എന്തൊരു തടിയാണിത്, ഇത് കുറയില്ലേയെന്ന പരിഹാസമാണോ? മറുപടി കൊടുക്കാം; ഇഞ്ചി വെള്ളം കുടിക്കാം ഇങ്ങനെ
ശരീരഭാരം കുറയ്ക്കാനുള്ള തീവ്രശ്രമത്തിലാണോ നിങ്ങൾ? എന്നാൽ ഇനി രാവിലെ തന്നെ ഇഞ്ചി വെള്ളം കുടിച്ചോളൂ. കാരണം ഇഞ്ചിവെള്ളം മെറ്റബോളിസം വർദ്ധിപ്പിച്ച് കലോറി കത്തിച്ചുകളയാനും അതുവഴി തടി കുറക്കാനും നിങ്ങളെ സഹായിക്കും. വയറിന് പൂർണത നൽകുന്നതിനാൽ ഇടയ്ക്കിടെ ഭക്ഷണം കഴിക്കണമെന്ന തോന്നലും ഉണ്ടാകില്ല. ദഹനം വേഗത്തിലാക്കാനും ഇത് നല്ലതാണ്. കൂടാതെ, ഇഞ്ചിക്ക് ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളും ഉണ്ട്. ഇവയുടെ സ്വാഭാവിക തെർമോജെനിക് ഗുണങ്ങൾ കൊഴുപ്പ് കത്തുന്നത് വർദ്ധിപ്പിക്കുകയും ചെയ്യും.
ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും ഉൾപ്പെടെ വിവിധ പോഷകങ്ങളാൽ സമ്പുഷ്ടമാണ് ഇഞ്ചി. വിറ്റാമിൻ ബി 6, വിറ്റാമിൻ സി, ചെറിയ അളവിൽ വിറ്റാമിൻ ഇ എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം, മഗ്നീഷ്യം, മാംഗനീസ്, കോപ്പർ തുടങ്ങിയ ധാതുക്കളുടെ കൂടി ഉറവിടമാണിത്. നാരുകളും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ജിഞ്ചറോൾ പോലുള്ള ബയോ ആക്റ്റീവ് സംയുക്തങ്ങളും ഇവയിൽ ഉണ്ട്.

ഇഞ്ചി വയറിലെ അസ്വസ്ഥതകൾ ലഘൂകരിക്കുന്നു. ഇതിൻ്റെ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ വേദന ഒഴിവാക്കാനും വീക്കം കുറയ്ക്കാനും സഹായിക്കുന്നു, Eൻ്റിഓക്‌സിഡൻ്റുകൾ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു. രക്തചംക്രമണം മെച്ചപ്പെടുകയും ചെയ്യും. അതുവഴി രക്തസമ്മർദ്ദം കുറയ്ക്കാനും നല്ലതാണ്. ഹൃദയാരോഗ്യത്തിനും ഉത്തമമാണ്.ഇനി എങ്ങനെയാണ് ഇഞ്ചി വെള്ളം കുടിക്കേണ്ടത് എന്നറിയാം.
അൽപം വെളളം ചൂടാക്കി അതിലേക്ക് ഇഞ്ചി ചേർത്ത് കൊടുക്കാം. 10 മിനിറ്റോളം നന്നായി തിളപ്പിച്ച ശേഷം ഇതിലേക്ക് ചെറുനാരങ്ങ നീരും അൽപം തേനും ചേർത്ത് കുടിക്കാം.ഇത് എല്ലാ ദിവസവും കുടിക്കുന്നത് ഉത്തമമാണ്. അതും വെറും വയറ്റിൽ കുടിക്കാൻ പ്രത്യേകം ശ്രദ്ധിക്കാം. എന്ന് വെച്ച് ഇഞ്ചി ധാരാളം ഉപയോഗിക്കുകയും അരുത്. മുതിർന്ന ആളുകൾ 5 ഗ്രാമിൽ കൂടുതൽ ഇഞ്ചി ഉപയോഗിക്കരുതെന്നാണ് വിദഗ്ധർ പറയുന്നത്.
അമിതമായ അളവിൽ ഇഞ്ചി കഴിക്കുന്നത് വയറിളക്കം, നെഞ്ചെരിച്ചിൽ, വയറുവേദന അല്ലെങ്കിൽ മലബന്ധം തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകും. അതിനാൽ വളരെ മിതമായ അളവിൽ മാത്രം ഇവ കഴിക്കാം. ചിലർ ഇഞ്ചി പേസ്റ്റ് ചർമ്മത്തിൽ ഉപയോഗിക്കാറുണ്ട്. എന്നാൽ എല്ലാ തരത്തിലുള്ള ചർമ്മത്തിനും ഇഞ്ചി നല്ലതല്ല.
ഇഞ്ചി പച്ചയ്ക്ക് കഴിക്കാമോ?
തീർച്ചയായും കഴിക്കാം. നിരവധി ആരോഗ്യഗുണങ്ങൾ ഇതിനുണ്ട്. പ്രത്യേകിച്ച് ദഹനപ്രശ്നങ്ങൾ ഉള്ളവയ്ക്ക്. എന്നിരുന്നാലും, അമിതമായി കഴിക്കുന്നത് നെഞ്ചെരിച്ചിലോ വയറുവേദനയോ ഉണ്ടാക്കാം. ചില മരുന്നുകളോ പ്രത്യേക ആരോഗ്യപ്രശ്നങ്ങളുള്ളവരോ ഭക്ഷണത്തിൽ വലിയ അളവിൽ ഇഞ്ചി ഉപയോഗിക്കരുത്.












Click it and Unblock the Notifications