Get Updates
Get notified of breaking news, exclusive insights, and must-see stories!

തടി കുറയാനും മുടി കൊഴിച്ചിൽ മാറ്റാനും പഠിച്ച പണി പതിനെട്ടും പയറ്റി മടുത്തോ?; മുരിങ്ങയില ഇങ്ങനെ ഉപയോഗിക്കൂ

ശരീരത്തിൽ ആവശ്യത്തിന് കാത്സ്യം ലഭിക്കാൻ പാൽ കുടിക്കാറുണ്ട്. എന്നാൽ ചിലർക്ക് പാൽ കുടിക്കാൻ മടിയാണ്. അത്തരക്കാർ ഇനി മുതൽ ധൈര്യമായി മുരിങ്ങയില കഴിച്ചോളൂ. കാൽസ്യം മാത്രമല്ല വിറ്റാമനിൻ എയും മുരിങ്ങയിൽ ധാരാളമായി ഉണ്ട്. മെറ്റബോളിസം വേഗത്തിലാക്കാനും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും മുടി വളർച്ച പ്രോത്സാഹിപ്പിക്കാനും കരളിലെ വിഷാംശം ഇല്ലാതാക്കാനുമെല്ലാം മുരിങ്ങ ഉത്തമമാണ്. കൊച്ചുകുട്ടികൾ, ഗർഭിണികൾ എന്നിവരുടെ ശരീരത്തിനും മനസ്സിനും പുഷ്ടി നൽകാനും മുരിങ്ങയില നല്ലതാണ്. വിശദമായി അറിയാം.

ഓറഞ്ചിനെക്കാൾ ഏഴിരട്ടി വൈറ്റമിൻ സിയാണ് മുരിങ്ങയിൽ ഉള്ളത്. തീർന്നില്ല കാരറ്റിനേക്കാൾ 10 മടങ്ങ് വിറ്റാമിൻ എ, പാലിനേക്കാൾ 17 മടങ്ങ് കാൽസ്യം, തൈരിനേക്കാൾ ഒമ്പത് മടങ്ങ് പ്രോട്ടീൻ, വാഴപ്പഴത്തേക്കാൾ 15 മടങ്ങ് പൊട്ടാസ്യം, 25 മടങ്ങ് ഇരുമ്പ് എന്നിങ്ങനെയാണ് മുരങ്ങിയിലെ മറ്റ് പോഷകങ്ങൾ. മുരിങ്ങയുടെ ഇലയും പൂക്കളും കായയുമെല്ലാം ആരോഗ്യത്തിന് അത്യുത്തമമാണ്. മുരിങ്ങ ഇല ചേർത്ത് അതിരാവിലെ വെള്ളം കുടിക്കുന്നത് ശരീരത്തിന് നല്ലതാണ്. മുരിങ്ങയില വെള്ളം തയ്യാറാക്കാനായി കാര്യമായി അധ്വാനിക്കുകയൊന്നും വേണ്ട. ഒന്നുകിൽ ഇലയിട്ട് വെള്ളം തിളപ്പിച്ച് കുടിക്കാം അല്ലെങ്കിൽ മുരിങ്ങ പൊടി ചേർത്ത വെള്ളം കുടിക്കാം. അതിരാവിലെ വെറും വയറ്റിൽ ഈ വെള്ളം കുടിക്കാൻ ശ്രമിക്കണം കേട്ടോ.

moringa1

ഹീമോഗ്ലാബിന്റെ അളവ് കുറഞ്ഞാൽ, മുടി കൊഴിച്ചൽ രൂക്ഷമയാാൽ, എല്ലുകൾക്ക് ബലം കുറഞ്ഞാൽ, ചർമ്മ പ്രശ്നങ്ങൾ അലട്ടുമ്പോഴെല്ലാം ദിവസേന മുരിങ്ങ വെള്ളം കുടിക്കാൻ പ്രത്യേകം ശ്രദ്ധിക്കാം.ബീറ്റാ കരോട്ടിൻ, വൈറ്റമിൻ സി എന്നിവയാലും സമ്പന്നമാണ് മുരിങ്ങ. ഇത് പ്രതിരോധ ശേഷി വർധിപ്പിക്കാനും രോഗങ്ങളെ ഒരുപരിധി വരെ തടയാനും സഹായിക്കും. മഴക്കാലത്തും വേനൽക്കാലത്തും മുരിങ്ങ ധൈര്യമായി കുടിക്കാം. മുരിങ്ങയ്ക്ക് ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉണ്ട്. ഇത് കൂടാതെ പോളിഫിനോകളും ഫ്ലേവനോയ്ഡുകളും ധാരാളം ഉണ്ട്. ഇത് ശരീരത്തിലെ വീക്കം പോലുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കുന്നു.

അസ്ഥികൾ, സന്ധിവാതം, അസ്ഥി സാന്ദ്രത തുടങ്ങിയ മസ്കുലോസ്കലെറ്റൽ ഡിസോർഡേഴ്സ് അനുഭവിക്കുന്നവർക്ക് ധൈര്യമായി മുരിങ്ങ കഴിക്കാം. ഇനി നിങ്ങൾ സസ്യഭുക്ക് ആണെങ്കിൽ കാൽസ്യത്തിന്റെ അഭാവം നികത്താൻ മുരിങ്ങ തന്നെ ധാരാളം. വിറ്റാമിൻ കെയുടെ സമ്പന്നമായ ഉറവിടം കൂടിയാണ് മുരിങ്ങ, ഇത് അസ്ഥികളുടെ മെറ്റബോളിസം മെച്ചപ്പെടുത്തി അസ്ഥി രൂപീകരണത്തിൽ ഉൾപ്പെട്ടിരിക്കുന്ന പ്രോട്ടീനുകളെ സജീവമാക്കുന്നു.

മെറ്റബോളിസം മെച്ചപ്പെടുത്തുന്നതിലൂടെ ശരീരഭാരം കുറക്കാനും മുരിങ്ങ സഹായിക്കുന്നു. ഇവയിൽ കലോറി കുറവാണ്. മാത്രമല്ല കഴിച്ചാൽ പൂർണത അനുഭവപ്പെടാൻ സാഹായിക്കുകയും ചെയ്യും. അതുവഴി ഇടയ്ക്കിടെ ഭക്ഷണം കഴിക്കണമെന്ന തോന്നൽ ഇല്ലാതാക്കുന്നു. ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നതിനാൽ പ്രമോഹ രോഗികൾക്കും മുരിങ്ങ കഴിക്കാം. പ്രമേഹത്തിന്റെ ലക്ഷണങ്ങൾ കാണിച്ച് തുടങ്ങുമ്പോൾ തന്നെ മുരിങ്ങ വെള്ളം കുടിക്കാൻ ശ്രമിക്കൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+