ദിവസം എട്ട് ഗ്ലാസ് വെള്ളം കുടിക്കാന്‍ മടിയുണ്ടോ? കാത്തിരിക്കുന്നത് ഈ എഴ് ആരോഗ്യ പ്രശ്‌നങ്ങള്‍
എല്ലാ ജീവജാലങ്ങളുടെയും നിലനില്‍പ്പിന് വേണ്ട ഏറ്റവും അനിവാര്യമായ കാര്യമാണ് വെള്ളം. അത് സസ്യങ്ങള്‍ ആയാലും മൃഗമായാലും മനുഷ്യനായാലും. കുടിവെള്ളത്തിന്റെ അഭാവം പല ആരോഗ്യ പ്രശ്‌നങ്ങളിലേക്കും നയിക്കും. ആരോഗ്യമുള്ള വ്യക്തി ഒരു ദിവസം എട്ടു മുതല്‍ 10 ഗ്ലാസ് വരെ വെള്ളം കുടിക്കാനാണ് ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. ചൂടുള്ള കാലാവസ്ഥയിലും വ്യായാമം ചെയ്യുമ്പോഴും പുറത്തു പോകേണ്ടി വരുമ്പോഴും വലിയ ശാരീരിക അധ്വാനം വേണ്ടി വരുമ്പോഴും 10 ഗ്ലാസില്‍ കൂടുതല്‍ വെള്ളം കുടിക്കണം.
ജലാംശത്തിന്റെ അഭാവം മനസിനെയും ശരീരത്തെയും പലതരത്തില്‍ ബാധിക്കും. പലപ്പോഴും കടുത്ത ക്ഷീണം, മാനസിക സമ്മര്‍ദം, ദഹന പ്രശ്‌നങ്ങള്‍, തലവേദന എന്നിവയ്ക്ക് കാരണം നിര്‍ജ്ജലീകരണം ആയിരിക്കും. നേരിയ നിര്‍ജ്ജലീകരണം പോലും കടുത്ത മാനസിക സംഘര്‍ഷത്തിനും മറവിക്കും പല വിധത്തിലുള്ള അസ്വസ്ഥതകള്‍ക്കും ദേഷ്യത്തിനും കാരണമായേക്കാം.
മതിയായ അളവില്‍ വെള്ളം കുടിച്ചില്ലെങ്കില്‍ അത് ശരീരത്തിന്റെ പ്രവര്‍ത്തനത്തെയും തടസപ്പെടുത്തും. നിര്‍ജ്ജലീകരണം രക്തത്തിന്റെ അളവ് കുറയ്ക്കുന്നു. തലച്ചോറിലേക്കും പേശികളിലേക്കുമുള്ള ഓക്‌സിജന്റെ വിതരണവും കുറയുന്നു.

ഇത് ക്ഷീണം, തലകറക്കം, കൈകാലുകളുടെ ബലഹീനത, ഉദാസീനത എന്നിവയ്ക്ക് കാരണമാകും. ദാഹിക്കുന്നു എന്ന് തിരിച്ചറിയുന്നതിന് മുമ്പ് തന്നെ ശരീരത്തില്‍ ക്ഷീണം അനുഭവപ്പെടുന്നു. ദാഹം തുടങ്ങുമ്പോഴേക്കും നിര്‍ജ്ജലീകരണം ഒരു വ്യക്തിയുടെ ഊര്‍ജ്ജത്തെയും ഏകാഗ്രതയെയും ഒക്കെ ബാധിച്ചു തുടങ്ങിയിരിക്കും. അതുകൊണ്ടുതന്നെ എട്ട് ഗ്ലാസ് വെള്ളം എന്ന അളവില്‍ നിന്ന് ഒരിക്കലും കുറയരുതെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു
വേദനസംഹാരി ഗുളികകള്‍ കഴിക്കുന്നതിനു മുമ്പ് വെള്ളം കുടിക്കുക. ശരീരത്തില്‍ വെള്ളം കുറയുമ്പോള്‍ തലച്ചോറിലെ കലകള്‍ ചെറുതായി ചുരുങ്ങുകയും ഇത് വേദന കൂടാന്‍ കാരണമാവുകയും ചെയ്യും. ഒന്നോ രണ്ടോ ഗ്ലാസ് വെള്ളം കുടിക്കുമ്പോള്‍ തലയ്ക്ക് ചുറ്റുമുള്ള കുത്തുന്ന വേദന കുറയുന്നതായി അനുഭവപ്പെടും.
അതുപോലെ മൂത്രം ഇടയ്ക്കിടെ പരിശോധിക്കേണ്ടത് അനിവാര്യമാണ്. മൂത്രത്തിന് ഇളം മഞ്ഞ നിറമാണെങ്കില്‍ കുഴപ്പമില്ല. ഇരുണ്ടതാണെങ്കില്‍ നിങ്ങളുടെ ശരീരത്തില്‍ നിര്‍ജ്ജലീകരണം ഉണ്ടെന്നാണ് അര്‍ത്ഥം. മൂത്രം ഇരുണ്ടതോ ശക്തമായ ദുര്‍ഗന്ധമുള്ളതോ ആണെങ്കില്‍ ആവശ്യത്തിന് വെള്ളം കുടിക്കാന്‍ ശരീരം ഓര്‍മിപ്പിക്കുകയാണെന്ന് തിരിച്ചറിയണം.
നിര്‍ജ്ജലീകരണത്തിന്റെ ലക്ഷണങ്ങള്‍. അതായത് ശരീരത്തില്‍ വെള്ളം കുറയുന്നു എന്ന് സൂചിപ്പിക്കുന്ന 7 ലക്ഷണങ്ങള്‍ ഇതാ:
ക്ഷീണമോ തലകറക്കമോ അനുഭവപ്പെടും. വെള്ളം കുറയുമ്പോള്‍ അത് തലച്ചോറിലേക്കും പേശികളിലേക്കും ഉള്ള ഓക്‌സിജന്‍ വിതരണം കുറയുന്നു.
നിര്‍ജലീകരണം സംഭവിക്കുമ്പോള്‍ തലവേദന അനുഭവപ്പെടുന്നു. തലച്ചോറിലെ കലകള്‍ ചുരുങ്ങുന്നത് ഞരമ്പുകളെ വലിക്കുകയും വേദനിയ്ക്കു കാരണമാവുകയും ചെയ്യും.
മൂത്രം കടും മഞ്ഞനിറം ആണെങ്കില്‍ ശരീരം വരണ്ടു പോകുന്നതിന്റെ സൂചനയാണ്
നിര്‍ജലീകരണത്തിന്റെ മറ്റൊരു ലക്ഷണമാണ് വരണ്ട ചര്‍മ്മവും ചുണ്ടുകളും. നിര്‍ജനീകരണം ശരീരത്തിലെ ജലാംശം വലിച്ചെടുക്കുകയും ചര്‍മ്മത്തെ വരണ്ടതുമാക്കും.
വെള്ളം കുറഞ്ഞാല്‍ ദഹന പ്രശ്‌നങ്ങള്‍ക്കും കാരണമാകും. മലബന്ധം, ഗ്യാസ് കെട്ടല്‍, വയറു വീര്‍ക്കല്‍ എന്നിവ അനുഭവപ്പെടുന്നു.
ആവശ്യത്തിന് വെള്ളം കുടിക്കാതെ അമിതമായി ശാരീരിക അധ്വാനം ചെയ്യുന്നത് പേശിവലിവിന് കാരണമാകും.
75 ശതമാനം വെള്ളം ആവശ്യമായ തലച്ചോറിന് അത് കിട്ടിയില്ലെങ്കില്‍ വ്യക്തമായി ചിന്തിക്കാന്‍ കഴിയില്ല. ഇത് ശ്രദ്ധ കുറയാന്‍ കാരണമാകും.
ആവശ്യത്തിന് വെള്ളം കുടിക്കാത്തത് സമ്മര്‍ദം, ഉല്‍കണ്ഠ, ദീര്‍ഘകാല ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് കാരണമാകും. അതിനാല്‍ ദാഹിക്കുന്നത് വരെ കാത്തിരിക്കാതെ ദിവസം എട്ടു മുതല്‍ 10 വരെ ഗ്ലാസ് വെള്ളം കുടിക്കുക. മികച്ച ആരോഗ്യം ഏറ്റവും എളുപ്പത്തില്‍ ലഭ്യമായ കുടിവെള്ളത്തില്‍ നിന്നാണ് എന്നുള്ളത് എപ്പോഴും ഓര്‍ക്കുക.












Click it and Unblock the Notifications