലർ മാസങ്ങൾക്ക് മുൻപേ തന്നെ ഒരുക്കങ്ങൾ ആരംഭിക്കും, ചിലരാകട്ടെ വിവാഹത്തോട് അടുപ്പിച്ചായിരിക്കും ചർമ്മത്തിൽ ചില പരീക്ഷണങ്ങൾ നടത്തുക. ഇങ്ങനെ നടത്തുന്ന പരീക്ഷണങ്ങൾ പാളിയാൽ എന്ത് ചെയ്യും? ആലോചിട്ടുണ്ടോ? കൂടുതൽ ആലോചിച്ച് തലപുകയ്ക്കേണ്ട, ഇത്തരം മണ്ടത്തരങ്ങൾ ആവർത്തിക്കാതിരിക്കാൻ വിവാഹത്തിന് മുൻപ് തീർച്ചയായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ച് അറിയാം

ആദ്യം ഡയറ്റിൽ ശ്രദ്ധ കൊടുക്കാം

1. ജ്യൂസുകളിൽ പൊതുവെ കലോറി കുറവായിരിക്കും. അതുകൊണ്ട് തന്നെ വിവാഹത്തിന് മുൻപ് ജ്യൂസ് മാത്രം ഉൾപ്പെടുത്തിയുള്ള ഡയറ്റ് നിങ്ങളിൽ ക്ഷീണമുണ്ടാക്കാൻ കാരണമാകും. അത്തരത്തിലുള്ള ഡയറ്റുകൾ ഒഴിവാക്കാം.

 wedding-

2. ഡയറ്റ് പാലിക്കാൻ ഭക്ഷണങ്ങൾ പാടെ ഒഴിവാക്കരുത്. ആരോഗ്യപ്രദമായ രീതിയിൽ രീതിയിൽ ശരീരഭാരം കുറക്കാൻ പ്രത്യേകം ശ്രദ്ധിക്കാം.

3. ശരീരഭാരം കുറക്കാനായി സോഷ്യൽ മീഡിയയിൽ കാണുന്ന ടിപ്സുകൾ പരീക്ഷിക്കാതിരിക്കാം. കാരണം യാതൊരു ശാസ്ത്രീയ അടിത്തറയും ഇല്ലാത്തവയായിരിക്കും ഇതിൽ പലതും. ഇത് വിപരീത ഫലം നൽകാൻ കാരണമായേക്കും.

4. വിവാഹത്തോട് അനുബന്ധിച്ച് പുതിയ ഭക്ഷണങ്ങൾ പരീക്ഷിക്കാതിരിക്കുക. ചിലപ്പോൾ അത് വയറിൽ പ്രശ്നമുണ്ടാക്കാനും ആരോഗ്യത്തോടെയും ചുറുചുറുക്കോടെയും ഇരിക്കേണ്ട ദിവസങ്ങൾ പാടെ നശിപ്പിക്കുന്ന അവസ്ഥയിലും കൊണ്ടെത്തിച്ചേക്കാം.

5. തടിയും വയറുമൊക്കെ കുറക്കുന്നതിനായി പൂർണമായും കർബോഹൈഡ്രേറ്റ് ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കാതിരിക്കാം. പ്രോട്ടീനും കാർബോ ഹൈഡ്രേറ്റും എല്ലാം ഉൾപ്പെടുത്തിയ ആരോഗ്യകരമായ ഭക്ഷണം കഴിക്കാം

ഇനി ചർമ്മ സംരക്ഷണത്തിന്

ഒരിക്കലും പുതിയ ചർമ്മ സംരക്ഷണ പരീക്ഷണങ്ങൾ നടത്തരുത്

വിവാഹം മാത്രം ലക്ഷ്യം വെച്ചുള്ള ചർമ്മ സംരക്ഷണ ഫേസ് പാക്കുകളും മറ്റും ബ്യൂട്ടിപാർലറുകളിൽ ഉണ്ടായേക്കും. ഇതിന് തലവെച്ച് കൊടുക്കരുത്. കാരണം എല്ലാവരുടേയും ചർമ്മം ഒരുപോലെയാകില്ല പ്രവർത്തിക്കുന്നത്. ചർമ്മത്തെ ദോഷകരമായി ബാധിച്ചാൽ അതിൽ നിന്നും പുറത്തുകടക്കാൻ ഒരുപക്ഷേ നാളുകൾ എടുത്തേക്കാം. അത് നിങ്ങളുടെ വിവാഹ പ്ലാനുകളെയെല്ലാം തകിടം മറിച്ചേക്കും.

ചർമ്മത്തിൽ അടിഞ്ഞുകൂടുന്ന അഴുക്കും മറ്റ് ബാക്ടീരിയകളും ഒഴിവാക്കാൻ എക്സ്ഫോളിയേഷൻ ചെയ്യുന്നവർ ധാരാളമാണ്. എന്നാൽ ഇത് ഇടയ്ക്കിടെ ചെയ്യുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്തേക്കാം.

സൺസ്ക്രീൻ നിർബന്ധമായും ഉപയോഗിക്കാം

സൺസ്‌ക്രീൻ ഉപയോഗിക്കാൻ മറന്നാൽ ഒരുപക്ഷേ അത് ദോഷകരമായി ബാധിച്ചേക്കാം.അതിനാൽ, കുറഞ്ഞത് 30 സൺ പ്രൊട്ടക്ഷൻ ഫാക്ടർ ഉള്ള സൺസ്‌ക്രീൻ ഉപയോഗിക്കാൻ ശ്രമിക്കണം. ചർമ്മ സംരക്ഷണ വിദഗ്ദരുടെ നിർദ്ദേശങ്ങൾ സ്വീകരിക്കാം

ആ സമയത്ത് മുഖക്കുരുവിന് മേൽ കൈവെക്കരുതേ. മുഖക്കുരു പൊട്ടിപ്പോയാൽ തീർച്ചയായും അതിന്റെ പാടുകൾ മുഖത്തുണ്ടാകുമെന്ന് മാത്രമല്ല വിവാഹ ദിനത്തിലെ മെയ്ക്കപ്പിനേയും അത് ബാധിച്ചേക്കാം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+