Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗർഭം ധരിക്കാൻ തയ്യാറെടുക്കുകയാണോ? ചണവിത്തുകൾ കഴക്കല്ലേ..അപകടം..അറിയാം ദോഷഫലങ്ങൾ

അടുത്ത കാലത്ത് ഡയറ്റുകളിൽ ഇടംപിടിച്ച കുഞ്ഞൻ വിത്തുകളാണ് ഫ്ലാക്സീഡ് അഥവ ചണ വിത്ത്. ചെറുതാണെങ്കിലും ആരോഗ്യഗുണങ്ങളുടെ കാര്യത്തിൽ ഇവ വമ്പൻമാർ തന്നെ. ആരോഗ്യകരമായ കൊഴുപ്പ്, വിറ്റാമിൻ, ഒമേഗ 3 ഫാറ്റി ആസിഡ്, ഫൈബർ എന്നിവയെല്ലാം ചണവിത്തിൽ അടങ്ങിയിട്ടുണ്ട്. മാത്രമല്ല ഇവയിൽ ലിഗ്ലാനും ഈസ്ട്രോജൻ, ആന്റി ഓക്സിഡന്റ് ഘടകങ്ങളും ധാരാളമാണ്. ഇങ്ങനെയൊക്കെ ആണെങ്കിലും അളവിൽ കൂടുതൽ കഴിച്ചാൽ അത് ആരോഗ്യത്തെ ദോഷകരമായി ബാധിച്ചേക്കും. എന്തൊക്കെയാണെന്ന് വിശദമായി നോക്കാം

അലർജി പ്രശ്നങ്ങൾ

ചൊറിച്ചിൽ പോലുള്ള പ്രശ്നങ്ങൾ അനുഭവപ്പെടുന്നവർ ചണവിത്ത് കഴിക്കുന്നത് ഒഴിവാക്കാം. ചൊറിച്ചിൽ മാത്രമല്ല, തടിപ്പ്, ചുവന്ന് തുടുക്കൽ, തിണർപ്പ് എന്നിവയെല്ലാം അലർജിയുടെ ലക്ഷണങ്ങളാണ്. ചണവിത്ത് കഴിച്ച് ഛർദ്ദി പോലുള്ള പ്രശ്നങ്ങൾ അനുഭവപ്പെട്ടാലും അത് അലർജിയാണെന്ന് തിരിച്ചറിയാം. നിരന്തരമായി കഴിക്കുന്നവർക്കാണ് ഇത്തരത്തിൽ അലർജി അനുഭവപ്പെടാറുള്ളത്. എന്നിരുന്നാലും ഇത്തരം അസ്വസ്ഥകൾ വളരെ അപൂർവമാണ്.

flaxseed-174

ശരീരത്തിൽ ഇൻഫ്ലമേഷന് കാരണമാകും

ശരീരത്തിൽ ഇൻഫ്ലമേഷൻ കുറക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകൾ ഇവയിൽ ധാരാളം ഉണ്ട്. എന്നാൽ അധികമായി കഴിച്ചാൽ ഇവ വിപരീത ഫലം ഉണ്ടാക്കും. അതായത് ഇൻഫ്ലമേഷൻ ഉണ്ടാക്കുകയും അത് ശരീരത്തെ ദോഷകരമായി ബാധക്കുകയും ചെയ്യുമെന്ന് അർത്ഥം.

ഗർഭധാരണത്തിന് തയ്യാറെടുക്കുന്നുണ്ടെങ്കിൽ ഒഴിവാക്കാം

ചണ വിത്തിൽ ഈസ്ട്രോജൻ അടങ്ങയിട്ടുണ്ട്. ഇത് ശരീരരത്തിലെ ഹോർമോൺ സന്തുലനത്തെ താളം തെറ്റിക്കും. മാത്രമല്ല ആർത്തവചക്രത്തേയും ഇത് ബാധക്കും. പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പിസിഒഎസ്), ഗർഭാശയ ഫൈബ്രോയിഡുകൾ, ഗർഭാശയ അർബുദം, അണ്ഡാശയ രോഗങ്ങൾ തുടങ്ങിയ പ്രശ്നങ്ങളും ചണവിത്ത് കഴിക്കുന്നതിലൂടെ ഉണ്ടാകാം. അതുകൊണ്ട് തന്നെ ആരോഗ്യഗുണങ്ങൾ ഉണ്ടെന്ന് കരുതി അമിതമായ അളവിൽ കഴിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കാം.

ഗർഭിണികൾക്കും നല്ലതല്ല

ഈസ്ട്രോജൻ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ഗർഭിണികൾക്കും ചണവിത്ത് നല്ലതല്ല. അതിനാൽ ഡോക്ടർമാരുടെ നിർദേശത്തോടെ മാത്രം ഫ്ലാക്സീഡുകൾ കഴിക്കുന്നതാവും ഉത്തമം.

വയറിളക്കം കാരണമാകും

അമിത ഉപയോഗം വയറ്റലെ അസ്വസ്ഥതതകൾക്കും വയറിളകത്തിനും കാരണമാകും. ഇവയിൽ ലയിക്കുന്ന നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടുതലായ കഴിക്കുന്നത് മലവിസർജനം വേഗത്തിലാക്കും. മാത്രമല്ല വയറുവേദന, വയറിളക്കം, മലബന്ധം, വയറു വീർക്കൽ തുടങ്ങിയ അവസ്ഥകൾക്കും കാരണമാകും.

വയറിൽ തടസങ്ങൾ ഉണ്ടാക്കിയേക്കും

ധാരാളം വെള്ളത്തിനൊപ്പമായിരിക്കണം ചണവിത്തുകൾ കഴിക്കേണ്ടത്. അല്ലെങ്കിൽ ഇവ വയറ്റിൽ തടസങ്ങൾ സൃഷ്ടിച്ചേക്കും. സ്കെലെറോഡർമ പോലുള്ള അവസ്ഥകൾക്ക് ഇത് കാരണമയേക്കും. അതിനാൽ ഡോക്ടറുടെ നിർദേശം ഇല്ലാതെ കഴിക്കരുത്.

മറ്റ് മരുന്നുകളുടെ പ്രവർത്തനം തടസപ്പെടുത്തിയേക്കും

ചണവിത്തുകളിൽ ധാരാളം ഫൈബറുകൾ അടങ്ങിയിട്ടുണ്ടെന്ന് പറഞ്ഞല്ലോ, ഇത് കുടലിൽ തടസങ്ങൾ ഉണ്ടാക്കിയേക്കും. മാത്രമല്ല മലബന്ധത്തിനും കാരണമാകും. ഈ സാഹചര്യത്തിൽ മറ്റ് മരുന്നുകളുടെ ആഗിരണവും അവയുടെ പ്രവർത്തനവും ഇത് തടസപ്പെടുത്തിയേക്കും. അതിനാൽ പ്രമേഹത്തിന്റെ അളവ് കുറക്കുന്നതിനായോ മറ്റോ ഉള്ള മരുന്നുകൾ കഴിക്കുന്നവരാണെങ്കിൽ ചണവിത്തുകൾ ഒഴിവാക്കുന്നതാണ് നല്ലത്.

ചണ വിത്തുകൾ പാകം ചെയ്യാതെ കഴിച്ചാലും പ്രശ്നം തന്നെ

ചണ വിത്തുകളിൽ സയനോജെനിക് ഗ്ലൈക്കോസൈഡുകൾ എന്ന സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇവ കൂടുതലായി കഴിച്ചാൽ ഒരുപക്ഷെ സയനൈഡുകൾ ശരീരത്തിൽ അടിയാൻ കാരണമായേക്കും. അതിനാൽ ചണവിത്തുകൾ കഴിക്കുമ്പോൾ പാകം ചെയ്യാതെ കഴിക്കുന്നതിന് പകരം അൽപം വറുത്ത് കഴിക്കുന്നതാണ് ഉചിതം. ഇത് അപകട സാധ്യത കുറക്കും.

ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്‌ധരുടെ ഉപദേശം സ്വീകരിക്കണം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+