ആർത്തവ സമയത്തെ വയറു വേദനയ്ക്ക് മരുന്ന് കഴിക്കുന്നവരാണോ? മണ്ടത്തരം കാണിക്കല്ലേ..ഇത് കുടിക്കാം ധൈര്യമായി
ആർത്തവ സമയത്ത് കടുത്ത വയറുവേദനയും അസ്വസ്ഥതയുമെല്ലാം അനുഭവപ്പെടാത്തവർ കുറവായിരിക്കും. അതുമാത്രമല്ല നടുവേദന പോലുള്ള അസ്വസ്ഥകളും ഉണ്ടായേക്കാം. ചിലർക്ക് ഒരു ദിവസം മാത്രമാണ് വേദനയെങ്കിൽ മറ്റ് ചിലർക്ക് അത് ദിവസങ്ങളോളം നീണ്ടു നിൽക്കും.
ഈ സമയത്ത് ഇംഗ്ലീഷ് മരുന്നുകളെ ആശ്രയിക്കുന്നവരും കൂടുതലാണ്. എന്നാൽ ഇത്തരത്തിൽ മരുന്നുകൾ കഴിക്കുന്നത് കടുത്ത ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവെച്ചേക്കാം. അതിനാൽ മരുന്നുകൾക്ക് പുറകെ പോകാതെ ലഘുവായ രീതിയിലൂടെ തന്നെ വയറുവേദന ഇല്ലാതാക്കാം. അതിനായി വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ചില പാനീയങ്ങൾ അറിയാം.

വെള്ളം
വെള്ളമോ എന്ന് അത്ഭുതപ്പെടേണ്ട, നന്നായി വെള്ളം കുടിക്കുന്നത് വയർ നിറഞ്ഞിരിക്കാൻ സഹായിക്കും, അതുവഴി വേദന കുറയുകയും ചെയ്യും. മാത്രമല്ല പേശികളുടെ പിരിമുറുക്കം ലഘൂകരിക്കാനും വെള്ളം ധാരാളം കുടിക്കുന്നതിലൂടെ സാധിക്കും.
ഹെർബൽ ടീ
ഔഷധഗുണമുള്ള ചായകൾ ഈ സമയത്ത് കഴിക്കുന്നത് നല്ലതാണ്. ചമോമൈൽ ചായ പേശികളെ വിശ്രമിക്കാൻ വിടുകയും അതുവഴി ഇൻഫ്ലമേഷനുകൾ കുറക്കുകയും ചെയ്ുന്നു. പുതിന ഇല ഇട്ട ചായ കുടിക്കുന്ന് വേദന ഇല്ലാതാക്കാൻ സഹായിക്കുന്നു.
ഇഞ്ചി ചായ
ഇഞ്ചിക്ക് ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്, കൂടാതെ ഗർഭാശയ സങ്കോചത്തിന് കാരണമാകുന്ന പ്രോസ്റ്റാഗ്ലാൻഡിൻ അളവ് കുറയ്ക്കാനും അതുവഴി വേദന കുറയ്ക്കാനും സഹായിക്കുന്നു.
നാരങ്ങാ നീരൊഴിച്ച ചെറുചൂടുവെള്ളം
ശരീരത്തിലെ പിഎച്ച് (ഹൈഡ്രജൻ്റെ ശക്തി) അളവ് സന്തുലിതമാക്കാനും ജലാംശം നിലനിർത്താനും നാരങ്ങാ വെള്ളം സഹായിക്കും.കൂടാതെ, നാരങ്ങയിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള നാരങ്ങാ വെളംളം വയറുവേദനയേയും തുരത്തുന്നു.
മഞ്ഞൾ ചേർത്ത പാല്
മഞ്ഞൾ ചേർത്ത് പാല് കുടിക്കുന്ന ശീലം പലർക്കുമുണ്ട്. ആർത്തവ സമയത്തും ഇവ ധൈര്യമായി കഴിച്ചോളൂ. കാരണം മഞ്ഞളിൽ അടങ്ങിയ കുർക്കുമിൻ എന്ന ഘടകത്തിന് ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്.
ചൂടുള്ള പാൽ
കാൽസ്യത്തിൻ്റെയും വിറ്റാമിൻ ഡിയുടെയും ഉറവിടമാണ് പാൽ. ചൂടുള്ള പാൽ കുടിക്കുന്നത് പേശികളെ വിശ്രമിക്കാൻ സഹായിക്കുന്നു, അതുവഴി വേദനയും കുറക്കുന്നു.
ഗ്രീൻ ടി
ശരീരഭാരം കുറക്കാൻ പലരും ഗ്രീൻ ടി കുടിക്കാറുണ്ട്. ആർത്തവ അസ്വസ്ഥതകൾ ലഘൂകരിക്കാനും ഗ്രീൻ ടീ വളരെ നല്ലതാണ്. മാത്രമല്ല ഇവയിൽ അടങ്ങിയിരിക്കുന്ന കാറ്റെച്ചിനുകൾക്ക് ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളും ഉണ്ട്.
കറുവപ്പട്ട ചായ
ആൻറി-ഇൻഫ്ലമേറ്ററി, ആൻ്റിസ്പാസ്മോഡിക് ഗുണങ്ങൾ ഉള്ളതിനാൽ ആർത്തവ വേദന കുറയ്ക്കാൻ കറുവപ്പട്ട ചായ നല്ലതാണ്.പേശികളുടെ സങ്കോചത്തിനും ഇത് സഹായിക്കുന്നു.












Click it and Unblock the Notifications