Get Updates
Get notified of breaking news, exclusive insights, and must-see stories!

റെയിൻബോ ഡയറ്റിൽ കുറയാത്ത തടിയുണ്ടോ? ഫലം വളരെ പെട്ടെന്ന്..കഴിക്കേണ്ടത് ഇങ്ങനെ

പട്ടിണി കിടന്ന് തടി കുറച്ചാൽ ഒരുപക്ഷേ പിന്നീടുള്ള കാലം ആശുപത്രി കിടക്കയിൽ കിടക്കേണ്ടി വരും. അതുകൊണ്ട് തന്നെ കൃത്യമായ പോഷകങ്ങൾ ഉറപ്പാക്കി കൊണ്ടുവേണം ശരീരഭാരം നിയന്ത്രിക്കാനുള്ള യാത്ര തുടങ്ങാൻ. ഇതിന് 'റെയിൻബോ ഡയറ്റ്' നിങ്ങളെ സഹായിക്കും. എന്താണ് റെയിൻബോ ഡയറ്റ് എന്നാണോ? വിശദമായി അറിയാം

വിവിധ നിറത്തിലുള്ള പച്ചക്കറികളും പഴങ്ങളും ഉൾപ്പെടുത്തിയുള്ള ആരോഗ്യകരമായ ഭക്ഷണരീതിയാണ് റെയിൻബോ ഡയറ്റ്. ആന്റിഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുള്ളവയാണ് വ്യത്യസ്ത നിറത്തിലുള്ള പഴങ്ങളും പച്ചക്കറികളും. ഇവ ഫലപ്രദമായി ഉപയോഗിക്കുകയാണ് റെയ്ബോ ഡയറ്റ്. ഈ ഭക്ഷണങ്ങളിൽ ദഹനം സുഖമമാക്കുകയും ശരീരത്തെ ആരോഗ്യത്തോടെ നിലനിർത്താനും സഹായിക്കുന്ന മൈക്രോബയോമിൻ ഉത്പാദിപ്പിക്കുന്നു.

weight

വ്യത്യസ്ത നിറങ്ങളിലുള്ള പഴങ്ങളിലും പച്ചക്കറികളികളിലും സ്വാഭാവികമായും കലോറി കുറവാണ്. അതേസമയം നാരുകളും വെള്ളവും കൂടുതലാണ്. അതുകൊണ്ട് തന്നെ കുറച്ച് കഴിച്ചാൽ തന്നെ വയർ നിറഞ്ഞിരിക്കുന്നതായി തോന്നാൻ സഹായിക്കുകയും ഇടയ്ക്കിടെ ഭക്ഷണം വേണ്ടെന്ന തോന്നൽ ഇല്ലാതാക്കുകയും ചെയ്യുന്നു.

റെയിൻബോ ഡയറ്റ് ഒരാഴ്ചയോ ഒരു മാസമോ പിന്തുടരേണ്ടതുണ്ടെന്ന് വിദഗ്ദ്ധർ പറയുന്നു. സസ്യാധിഷ്ഠിത ഭക്ഷണങ്ങൾ കഴിക്കാൻ ആളുകളെ പ്രോത്സാഹിക്കുന്നതാണ് ഈ ഡയറ്റ്. എല്ലാ മനുഷ്യർക്കും അനുയോജ്യമായൊരു ഡയറ്റ് കൂടിയാണിത്. അതേലമയം അലർജി പോലുള്ള പ്രശ്നങ്ങൾ നേരിടുന്നവർ ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരം മത്രമേ ഈ ഡയറ്റ് പിന്തുടരാവൂ.

ഏതൊക്കെ ഭക്ഷണങ്ങളാണ് എന്ന് നോക്കാം

1. ചുവപ്പ്

• തക്കാളി
• കാപ്സിക്കം
• സ്ട്രോബെറി
• ചെറി
• തണ്ണിമത്തൻ
• റെഡ് ആപ്പിൾ
• റെഡ് മുന്തിരികൾ
• മാതളനാരങ്ങ

2. ഓറഞ്ച് അല്ലെങ്കിൽ മഞ്ഞ

• കാരറ്റ്
• മധുര കിഴങ്ങ്
• ഓറഞ്ച്
• മാമ്പഴം
• പൈനാപ്പിൾ
• മഞ്ഞ കാപ്സിക്കം
• പീച്ച്
• ആപ്രിക്കോട്ട്

3. പച്ച

• ചീര
• ബ്രോക്കോളി
• കലെ
• ഗ്രീൻ പീസ്
• അവോക്കാഡോ
• പച്ച പയർ
• കിവി

4. നീല അല്ലെങ്കിൽ പർപ്പിൾ

• ബ്ലൂബെറി
• ബ്ലാക്ക്ബെറികൾ
• പർപ്പിൾ മുന്തിരി
• എഗ്പ്ലാന്റ്
• പർപ്പിൾ കാബേജ്
• ഉണക്കമുന്തിരി

5. വെള്ള
• കോളിഫ്ലവർ
• കൂണ്
• ഉള്ളി
• വെളുത്തുള്ളി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+