മുടിയുടെ അറ്റം പിളരുകയാണോ? വിറ്റാമിന്‍ ഇ ക്യാപ്‌സ്യൂള്‍ മാത്രം മതി: തലയില്‍ ഇങ്ങനെ പുരട്ടൂ
മുടികൊഴിച്ചിലും മുടിയുടെ വരള്‍ച്ചയും പലരും നേരിടുന്ന സൗന്ദര്യ പ്രശ്‌നമാണ്. ഇതിനു പരിഹാരം ഉണ്ടാകാന്‍ പലരും ബ്യൂട്ടിപാര്‍ലറുകളില്‍ പോയി ആയിരങ്ങള്‍ ചെലവാക്കാറുണ്ട്. വില കൂടിയ ഷാമ്പുവും കണ്ടീഷണറും ഉപയോഗിച്ചാലും പലപ്പോഴും ഉദ്ദേശിച്ച ഫലം ലഭിക്കില്ല. അതേസമയം വീട്ടില്‍ തന്നെ ചെലവ് ഒന്നുമില്ലാതെ നല്ലൊരു ഹെയര്‍ ഓയില്‍ മസാജ് ചെയ്താല്‍ തന്നെ മുടിയുടെ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാകും. മുടിക്ക് തിളക്കവും വേരുകള്‍ക്ക് ബലവും ഉണ്ടാകാന്‍ നല്ല രീതിയിലുള്ള ഓയില്‍ മസാജിന് സാധിക്കും
ഇതിന് ആകെ വേണ്ടത് ഒന്ന് രണ്ട് വിറ്റാമിന്‍ ക്യാപ്‌സ്യുളുകളും വെളിച്ചെണ്ണയോ ബദാം ഓയിലോ മാത്രം മതി. കടകളില്‍ എളുപ്പത്തില്‍ ലഭ്യമാകുന്ന വിറ്റാമിന്‍ ഇ ക്യാപ്‌സ്യൂളിന് മുടിക്ക് മികച്ച ബലം നല്‍കാന്‍ കഴിയും.

വിറ്റാമിന്‍ ഇ ഗുളിക ശക്തമായ ആന്റി ഓക്‌സിഡന്റ് ഗുണങ്ങളാല്‍ സമ്പന്നമാണ്. ഇതിന് മുടിയുടെ വേരുകളിലേക്ക് ഇറങ്ങി അതിന്റെ കേടുപാടുകള്‍ പരിഹരിക്കാനുള്ള കഴിവുണ്ട്. വിറ്റാമിന്‍ ഇ ക്യാപ്‌സൂള്‍ ഉപയോഗിച്ച് തലയില്‍ മസാജ് ചെയ്യുമ്പോള്‍ തലയോട്ടിയുടെ രക്തചക്രമണം വര്‍ദ്ധിക്കുകയും മുടിയുടെ വേരുകള്‍ക്ക് ആവശ്യമായ പോഷണം ലഭിക്കുകയും ചെയ്യുന്നു.
വിറ്റാമിന്‍ ഇ ക്യാപ്‌സ്യൂളിന്റെ ഉള്ളിലുള്ള ഓയിലിന് മുടി വളര്‍ച്ചയെ ത്വരിതപ്പെടുത്താന്‍ കഴിയും. അന്തരീക്ഷത്തിലെ പൊടിപടലങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കാനും മുടിയുടെ അറ്റം പിളരുന്നത് ഒഴിവാക്കാനും സാധിക്കും.
മുടിയില്‍ വിറ്റാമിന്‍ ഈ ഓയില്‍ ഉപയോഗിച്ച് കണ്ടീഷനിങ് ചെയ്യുന്നതോടെ മുടിക്ക് സ്വാഭാവിക തിളക്കം ലഭിക്കുന്നു. ഈര്‍പ്പം നിലനിര്‍ത്തുന്നു. അതിലൂടെ തലയോട്ടിയുടെ ചൂട് കുറയ്ക്കുകയും മുടി വരളുന്നതിന്റെ സാധ്യത കുറക്കുകയും ചെയ്യുന്നു. തലയോട്ടിയിലെ എണ്ണ നിയന്ത്രിക്കാനും വിറ്റാമിന്‍ ഇ ഓയിലിന് കഴിവുണ്ട്. അമിതമായി എണ്ണമയം ഉള്ളതോ വരണ്ടതോ ആകാതെ മുടിയെ സന്തുലിതമായി നിലനിര്‍ത്താന്‍ ഇതിനു കഴിവുണ്ട്.
അകാലനരയെ തടയുന്നു
വിറ്റാമിന്‍ ഇ ഓയിലിലെ ആന്റി ഓക്‌സിഡന്റ് ഗുണങ്ങള്‍ മുടിയുടെ ഫോളിക്കിളുകളില്‍ കടന്നുചെന്ന് പ്രവര്‍ത്തിക്കുന്നു. കേടുപാടുകളില്‍ നിന്ന് മുടിയെ സംരക്ഷിക്കുന്നു. അകാലനര വൈകിപ്പിക്കാനും ഈ ഓയിലിനൂ ശേഷിയുണ്ട്
മുടിയില്‍ വിറ്റാമിന്‍ ഓയില്‍ ഉപയോഗിച്ച് എങ്ങനെ മസാജ് ചെയ്യാം എന്ന് നോക്കാം..
ഇതിനായി രണ്ടു മുതല്‍ മൂന്നു വരെ വിറ്റാമിന്‍ ഇ ക്യാപ്‌സൂള്‍ ഉപയോഗിക്കാം വൃത്തിയുള്ള ഒരു പിന്‍ ഉപയോഗിച്ച് ഗുളികയില്‍ കുത്തി അതിന്റെ എണ്ണ ഒരു പാത്രത്തിലേക്ക് കുത്തിപ്പിഴിഞ്ഞെടുക്കുക. തുടര്‍ന്ന് ക്യാപ്‌സൂളില്‍ നിന്ന് കിട്ടിയ എണ്ണ തലയോട്ടിയില്‍ പുരട്ടുക. വിരലുകള്‍ ഉപയോഗിച്ച് പതുക്കെ തലയോട്ടിയില്‍ പുരട്ടുന്നതാണ് ഏറ്റവും നല്ലത്. വൃത്താകൃതിയില്‍ മൃദുവായി മസാജ് ചെയ്യുക. കുറഞ്ഞത് 30 മിനിറ്റെങ്കിലും ഇത് തലയില്‍ പുരട്ടിവയ്ക്കുക അതിനുശേഷം വീര്യം കുറഞ്ഞ ഷാംപൂവും കണ്ടീഷണര്‍ ഉപയോഗിച്ച് കഴുകി കളയുക.












Click it and Unblock the Notifications