ആര്‍ത്തവ വേദന കൊണ്ട് വലയുകയാണോ? ആശ്വാസത്തിന് വീട്ടില്‍ തന്നെ മാര്‍ഗമുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍
ആര്‍ത്തവ വേദന പല സ്ത്രീകളിലും പല രീതിയിലാണ് അനുഭവപ്പെടുന്നത്. ചിലര്‍ക്കത് ദൈനംദിന ജീവിതത്തില്‍ യാതൊരു തടസവും ഉണ്ടാക്കില്ല. ചിലര്‍ക്കാകട്ടെ തീവ്രമായ അനുഭവമായിരിക്കും. ക്ഷീണവും വയറുവേദനയും ഛര്‍ദ്ദിലുമൊക്കെ ഉണ്ടാകാം. അവരുടെ ദൈനംദിനചര്യകള്‍ പോലും തടസപ്പെടും. ആ ദിവസം മുഴുവന്‍ കിടക്കയില്‍ തന്നെ ചിലവഴിക്കുന്നവരുണ്ട്. ആര്‍ത്തവ വേദനയ്ക്ക് വേദനസംഹാരികള്‍ കഴിക്കുന്നവരും നിരവധിയാണ്. വേദന കുറയ്ക്കാന്‍ മരുന്നുകള്‍ സഹായിക്കുമെങ്കിലും എപ്പോഴും അവയെ ആശ്രയിക്കുന്നത് നല്ലതല്ല.
ആര്‍ത്തവ അസ്വസ്ഥതകള്‍ക്ക് ഒരു പരിധി വരെ ആശ്വാസം നല്‍കുന്ന പ്രകൃതിദത്ത പരിഹാരങ്ങള്‍ വീട്ടില്‍ തന്നെയുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. അതില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ഒരു പഴമാണ്, പൈനാപ്പിള്‍. പൈനാപ്പിളില്‍ വിറ്റാമിന്‍ സി, മാംഗനീസ് എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് ആര്‍ത്തവ വേദന ലഘൂകരിക്കാന്‍ സഹായിക്കുന്നു.

ഒരു ഇന്‍സ്റ്റാഗ്രാം വീഡിയോയില്‍ അനസ്‌തേഷ്യോളജിസ്റ്റായ ഡോ. കുനാല്‍ സൂദ് ആണ് ആര്‍ത്തവ വേദന ലഘൂകരിക്കാന്‍ പൈനാപ്പിള്‍ സഹായിക്കുമെന്ന് വ്യക്തമാക്കിയത്. ആര്‍ത്തവ വേദനയ്ക്ക് പ്രകൃതിദത്തവും ഫലപ്രദവുമായ പ്രതിവിധിയായി പൈനാപ്പിള്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താന്‍ അദ്ദേഹം നിര്‍ദേശിക്കുന്നു.
പൈനാപ്പിള്‍ ആര്‍ത്തവ വേദന ലഘൂകരിക്കുന്ന് എങ്ങനെ?
പൈനാപ്പിളില്‍ ബ്രോമെലൈന്‍ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് അടിവയറ്റിലെ വേദന കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു പ്രകൃതിദത്ത സംയുക്തമാണ്. ആന്റി-ഇന്‍ഫ്‌മേറ്ററി ഗുണങ്ങളുള്ള എന്‍സൈമായ ബ്രോമെലൈനും പൈനാപ്പിളില്‍ സമ്പന്നമാണ്. ഇത് ഗ്യാസ്, വയറു വീര്‍ക്കല്‍, വയറുവേദന തുടങ്ങി ആര്‍ത്തവ സമയത്തെ പ്രശ്‌നങ്ങള്‍ ലഘൂകരിക്കുന്നു. മസിലുകള്‍ റിലാക്‌സ്ഡ് ആക്കാനും ബ്രോമെലൈന് ശേഷിയുണ്ട്. ആര്‍ത്തവ വേദനയ്ക്ക്് പ്രധാന കാരണമായ ഗര്‍ഭാശയ സങ്കോചവും വീക്കവും കുറയ്ക്കാന്‍ സഹായിക്കുന്നു.
ആര്‍ത്തവം ആരംഭിക്കുന്നതിന് രണ്ടോ മൂന്നോ ദിവസം മുമ്പ് പൈനാപ്പിളിന്റെ കഷ്ണങ്ങള്‍ കഴിക്കാന്‍ തുടങ്ങാം. ഒരു ദിവസം കുറച്ച് കഷണങ്ങള്‍ കഴിച്ചാല്‍ മതിയാകും. പൈനാപ്പിളിലെ വിറ്റാമിന്‍ സി, മാംഗനീസ് എന്നിവയുടെ സാന്നിധ്യം രക്തപ്രവാഹത്തെ വര്‍ധിപ്പിക്കുകയും ആര്‍ത്തവ സമയത്ത് ക്ഷീണം കുറയ്ക്കുകയും ചെയ്യുന്നു.
പൈനാപ്പിളിനു പുറമേ ആര്‍ത്തവ വേദന ലഘൂകരിക്കാന്‍ സഹായിക്കുന്ന മറ്റ് പ്രകൃതിദത്ത മാര്‍ഗങ്ങളാണ് വാഴപ്പഴം, ഡാര്‍ക്ക് ചോക്ലേറ്റ്, ഇഞ്ചി ചായ എന്നിവ. ഇതെല്ലാം ദഹനത്തെ സഹായിക്കുകയും ആര്‍ത്തവ സമയത്ത് വയറിന് നല്ലൊരു ആശ്വാസവും നല്‍കുന്നു.
ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്‌ധരുടെ ഉപദേശം സ്വീകരിക്കണം.












Click it and Unblock the Notifications