ഇനി തടി കുറക്കൽ എന്തെളുപ്പം; ചിയ മുതൽ മത്തൻ വരെ..കഴിക്കാം ഈ വിത്തുകൾ, ഗുണങ്ങളറിയാം
തടി കുറക്കാനുള്ള ശ്രമത്തിലാണെങ്കിലും തടി കുറച്ച് ശരീര ഭാരം ഇപ്പോഴത്തെ പോലെ നിലനിർത്താനുമൊക്കെയാണ് ലക്ഷ്യമെങ്കിലും തീർച്ചയായും നിങ്ങളെ സഹായിക്കുന്ന ചില വിത്തുകൾ ഉണ്ട്. പോഷകങ്ങൾ സമ്പന്നമായ ഇവ തടി കുറക്കുന്നതിനോടൊപ്പം തന്നെ ശരീരം ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു. ഏതൊക്കെയാണെന്ന് നോക്കാം
1. മത്തൻവിത്ത്
പ്രോട്ടീൻ, നാരുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയാൽ സമ്പന്നമാണ് മത്തൻ വിത്തുകൾ.ഇവ കഴിക്കുന്നത് വയർ നിറഞ്ഞ് നിൽക്കുന്നതായി തോന്നാൻ സഹായിക്കും. മത്തൻവിത്തിൽ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു. മാത്രമല്ല ഇവയിൽ അടങ്ങിയ സിങ്ക് മെറ്റബോളിസം വർധിപ്പിക്കുകയും ചെയ്യുന്നു.

2. എള്ള്
സസ്യാധിഷ്ഠിത പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും എള്ളിൽ ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ശരീരഭാരം കുറക്കാനുള്ള ശ്രമത്തിലാണെങ്കിൽ തീർച്ചയായും എള്ള് നിങ്ങളുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താം. വയറ് നിറഞ്ഞിരിക്കാൻ തോന്നുന്നുവെന്ന് മാത്രമല്ല ഹൃദയവും തലച്ചോറുമെല്ലാം ആരോഗ്യത്തോടെ നിലനിൽക്കാനും ഇത് സഹായുക്കുന്നു.
3. ചണ വിത്ത്
ചണ വിത്തിൽ നാരുകൾ, ഒമേഗ -3 ഫാറ്റി ആസിഡുകൾ, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു. മാത്രമല്ല ഹൃദയത്തിന്റെ ആരോഗ്യവും നിലനിർത്തുന്നു. എന്നിരുന്നാലും ചണ വിത്ത് കഴിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടത്. മരുന്ന് കഴിക്കുന്നവരാണെങ്കിൽ തീർച്ചയായും ഇത് സംബന്ധിച്ച് ന്യൂട്രീഷണിസ്റ്റുകളുടെ അഭിപ്രായം തേടണം.
4. സൂര്യകാന്തി വിത്തുകൾ
ഒരു സമയം വരെ സൂര്യകാന്തി വിത്തുകൾ നമ്മുടെ നാട്ടിൽ അത്ര സുലഭമല്ലായിരുന്നു. എന്നാൽ ഇപ്പോൾ ഏത് കടകളിലും ഇത് ലഭ്യമാണ്. ആരോഗ്യകരമായതിനാൽ തന്നെ ഡിമാന്റും ഏറെയാണ്. സൂര്യകാന്തി വിത്തിൽ പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും ധാരാളം അടങ്ങിയിട്ടുണ്ട്.മാത്രമല്ല ഇവയിൽ ധാരാളം നാരുകളും അടങ്ങിയിട്ടുണ്ട്. ഇടയ്ക്കിടെ വിശപ്പ് അനുഭവപ്പെടുന്നത് ഇത് ഇല്ലാതാക്കുന്നു. ഇവ ആരോഗ്യകരമായ ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. വിറ്റാമിനുകളാലും ധാതുക്കളാലും സമ്പുഷ്ടമാണ് ഇവ.
5. ചിയ വിത്തുകൾ
തടി കുറക്കാൻ ചിയ വിത്തിനോളം സഹായിക്കുന്ന മറ്റ് ഏത് വിത്താണ് ഉള്ളതല്ലേ.ചിയ വിത്തുകൾ വിശപ്പ് കുറയ്ക്കും ഇവയിൽ അടങ്ങിയ നാരുകൾ, ഒമേഗ -3 ഫാറ്റി ആസിഡുകൾ, പ്രോട്ടീൻ എന്നിവ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ഓട്സിലും സ്മൂത്തിയിലും പുഡ്ഝിംഗിലുമൊക്കെ ചേർത്ത് നിങ്ങൾക്ക് ചിയ വിത്തുകൾ കഴിക്കാം.












Click it and Unblock the Notifications