Pregnancy Symptoms In Malayalam: ഗർഭിണിയാണോ ? ഗർഭത്തിന്റെ ആദ്യ ലക്ഷണങ്ങൾ എന്തൊക്കെ? അറിയാം
ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട് കഴിഞ്ഞാൽ പിന്നെ സ്ത്രീകൾക്ക് പൊതുവെ ഉണ്ടാകുന്ന സംശയമാണ് ഗർഭധാരണം നടന്നോ എന്നത്. ആർത്തവം കൂടി ആവാതിരുന്നാൽ സംശയം ഇരട്ടിക്കും. ഗർഭധാരണം നടന്നിട്ടുണ്ടെങ്കിൽ തീർച്ചയായും അതിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങും.
മനംപുരട്ടൽ ഉണ്ടാവാം, ഇടയ്ക്ക് ചർദ്ദിക്കാൻ തോന്നാം. എന്നാൽ എല്ലാവർക്കും ഒരേ ലക്ഷണങ്ങൾ ആയിരിക്കില്ല ഈ സമയത്ത് ഉണ്ടാവുക. എങ്കിലും ഗർഭിണി ആണെന്ന് സൂചന നൽകുന്ന ചില പ്രധാന ലക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

ആർത്തവം വരാൻ വൈകുക: കൃത്യമായി വന്നുകൊണ്ടിരുന്ന ആർത്തം വരാൻ വൈകുകയാണെങ്കിൽ ശ്രദ്ധിക്കണം. പ്രതീക്ഷിച്ച ദിവസത്തിന് ഒരാഴ്ചയ്ക്ക് ശേഷവും ആർത്തവം ഉണ്ടാകുന്നില്ലെങ്കിൽ ഗർഭധാരണം നടന്നിരിക്കാനുള്ള സാധ്യത ഉണ്ട്. എന്നാൽ ഇത് കൊണ്ട് മാത്രം ഗർഭധാരണം നടന്നെന്ന് ഉറപ്പിക്കാൻ സാധിക്കില്ല. മറ്റ് ചില കാരണങ്ങൾ കൊണ്ടും ആർത്തവം ക്രമം തെറ്റി വരാനുള്ള സാധ്യതയുണ്ട്.
മനം പുരട്ടൽ: ഗർഭധാരണം നടന്നിട്ടുണ്ടെങ്കിൽ ചർദ്ദി ഉണ്ടാവാൻ സാധ്യതയുണ്ട്. ചിലപ്പോൾ രാവിലെ ആയിരിക്കാം ചിലപ്പോൾ രാത്രിയായിരിക്കാം ഈ ചർദ്ദി ഉണ്ടാവുന്നത്. സാധാരണയായി ഗർഭംധരിച്ച് ഒരുമാസം കഴിയുമ്പോഴാണ് ചർദ്ദി ഉണ്ടാവാറുള്ളത്. ചിലർക്ക് വളരെ മുമ്പ് തന്നെ മനംപുരട്ടൽ അനുഭവപ്പെടാറുണ്ട്. എന്നാൽ എല്ലാവർക്കും ചർദ്ദി ഉണ്ടാകണമെന്നില്ല. ചിലർക്ക് ചില മണം പിടിക്കാതെ വരും. ഉദാഹരത്തിന് കഞ്ഞി വെന്തുവരുമ്പോൾ ഉള്ള മണം ചിലർക്ക് ഇഷ്ടമാവില്ല. ആ സമയത്ത് മനംപുരട്ടുന്നത് പോലെ തോന്നാം.
മൂത്രശങ്ക: ഗർഭിണിയായ സ്ത്രീകൾക്ക് മൂത്രശങ്ക കൂടാറുണ്ട്. ഇടയ്ക്കിടയ്ക്ക് മൂത്രം ഒഴിക്കണമെന്ന് തോന്നും. ഗർഭകാലത്ത് നിങ്ങളുടെ ശരീരത്തിലെ മൂത്രത്തിന്റെ അളവ് കൂടും. നിങ്ങളുടെ വൃക്കകൾ രക്തം ഫിൽട്ടർ ചെയ്യുകയും അധിക മാലിന്യങ്ങൾ നീക്കം ചെയ്യുകയും ചെയ്യും. ഈ മാലിന്യം മൂത്ര സഞ്ചിയിലേക്ക് എത്തും. ശരീരത്തിൽ രക്തം കൂടുമ്പോൾ സ്വാഭാവികമായും മൂത്രം ഒഴിക്കാൻ തോന്നും.
ക്ഷീണം: ഗർഭത്തിന്റെ തുടക്കത്തിൽ പലർക്കും വളരെ ക്ഷീണം അനുഭവപ്പെടാറുണ്ട്. ശരീരത്തിൽ പ്രോജസ്റ്ററോൺ എന്ന ഹോർമോണിന്റെ അളവ് ഉയരുന്നത് കൊണ്ടാണ് ഇത്തരത്തിൽ ക്ഷീണം തോന്നുന്നത്. ഗർഭത്തിൻറെ ആദ്യകാല ലക്ഷണങ്ങളിൽ ഒന്നാണ് ഈ ക്ഷീണം.
സ്‌തനങ്ങൾ മൃദുലമാകും: ഗർഭകാലത്ത് നിങ്ങളുടെ സ്തനങ്ങൾ മൃദുവാകും. ആർത്തവത്തിന് മുമ്പ് സ്തനങ്ങളിൽ അനുഭവപ്പെടുന്നതുപോലെയുള്ള വേദനയും ഈ സമയത്ത് നിങ്ങൾക്ക് അനുഭവപ്പെടും. ഈ വേദന താത്ക്കാലികമാണ്, ഹോർമോണുകളുമായി ശരീരം പൊരുത്തപ്പെടുമ്പോൾ വേദന കുറയുന്നതാണ്. നിങ്ങളുടെ സ്തനങ്ങളുടെ വലുപ്പം കൂടുകയും ചെയ്യും.
ഇഷ്ട ഭക്ഷണത്തോടും വെറുപ്പ് തോന്നുക : ഭക്ഷണത്തോട് വെറുപ്പു തോന്നുന്നത് ഗർഭത്തിന്റെ ലക്ഷണം ആണ്. ഇഷ്ടപ്പെട്ട ഭക്ഷണത്തിനോട് പോലും വെറുപ്പ് തോന്നും. അതുവരെ ഇഷ്ടമില്ലാതിരുന്ന ഭക്ഷണം കഴിക്കണമെന്ന് തോന്നും. ചില രുചിയോട് വല്ലാത്ത ഇഷ്ടം തോന്നും. ചില ഭക്ഷണം കഴിക്കുമ്പോൾ മനംപുരട്ടൽ തോന്നുകയും ചർദ്ദിക്കണമെന്ന് തോന്നുകയും ചെയ്യും.
മുകളിൽ പറഞ്ഞത് ഗർഭധാരണം നടന്നോ എന്ന് അറിയാനുള്ള ചില ലക്ഷണങ്ങൾ മാത്രമാണ്. നിങ്ങൾ ഗർഭിണിയാണോ എന്ന് ഉറപ്പിക്കാൻ തീർച്ചായായും പ്രെഗ്നൻസി ടെസ്റ്റ് നടത്തുന്നത് തന്നെയാണ് മികച്ച മാർഗം.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications