Get Updates
Get notified of breaking news, exclusive insights, and must-see stories!

കുടവയർ കുറക്കാൻ പാടുപെടുകയാണോ? ഈ ആയുർവേദന പാനീയങ്ങൾ കുടിച്ചാൽ മാത്രം മതി, ഫലം അറിയാം

ശരീരഭാരം കുറക്കുന്നത് പോലെ എളുപ്പമല്ല വയറിലെ കൊഴുപ്പ് എരിച്ചുകളയാൻ. കൃത്യമായ വ്യായാമവും ഡയറ്റും പിന്തുടർന്നാൽ മാത്രമേ കുടവയർ കുറക്കാൻ സാധിക്കൂ. അതോടൊപ്പം ചില പൊടിക്കൈകൾ കൂടിയായാൽ വയർ കുറക്കാനുള്ള നിങ്ങളുടെ ശ്രമങ്ങൾക്ക് വേഗത്തിൽ ഫലം ലഭിക്കും. ഇന്ന് പറയുന്നത് വയർ കുറക്കാനുള്ള ചില ആയുർവേദ പാനീയങ്ങളെ കുറിച്ചാണ്. ഉപാപയ പ്രവർത്തനങ്ങൾ വേഗത്തിലാക്കി വയറിലെ കൊഴുപ്പിനെ ഇല്ലാതാക്കാൻ ഇവ എങ്ങനെ സഹായിക്കുമെന്ന് വിശദമായി തന്നെ അറിയാം.

ജീരക വെള്ളം

ജീരകം ഉപാപചയ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ നിങ്ങളെ സഹായിക്കും. അതുകഴി ശരീരത്തിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പുകളെ എരിച്ചുകളയുകയും ചെയ്യും. തലേന്ന് രാത്രി തന്നെ ജീരകം വെള്ളത്തിൽ കുതിർത്ത് വെക്കാം. അതിരാവിലെ ഈ വെള്ളം കുടിക്കുന്നതാണ് ഉത്തമം. ദഹനം വേഗത്തിലാക്കാനും വയർ വീർക്കുന്നത് പോലുള്ള പ്രശ്നങ്ങൾക്കും ജീരക വെള്ളം ഉടൻ പരിഹാരം നൽകു.

bellyfatreduce3-1

പെരും ജീരകം

ജീരകം പോലത്തന്നെ ദഹന ഗുണങ്ങൾക്ക് പേരുകേട്ടതാണ് പെരും ജീരകം. വയറ് വീർക്കുന്നത് തടയാൻ ഇവ സഹായിക്കും. പെരുംഞ്ചീരക വെള്ളം ദിവസേന കുടിക്കുന്നത് പോഷകങ്ങൾ ശരിയായ രീതിയിൽ ആഗിരണം ചെയ്യാനും ശരീരത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്യാനും സഹായിക്കും. മാത്രമല്ല കുടവയറിലെ കൊഴുപ്പിനെ കുറക്കുകയും ചെയ്യും.

കറുവപ്പട്ട ചായ

കറുവപ്പെട്ട രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും.അതുവഴി ഇൻസുലിൻ സംവേദനക്ഷമത വർദ്ധിപ്പിക്കും. രാത്രി കിടക്കുന്നതിന് മുൻപ് കറുവപ്പട്ട ചായ കുടിക്കുന്നത് രാത്രി സമയത്ത് തോന്നുന്ന വിശപ്പിനെ ഇല്ലാതാക്കും. ഉപാപചയ പ്രവർത്തനം വേഗത്തിലാക്കി വയറ്റിൽ അടിഞ്ഞുകിടക്കുന്ന കൊഴുപ്പിനെ എരിച്ച് കളയാനും ഇത് സഹായിക്കും.

ത്രിഫല വെള്ളം

നെല്ലിക്ക, ഹരിതാകി, ബിഭിതാകി എന്നിങ്ങനെ മൂന്ന് ആയുർവേദ ചേരുവകളുടെ മിശ്രിതമാണ് ത്രിഫല. ഇത് ദഹന ആരോഗ്യം മെച്ചപ്പെടുത്തും. അതുവഴി മലവിസർജനം സുഖമമാക്കും. ഉപാപചയ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും ഇവ ഉത്തമമാണ്. പോഷകങ്ങൾ ശരീരത്തിലെത്തുന്നുണ്ടെന്ന് കൃത്യമായി ഉറപ്പാക്കുന്നതോടൊപ്പം ശരീരത്തിലെ മാലിന്യങ്ങളെ നീക്കാനും ത്രിഫലയുടെ ഉപയോഗം സഹായിക്കും.

കറ്റാർവാഴ ജ്യൂസ്

കറ്റാർവഴയിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ ദഹനത്തെ പോഷിപ്പിക്കുകയും മെറ്റബോളിക് പ്രവർത്തനങ്ങൾ സുഖമമാക്കുകയും ചെയ്യും. അതിരാവിലെ കറ്റാർവാഴ ജ്യൂസ് കുടിച്ച് ദിവസം തുടങ്ങുന്നത് ശരീരത്തിൽ അടിഞ്ഞ് കിടക്കുന്ന കൊഴുപ്പിനെ ഇല്ലാതാക്കും. തടി കുറക്കാനും ദഹന ആരോഗ്യം മെച്ചപ്പെടുത്താനും ഇത് ധാരാളം.

ഡിസ്ക്ലെയിമർ - ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺ ഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്ധരുടെ ഉപദേശം സ്വീകരിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+