Get Updates
Get notified of breaking news, exclusive insights, and must-see stories!

മുടികൊഴിച്ചിൽ കാരണം ബുദ്ധിമുട്ടുകയാണോ? മുടി വളരാൻ സഹായിക്കുന്ന ഒരു 'നെല്ലിക്ക-ഇഞ്ചി ഷോട്ട്സ്' ഇതാ

തണുപ്പുകാലം വരുമ്പോൾ ചർമ്മവും മുടിയും വരളുന്നത് സാധാരണയാണ്. തണുത്ത കാറ്റും അന്തരീക്ഷത്തിലെ ഈർപ്പമില്ലായ്മയും കാരണം മുടി വേഗത്തിൽ പൊട്ടിപ്പോകാനും ജീവനില്ലാത്തതുപോലെ തോന്നാനും സാധ്യതയുണ്ട്. വിലകൂടിയ സിറമുകളോ പാർലർ ട്രീറ്റ്‌മെന്റുകളോ ചെയ്യുന്നതിന് മുൻപ്, നമ്മുടെ അടുക്കളയിലുള്ള ചില സാധനങ്ങൾ കൊണ്ട് ഈ പ്രശ്നത്തിന് പരിഹാരം കാണാം.

നെല്ലിക്ക, ഇഞ്ചി, കറിവേപ്പില എന്നിവ ചേർത്തുണ്ടാക്കുന്ന ഒരു സ്വാഭാവിക പാനീയം മുടിയുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ആന്റിഓക്‌സിഡന്റുകളും മുടിയുടെ വേരുകളെ ബലപ്പെടുത്താൻ സഹായിക്കും.

ഹെയർ കളർ ചെയ്തത് വളരെ വേഗത്തിൽ മങ്ങിപ്പോയോ? മാസങ്ങളോളം കളർ നിലനിർത്താം, വഴികളിതാ
ഹെയർ കളർ ചെയ്തത് വളരെ വേഗത്തിൽ മങ്ങിപ്പോയോ? മാസങ്ങളോളം കളർ നിലനിർത്താം, വഴികളിതാ

എന്തുകൊണ്ട് നെല്ലിക്ക, ഇഞ്ചി, കറിവേപ്പില?

നെല്ലിക്ക (മുടിക്ക് ബലം നൽകുന്നു): നെല്ലിക്കയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് തലയോട്ടിയിലെ രക്തയോട്ടം കൂട്ടാനും മുടിയുടെ വേരുകൾക്ക് ബലമേകാനും സഹായിക്കുന്നു. ഇത് മുടി പൊട്ടിപ്പോകുന്നത് തടയും.

ഇഞ്ചി (രക്തയോട്ടം വർദ്ധിപ്പിക്കുന്നു): ഇഞ്ചിയിലുള്ള 'ജിഞ്ചറോൾ' എന്ന ഘടകം തലയോട്ടിയിലെ രക്തയോട്ടം മെച്ചപ്പെടുത്തുന്നു. ഇതുകാരണം മുടിക്ക് ആവശ്യമായ പോഷകങ്ങൾ വേഗത്തിൽ ലഭിക്കും. കൂടാതെ, താരനും തലയോട്ടിയിലെ ചൊറിച്ചിലും മാറ്റാനും ഇഞ്ചി നല്ലതാണ്.

കറിവേപ്പില (മുടിക്ക് പോഷണം): കറിവേപ്പിലയിൽ ഇരുമ്പ് ധാരാളമുണ്ട്. ഇത് മുടിക്ക് നല്ല തിളക്കവും കരുത്തും നൽകാൻ സഹായിക്കും.

Hair Loss

ഇത് എങ്ങനെ തയ്യാറാക്കാം?

കറിവേപ്പില: 6 മുതൽ 8 എണ്ണം വരെ (കഴുകി വൃത്തിയാക്കിയത്)

ചിരകിയ ഇഞ്ചി: 1 ടേബിൾ സ്പൂൺ

ഫ്രഷ് നെല്ലിക്കാ നീര്: 2 ടേബിൾ സ്പൂൺ (അല്ലെങ്കിൽ 1 ടീസ്പൂൺ നെല്ലിക്കാപ്പൊടി)

ചെറുചൂടുവെള്ളം: 150 മില്ലി

കുരുമുളക് പൊടി: ഒരു നുള്ള് (ആവശ്യമെങ്കിൽ മാത്രം)

മനഃക്ലേശത്തിന് ഇടയാക്കുന്ന ഫോണ്‍ സന്ദേശങ്ങള്‍ വരും, ഭാര്യാബന്ധുക്കള്‍ മുഖേന സാമ്പത്തികനേട്ടം, നാൾഫലം അറിയാം
മനഃക്ലേശത്തിന് ഇടയാക്കുന്ന ഫോണ്‍ സന്ദേശങ്ങള്‍ വരും, ഭാര്യാബന്ധുക്കള്‍ മുഖേന സാമ്പത്തികനേട്ടം, നാൾഫലം അറിയാം

തയ്യാറാക്കുന്ന വിധം:

ചെറുചൂടുവെള്ളത്തിലേക്ക് കറിവേപ്പിലയും ചിരകിയ ഇഞ്ചിയും ഇട്ട് 10 മിനിറ്റ് വെക്കുക. അതിനുശേഷം ഈ വെള്ളം അരിച്ചെടുത്ത് ഒരു മിക്സി ജാറിലേക്ക് മാറ്റുക. ഇതിലേക്ക് നെല്ലിക്കാ നീര് (അല്ലെങ്കിൽ നെല്ലിക്കാപ്പൊടി) ചേർക്കുക. ഇത് നന്നായി അടിച്ചെടുക്കുക. ആവശ്യമെങ്കിൽ ഒരു നുള്ള് കുരുമുളക് പൊടിയും ചേർക്കാം. രാവിലെ വെറുംവയറ്റിൽ വേണം ഈ പാനീയം കുടിക്കാൻ.

എപ്പോൾ, എത്ര തവണ കുടിക്കണം?

ആദ്യത്തെ മാസം: ആഴ്ചയിൽ 3 മുതൽ 4 തവണ വരെ കുടിക്കുക. മുടികൊഴിച്ചിലിൽ മാറ്റം വരുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക.മാറ്റം കണ്ട് തുടങ്ങിയാൽ ആഴ്ചയിൽ മാറിമാറിയുള്ള ദിവസങ്ങളിൽ രാവിലെ ഇത് കുടിക്കാം. അളവിനേക്കാൾ കൂടുതൽ കൃത്യമായി എല്ലാ ആഴ്ചയും കുടിക്കുന്നതാണ് പ്രധാനം.

ശ്രദ്ധിക്കാൻ: രാവിലെ വെറുംവയറ്റിൽ കുടിക്കുന്നതാണ് ഏറ്റവും നല്ലത്. രാത്രി ഉറങ്ങാൻ പോകുന്നതിന് മുൻപ് ഇത് കുടിക്കാതിരിക്കുക, കാരണം ഇഞ്ചി ശരീരത്തിന് ചൂട് നൽകുന്നത് കൊണ്ട് ചിലർക്ക് ഉറക്കക്കുറവ് ഉണ്ടായേക്കാം.

ഒഴിവാക്കേണ്ട 5 തെറ്റുകൾ

പാക്കറ്റിൽ വരുന്ന നെല്ലിക്കാ നീര് ഉപയോഗിക്കരുത്: ഇതിൽ പഞ്ചസാരയും പ്രിസർവേറ്റീവുകളും ഉള്ളതിനാൽ ഗുണം കുറയും. ഫ്രഷ് നെല്ലിക്ക തന്നെയാണ് ഏറ്റവും നല്ലത്.

അരിക്കാൻ മറക്കരുത്: ഇതിലെ ചണ്ടി തൊണ്ടയിൽ തടയാനും ദഹനക്കേടിനും കാരണമായേക്കാം.

തണുപ്പിച്ചു കുടിക്കരുത്: ചെറുചൂടോടെയോ അല്ലെങ്കിൽ സാധാരണ താപനിലയിലോ കുടിക്കുന്നതാണ് പോഷകങ്ങൾ ശരീരം വേഗത്തിൽ വലിച്ചെടുക്കാൻ നല്ലത്.

അമിതമായി കുടിക്കരുത്: ദിവസവും 30 മുതൽ 50 മില്ലി വരെയുള്ള ഒരു ചെറിയ അളവ് മതിയാകും. കൂടുതൽ കുടിച്ചാൽ അസിഡിറ്റി ഉണ്ടായേക്കാം.

കൂടുതൽ ദിവസം വെച്ചേക്കരുത്: എപ്പോഴും ഫ്രഷായി ഉണ്ടാക്കി കുടിക്കുന്നതാണ് നല്ലത്. ഫ്രിഡ്ജിൽ വെക്കുകയാണെങ്കിൽ തന്നെ ഒരു ഗ്ലാസ് കുപ്പിയിലാക്കി 24 മണിക്കൂറിൽ കൂടുതൽ വെക്കരുത്.

മുടി സംരക്ഷണത്തിനായുള്ള മറ്റ് ചില നുറുങ്ങുകൾ

വെള്ളം കുടിക്കുക: ശരീരം എപ്പോഴും ഹൈഡ്രേറ്റഡ് ആയി വെക്കുക.

ചൂട് കുറയ്ക്കുക: മുടി ഉണക്കാൻ ഡ്രയറുകൾ അമിതമായി ഉപയോഗിക്കാതെ സ്വാഭാവികമായി ഉണക്കുക.

നല്ല ഭക്ഷണം: പരിപ്പ് വർഗ്ഗങ്ങൾ, മുട്ട, മീൻ, പനീർ തുടങ്ങിയ പ്രോട്ടീനും ഇരുമ്പും അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക.

ഓയിൽ മസാജ്: ആഴ്ചയിലൊരിക്കൽ ചെറുചൂടുള്ള വെളിച്ചെണ്ണയോ ബദാം എണ്ണയോ ഉപയോഗിച്ച് തലയോട്ടി മസാജ് ചെയ്യുന്നത് നല്ലതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+