മുടി കൊഴിഞ്ഞ് മൊട്ടയാകാറായോ? തേങ്ങാപ്പാൽ ഉണ്ടോ വീട്ടിൽ, ഈ കൂട്ട് തയ്യാറാക്കൂ, സ്വിച്ചിട്ട പോലെ നിർത്താം
നല്ല ഉള്ളുള്ള മുടി ആഗ്രഹിക്കാത്തവരായി ആരാണ് ഉള്ളതല്ലേ. എന്നാൽ കട്ടിയുള്ള മുടി വെറുതെ കിട്ടില്ല, അതിന് മുടിയെ അറിഞ്ഞ് തന്നെ പരിപാലിക്കണം. പരിപാലനം എന്ന് പറയുമ്പോൾ വിലകൂടിയ ഹെയർ കെയർ പ്രൊഡക്ടുകൾ ഉപയോഗിക്കേണ്ടി വരുമോയെന്നാണ് ചിന്തയെങ്കിൽ തെറ്റി. വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ചില നുറങ്ങുകൾ നിങ്ങളുടെ മുടി കരുത്തോടെ വളരാൻ സഹായിക്കും. അത്തരത്തിലൊരു ഹെയർ മാസ്കിനെ കുറിച്ചാണ് ഇന്ന് പറയുന്നത്.
മാസ്ക് തയ്യാറാക്കാനായി തേങ്ങാപ്പാൽ എടുക്കാം എന്തുകൊണ്ട് തേങ്ങാപ്പാൽ? വിറ്റാമിൻ സി, ഇ, ബി1, ബി3, ബി5, ബി6 എന്നിവയാൽ സമ്പന്നമാണ് തേങ്ങാപ്പാൽ. ഈ പോഷകങ്ങൾ തലയോട്ടിയെ പോഷിപ്പിക്കാനും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു. തലയോട്ടിയുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന ആൻ്റിമൈക്രോബയൽ ഗുണങ്ങളുള്ള ലോറിക് ആസിഡും തേങ്ങാപ്പാലിൽ അടങ്ങിയിട്ടുണ്ട്. തലയോട്ടി ഈർപ്പമുള്ളതാക്കാനും തേങ്ങാപ്പാൽ ഉത്തമമാണ്.

മാസ്ക് തയ്യാറാക്കാനായി തേങ്ങാപ്പാലിൽ ചെമ്പരത്തിയുടെ പൂവും ഇലകളും നന്നായി അരച്ച് ചേർത്ത് യോജിപ്പിച്ചെടുത്ത് തലയിൽ തേച്ച് പിടിപ്പിക്കാം. ഏകദേശം അരമണിക്കൂറോളം തലയിൽ തേച്ച് വെച്ച് കഴുകിക്കളയാം. മുടി കൊഴിച്ചിൽ നിർത്താൻ ഉത്തമമാണ് ഈ മാസ്ക്. ഇത് കൂടാതെ മുടി വരണ്ടു പോകാതെ ഇരിക്കാനും ഇത് സഹായിക്കും. മുടി കൂടുതൽ മൃദുവുള്ളതും തിളക്കമുള്ളതുമാകുകയും ചെയ്യും. തേങ്ങാപ്പാൽ ഹെയർ മാസ്‌കുകൾ എല്ലാത്തരം മുടികൾക്കും അനുയോജ്യമാണ്.
തേങ്ങാപ്പാൽ കൊണ്ട് തയ്യാറാക്കാവുന്ന മറ്റ് ചില മാസ്കുകൾ കൂടി പരിചയപ്പെടാം.
തേങ്ങാപ്പാൽ, തേൻ മാസ്ക്
ഇതിനായി 1 കപ്പ് തേങ്ങാപ്പാൽ 2 ടേബിൾസ്പൂൺ തേനിൽ ചേർത്ത് കൊടുക്കാം. മിശ്രിതം നിങ്ങളുടെ തലയോട്ടിയിലും മുടിയിലും നന്നായി പുരട്ടുക. അരമണിക്കൂർ തേച്ച് വെച്ച് ചെറുചൂടുള്ള വെള്ളത്തിൽ കഴുകിക്കളയാം.
തേങ്ങാപ്പാലും കറ്റാർ വാഴയും ചേർത്ത മാസ്‌കും
1 കപ്പ് തേങ്ങാപ്പാൽ 4 ടേബിൾസ്പൂൺ കറ്റാർ വാഴ ജെല്ലുമായി യോജിപ്പിക്കുക. തലയോട്ടിയിലും മുടിയിലും മാസ്ക് പുരട്ടുക. 30 മിനിറ്റിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം
തേങ്ങാപ്പാലും അവോക്കാഡോ മാസ്‌ക്കും
ഒരു പഴുത്ത അവോക്കാഡോ ചതച്ച് 1 കപ്പ് തേങ്ങാപ്പാലിൽ കലർത്തുക. മിശ്രിതം മുടിയിലും തലയോട്ടിയിലും പുരട്ടുക. നന്നായി കഴുകുന്നതിന് മുമ്പ് ഇത് 30 മിനിറ്റ് തലയിൽ വെയ്ക്കാം.












Click it and Unblock the Notifications