തടി കുറക്കാൻ കഷ്ടപ്പെട്ട് തളർന്നോ? കട്ടത്തൈരും ചിയ വിത്തും കഴിക്കൂ ഇതുപോലെ; ഫലം വേഗത്തിൽ
തടി കുറക്കാനുള്ള പരിശ്രമത്തിലാണ് നിങ്ങളെങ്കിൽ അത് തീർച്ചയായും ആരോഗ്യപ്രദമായ രീതിയിൽ തന്നെയായിരിക്കണം എന്ന് കൂടി ഉറപ്പ് വരുത്തുക. ഇല്ലെങ്കിൽ മെലിഞ്ഞ് വരുമ്പോഴേക്കും ആശുപത്രി കിടക്കയിൽ കിടക്കേണ്ടി വരും.
തടി കുറക്കാൻ സഹായിക്കുകയും അതോടൊപ്പം തന്നെ ശരീരത്തിന് വേണ്ട പോഷകങ്ങൾ കൃത്യമായ അളവിൽ ലഭിക്കുകയും ചെയ്യുന്ന നിരവധി ഭക്ഷണങ്ങൾ ഉണ്ട്. അതിൽ ഒന്നാണ് കട്ടതൈര്. തൈരോ എന്ന് ചോദിക്കാൻ വരട്ടെ, ഗുണം അറിഞ്ഞാൽ പിന്നെ ഭക്ഷണ ക്രമത്തിൽ നിങ്ങൾ തീർച്ചയായും തൈരും ഉൾപ്പെടുത്തും. വിശദമായി അറിയാം

തടി കുറക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് പറയുകയാണ് ബെംഗളൂരു ബനശങ്കരിയിലുള്ള മദർഹുഡ് ഹോസ്പിറ്റലിലെ കൺസൾട്ടന്റും ഡയറ്റീഷ്യനും ന്യൂട്രീഷ്യനിസ്റ്റുമായ ദിവ്യ ഗോപാൽ. ശരീരത്തിലെ അധിക കലോറി കുറക്കാൻ വ്യായാമത്തോടൊപ്പം തന്നെ സമീകൃതാഹാരവും കഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ശരീരം ഭാരം നിയന്ത്രിക്കാൻ കട്ടതൈര് ഉത്തമമാണന്നും ദിവ്യ 'ഹെൽത് ഷോട്സ്'നോട് പറഞ്ഞു.
പ്രോട്ടീൻ, പ്രോബയോട്ടിക് ഘടകങ്ങൾ അടങ്ങിയ കട്ടതൈര് കഴിക്കുന്നത് എപ്പോഴും വയർ നിറഞ്ഞിരിക്കുമെന്ന തോന്നൽ ഉണ്ടാക്കുന്നു. അതിനാൽ ഇടക്കിടെ ഭക്ഷണം കഴിക്കണമെന്ന് തോന്നൽ ഉണ്ടാകില്ല. മാത്രമല്ല നിങ്ങളുടെ മെറ്റബോളിസവും വർധിപ്പിക്കുന്നു. വെറുതെ കട്ടതൈര് കഴിക്കുന്നത് മടുപ്പല്ലേയെന്നാണോ? പേടിക്കേണ്ട, ഏതൊക്കെ രീതിയിലൊക്കെ തൈര് കഴിക്കാമെന്ന് നോക്കാം.
1. ചിയ വിത്ത് ചേർത്ത് കഴിക്കാം
വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നവയാണ് ചിയ വിത്തുകൾ. നാരുകൾ, ഇരുമ്പ്, പൊട്ടാസ്യം, ഉപ്പ്, ഒമേഗ-3 ഫാറ്റി ആസിഡുകൾ, വൈറ്റമിൻ സി എന്നിവയുൾപ്പെടെ ധാരാളം പോഷകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. കഞ്ഞി, ഫ്രൂട്ട് ബൗൾ, സ്മൂത്തി എന്നിവയിൽ തൈരും ചിയ വിത്തുകളും ചേർത്ത് കഴിക്കാം.
സ്മൂത്തി എങ്ങനെ തയ്യാറാക്കാം- പഴം, പാൽ,കട്ടതൈര് , കുറച്ച് ചിയ വിത്തുകൾ എന്നിവ ഒരു ബ്ലെൻഡറിൽ ഇട്ട് നന്നായി അടിച്ചെടുക്കാം. അൽപം ചിയ വിത്ത് സ്മൂത്തിക്ക് മുകളിലും ചേർത്ത് കഴിക്കാം.
2.തൈരും പഴങ്ങളും
പഴങ്ങൾ കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണെങ്കിൽ തീർച്ചയായും കട്ടതൈരും ചേർത്ത് കഴിക്കുന്നത് നിങ്ങൾ ഇഷ്ടപ്പെടും. ആപ്പിൾ, കിവി, വാഴപ്പഴം, പേരക്ക, മാതളനാരകം, തണ്ണിമത്തൻ എന്നിവ കഴിക്കുന്നതാണ് നല്ലത്.നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമായതിനാൽ തീർച്ചയായും ഈ രീതി നിങ്ങളെ സഹായിക്കും.
3. ഗ്രനോളയും തൈരും
ഗ്രനോളയിൽ ധാരാളം ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. ഗ്രനോളയ്ക്കൊപ്പം തേൻ, പഴങ്ങൾ, ചണ വിത്തുകൾ, ചിയ വിത്തുകൾ എന്നിവ ഉൾപ്പെടുത്തി കഴിക്കുന്നതും മികച്ച ഫലം ചെയ്യും.കൊഴുപ്പ് കുറഞ്ഞ അല്ലെങ്കിൽ പഞ്ചസാര കുറഞ്ഞ ഗ്രാനോള തിരഞ്ഞെടുക്കാൻ മറക്കരുത്.
4. നട്സ് ചേർത്ത് കഴിക്കാം
കട്ടതൈരിനൊപ്പം ഡ്രൈഫ്രൂട്ട്സോ എന്നാണോ ചോദ്യം? എന്നാൽ നിങ്ങൾക്ക് തെറ്റി. നാരുകൾ, പ്രോട്ടീനുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ ധാരാളം അടങ്ങിയവയാണ് ഉണക്കപഴങ്ങൾ. ഇവ കൊഴുപ്പും കലോറിയും കത്തിക്കാൻ സഹായിക്കുന്നു. വാൾനട്സ്, ഈത്തപ്പഴം പോലുള്ളവ തൈരിനൊപ്പം ചേർത്ത് കഴിക്കുന്നതാണ് ഉത്തമം.
5. ഓട്സിനും ക്വിനോവയ്ക്കുമൊപ്പം
പ്രോട്ടീൻ, നാരുകൾ, കാൽസ്യം, കുറഞ്ഞ ഗ്ലൈസെമിക് സൂചികകളുള്ള ആരോഗ്യകരമായ കൊഴുപ്പ് എന്നിവ അടങ്ങിയ ഓട്സോ ക്വിനോവയ്ക്കുമൊപ്പോ തൈര് കഴിക്കാം.












Click it and Unblock the Notifications