Get Updates
Get notified of breaking news, exclusive insights, and must-see stories!

തടി പെട്ടെന്ന് കുറയണോ? അതും ഭക്ഷണം കഴിച്ച്.. ഇതാണ് ആ സൂപ്പർ ഫുഡ്..ഡയറ്റീഷ്യൻ പറയുന്നു

തടി കുറക്കാനായി വ്യായാമത്തോടൊപ്പം തന്നെ കഴിക്കുന്ന ഭക്ഷണത്തിന്റെ കാര്യത്തിലും അതീവ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. പോഷകപ്രദമാണെന്ന് കരുതി എന്തും വാരി വലിച്ച് കഴിച്ചാൽ ചിലപ്പോൾ വിപരീത ഫലം ആയിരിക്കും ഉണ്ടാകുക. അങ്ങനെയെങ്കിൽ ആരോഗ്യപ്രദമായ ഭക്ഷണം ഏതാണെന്നാണോ ചോദ്യം? അവക്കാഡോ അല്ലെങ്കിൽ ബട്ടർ ഫ്രൂട്ട് എന്നാണ് ഡയറ്റീഷ്യനും ഹോളിസ്റ്റിക് ഹെൽത്ത് കൺസൾട്ടന്റും ആയ കവിത ദേവ്ഗൺ പറയുന്നത്. എന്തുകൊണ്ട് അവക്കാഡോ നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തണമെന്നും കവിത വിശദീകരിക്കുന്നു. അറിയാം

കുറഞ്ഞ കലോറി

ഒരു അവോക്കാഡോയിൽ 114 കലോറി മാത്രമേ ഉള്ളൂ. മാത്രമല്ല കാർബോ ഹൈഡ്രേറ്റും കുറവാണ്. പ്രമേഹ സാധ്യത കുറക്കാൻ വളരെ നല്ലതാണ് അവക്കാഡോയെന്നും പഠനങ്ങൾ പറയുന്നു.

 weightloss2-1

അവക്കാഡോയിൽ അടങ്ങിയ നല്ല കൊഴുപ്പും നാരുകളും ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു

അവക്കാഡോ കഴിക്കുന്നത് വിശപ്പ് കുറക്കും. ഇവയിൽ അടങ്ങിയ എംയുഎഫ്എ (മോണോ അൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ) എപ്പോഴും വയർ നിറഞ്ഞിരിക്കുന്നതായി തോന്നാൻ സഹായിക്കും. അതുകൊണ്ട് തന്നെ ഇടയ്ക്കിടെ വല്ലതും കഴിക്കണമെന്ന തോന്നൽ ഉണ്ടാകില്ലെന്ന് മാത്രമല്ല ആവശ്യത്തിന് മാത്രം ഭക്ഷണം കഴിക്കുന്ന രീതി പ്രോത്സാഹിപ്പിക്കാനും ഇത് കാരണമാകും.

നാരുകൾ ധാരാളം

അരകഷ്ണം അവക്കാഡോയിൽ 15% നാരുകൾ അടങ്ങിയിട്ടുണ്ട്. വിശപ്പ് നിയന്ത്രിക്കുന്നതിനും കുടലിന്റെ ആരോഗ്യത്തിനും നാരുകൾ അത്യന്താപേക്ഷിതമാണെന്ന് പറയേണ്ടതില്ലല്ലോ. മാത്രമല്ല നാരുകൾ ഹൃദ്രോഗം, പക്ഷാഘാതം, ടൈപ്പ് 2 പ്രമേഹം, കുടൽ കാൻസർ എന്നിവയുടെ സാധ്യതയും കുറക്കും. കൂടാതെ, അവോക്കാഡോയിലെ നാരുകൾക്ക് പ്രീബയോട്ടിക്സായി പ്രവർത്തിക്കും (കുടലിലെ ഗുണം ചെയ്യുന്ന ബാക്ടീരിയകൾക്കുള്ള ഭക്ഷണം).

അവോക്കാഡോയിൽ അവശ്യധാതുക്കൾ, ബയോ ആക്റ്റീവ് സംയുക്തങ്ങൾ, സി, ഇ, കെ, ബി ഗ്രൂപ്പ് വിറ്റാമിനുകൾ എന്നിവ അടങ്ങിയിട്ടുണ്ട് ). ഇത്രയും പോഷക സമ്പുഷ്ടമായ ഭക്ഷണം കഴിക്കുന്നത് ഭാരം നിയന്ത്രിക്കാൻ തീർച്ചയായും സഹായിക്കുന്നു.

അവക്കാഡോ സ്വാദിഷ്ടമായ പഴമാണ്. ക്രീമി ഘടനയും രുചിയുമുള്ളതിനാൽ തന്നെ മയണൈസ് , ചീസ് പോലുള്ള ഭക്ഷണങ്ങൾക്ക് പകരമായി ഉപയോഗിക്കാം. അതോടൊപ്പം തന്നെ ഇവ ആരോഗ്യപ്രദമായതിനാൽ ധൈര്യമായി ഉപയോഗിക്കാം. ഇതിനെല്ലാമുപരി ഏത് രീതിയിലും നമ്മുക്ക് അവക്കാഡോ കഴിക്കാമെന്നതാണ്. ഒന്നുകിൽ മിശ്രിതമായോ അല്ലെങ്കിൽ സാലഡിൽ ചേർത്തോ അതുമല്ലെങ്കിൽ ഉടച്ച് കുഴമ്പ് പരിപത്തിലാക്കിയോ ഒക്കെ ഇവ കഴിക്കാം. കൂടുതൽ തയ്യാറെടുപ്പുകളൊന്നും ഇതിന് ആവശ്യമില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+