Get Updates
Get notified of breaking news, exclusive insights, and must-see stories!

പാറ്റകൾ കാരണം പൊറുതിമുട്ടിയിരിക്കുകയാണോ? പാറ്റകളെ എളുപ്പത്തിൽ വീട്ടിൽ നിന്ന് തുരത്താനുളള വഴികളിതാ

കേന്ദ്ര സർക്കാരിനെ മുട്ടുകുത്തിച്ച പാറ്റകളാണല്ലോ ഇപ്പോൾ നാട്ടിലെ താരങ്ങൾ. സോഷ്യൽ മീഡിയയിൽ എവിടെ തിരിഞ്ഞാലും പാറ്റകളെ കാണാം. ഈ പാറ്റകൾ ഉപദ്രവകാരികളല്ലെങ്കിലും നമ്മുടെ അടുക്കളയിലും കിടപ്പുമുറിയിലും അലമാരകൾക്കുള്ളിലും വരെ കയറിപ്പറ്റുന്ന യഥർത്ഥ പാറ്റകൾ അത്ര നല്ല പുള്ളികളല്ല.

പാറ്റകളെ തുരത്താൻ എപ്പോഴും നമ്മൾ കെമിക്കലുകളടങ്ങിയ സ്പ്രേകളും മറ്റും തേടിപ്പോകാറുണ്ട്. എന്നാൽ ഇവ ഉപയോഗിക്കുന്നത് നമ്മുടെ ആരോഗ്യത്തിനും ദോഷമാകാനുളള സാധ്യതയുണ്ട്. ഇതല്ലാതെ ചില പ്രകൃതിദത്ത സാധനങ്ങൾ ഉപയോഗിച്ച് പാറ്റകളെ വീട്ടിൽ നിന്ന് അകറ്റാനാകും.

ഭക്ഷണാവശിഷ്ടങ്ങൾ മാത്രമല്ല, ഈ വസ്തുക്കൾ കാരണവും പാറ്റകൾ നിങ്ങളുടെ അടുക്കള കീഴടക്കും
ഭക്ഷണാവശിഷ്ടങ്ങൾ മാത്രമല്ല, ഈ വസ്തുക്കൾ കാരണവും പാറ്റകൾ നിങ്ങളുടെ അടുക്കള കീഴടക്കും

കറുവപ്പട്ടയുടെ ശക്തമായ മണം പാറ്റകൾക്ക് ഇഷ്ടമല്ല. അതുകൊണ്ട് ഉണങ്ങിയ കറുവപ്പട്ട ഇലകൾ നന്നായി ചതച്ച് അലമാരകളിലോ അടുക്കളയിലെ മൂലകളിലോ വെക്കുക. പാറ്റകൾ ആ ഭാഗത്തേക്ക് വരില്ല.

cockroaches

ബേക്കിംഗ് സോഡയും പഞ്ചസാരയും കൂടി പാറ്റകൾ സാധാരണ വരുന്ന വഴികളിൽ വിതറുക. പഞ്ചസാരയുടെ മണം കാരണം പാറ്റകൾ അവിടേക്ക് വരും. പഞ്ചസാരയ്ക്കൊപ്പം ബേക്കിംഗ് സോഡ കൂടി അകത്ത് ചെല്ലുമ്പോൾ പാറ്റകളുടെ കാര്യത്തിലൊരു തീരുമാനമായിക്കോളും.

പാമ്പ് ഒളിച്ചിരിക്കുന്നത് വാഷിംഗ് മെഷീനിനുളളിലാണെങ്കിലോ? പാമ്പിനെ തുരത്താൻ 7 വഴികൾ
പാമ്പ് ഒളിച്ചിരിക്കുന്നത് വാഷിംഗ് മെഷീനിനുളളിലാണെങ്കിലോ? പാമ്പിനെ തുരത്താൻ 7 വഴികൾ

മറ്റൊരു വഴിയാണ് വെളുത്തുള്ളിയും സവാളയും നന്നായി അരച്ച് അത് പാറ്റകളെ കാണുന്ന സ്ഥലങ്ങളിൽ തേച്ച് കൊടുക്കുക എന്നത്. ഇതിന്റെ രൂക്ഷമായ മണം കാരണം പാറ്റ പിന്നെ ആ വഴിക്ക് വരില്ല. അതല്ലെങ്കിൽ ഓറഞ്ചിന്റെ തൊലി ജനൽക്കമ്പികളിലോ വാതിലിന് അടുത്തോ വെക്കാം. അല്ലെങ്കിൽ ഇവയുടെ നീര് വെള്ളത്തിൽ കലർത്തി സ്പ്രേ ചെയ്യാം. ഇതിന്റെ മണവും പാറ്റകളെ അകറ്റി നിർത്താൻ ഉപകരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+