Get Updates
Get notified of breaking news, exclusive insights, and must-see stories!

തടി കുറക്കാൻ പാട് പെടുകയാണോ? കഴിക്കാം ഈ ലഘു ഭക്ഷണങ്ങൾ..സെലിബ്രിറ്റി ന്യൂട്രഷ്ണിസ്റ്റ് പറയുന്നു

ശരീര ഭാരം നിയന്ത്രിക്കാൻ എന്ത് കഴിക്കണം, കഴിക്കരുത്, എത്ര കഴിക്കണം തുടങ്ങിയ കാര്യത്തിൽ പലർക്കും പലവിധ സംശയങ്ങൾ കാണും. എന്നാൽ ഇന്ന് ആ സംശയങ്ങൾക്കുള്ള ഉത്തരം നൽകുകയാണ് സെലിബ്രിറ്റ് ന്യൂട്രീഷണിസ്റ്റ് ആയ അഞ്ജലി മുഖർജി. നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്താവുന്ന 7 ലഘു ഭക്ഷണങ്ങളെ (മിനി മീൽ) കുറിച്ചാണ് അഞ്ജലി വിശദമാക്കുന്നത്. ഇന്ത്യ.കോമുമായി പങ്കുവെച്ച ചില റെസിപ്പികൾ പരിചയപ്പെടാം.

1. ബദാം ചേർത്ത് ഒരു കപ്പ് സോയ മിൽക്ക്- നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഭക്ഷണങ്ങളാണ് സോയ മിൽക്കും ബദാമും.ഇവയിൽ അടങ്ങിയ കുറഞ്ഞ കലോറി ആരോഗ്യകരമായ കൊഴുപ്പും ശരീരഭാരവും കുറയ്ക്കാൻ സഹായിക്കുന്നു.

food-for-weight-loss

2. ഹോൾ വീറ്റ് ബ്രെഡ് സാന്റ്വിച്ച്- ചിക്കൻ കക്കിരി, തക്കാളി അല്ലെങ്കിൽ പനീർ പോലുള്ള ആരോഗ്യകരമായ ഭക്ഷണങ്ങൾ ചേർത്ത് ഹോൾ ഗോതമ്പ് ബ്രെഡിനൊപ്പം ചേർത്ത് കഴിച്ച് നോക്കൂ. ശരീരഭാരം കുറക്കാനുള്ള യാത്രയിൽ തീർച്ചയായും ഭാരം കൂട്ടാതെ തന്നെ വിശപ്പടക്കാൻ ഇത് സഹായിക്കും

3. നിലക്കടലയും കടലയും- നിലക്കടല പോഷകങ്ങളാൽ സമ്പന്നമാണ്. അൽപ്പം കഴിച്ചാൽ തന്നെ വയർ നിറഞ്ഞിരിക്കുന്നതായി തോന്നും. അതോടെ ഇടയ്ക്കിടെ വിശപ്പ് തോന്നുകയുമില്ല ഭക്ഷണം കഴിക്കണമെന്ന ചിന്തയും ഉണ്ടാകില്ല. അതേസമയം മിതമായ അളവിലാണ് ഇത് കഴിക്കുന്നതെന്ന് ഉറപ്പാക്കാം. തടി കുറക്കാനായി നിലക്കടലയും ചന്നയും 1:1 എന്ന അനുപാതത്തിൽ കഴിക്കാം എന്നാണ് അഞ്ജലി മുഖർജി നിർദ്ദേശിക്കുന്നത്.

4. ഗോതമ്പ് റോട്ടി-സാധരണ റോട്ടിക്ക് പകരം ഗോതമ്പ് റോട്ടി ഡയറ്റിൽ ഉൾപ്പെടുത്താം. സാധാരണ കഴിക്കുന്ന അത്രയും കഴിക്കാതെ റോട്ടികളുടെ എണ്ണം കുറയ്ക്കാനും ശ്രദ്ധിക്കണമെന്ന് അഞ്ജലി നിർദ്ദേശിക്കുന്നു.

5. ടോസ്റ്റും മുട്ട ഓംലെറ്റും- ശരീരഭാരം കുറയ്ക്കാനുള്ള ആരോഗ്യകരമായ ഭക്ഷണങ്ങളിൽ ഒന്നാണ് ഇത്. 2 മുട്ടയുടെ വെള്ള ചേർത്തുള്ള ഓംലെറ്റ് അല്ലെങ്കിൽ ഒരു ഫുൾ എഗ് ഓംലെറ്റ് അടങ്ങിയ 1 ടോസ്റ്റാണ് കഴിക്കേണ്ടത്. പ്രോട്ടീൻ സമ്പന്നമാണ് മുട്ട എന്ന കാര്യം അറിയാമല്ലോ. ശരീരഭാരം കുറക്കുമ്പോൾ കൃത്യമായ അളവിൽ ശരീരത്തിൽ ഊർജം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. അതിനായി പ്രോട്ടീൻ ധാരാളം അടങ്ങിയ മുട്ട നിങ്ങളെ സഹായിക്കും.

6. ഫ്രൂട്ട് ബൗൾ- ഒരു ആപ്പിൾ അല്ലെങ്കിൽ ഓറഞ്ച്, ചെറി അല്ലെങ്കിൽ ഒരു പാത്രം തണ്ണിമത്തൻ എന്നിങ്ങനെയുള്ള പഴങ്ങൾ കഴിക്കാം. ഇവ ശരീരത്തിൽ ജലാംശം നിലനിർത്താനും ആവശ്യമായ നാരുകൾ ശരീരത്തിലെത്താനും സഹായിക്കും.

7.സാലഡിനൊപ്പം ഒരു പാത്രം പരിപ്പ് അല്ലെങ്കിൽ തൈര്-ശരീരഭാരം കുറയ്ക്കുകയാണ് ലക്ഷ്യമെങ്കിൽ ധൈര്യമായി ദിവസേന ഒരു ബൗൾ പരിപ്പ് കഴിക്കാം. മറ്റൊരു ഭക്ഷണമാണ് പയർ. ഇവയിൽ പ്രോട്ടീൻ, നാരുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇടയ്ക്കിടെ ഭക്ഷണം കഴിക്കണമെന്ന തോന്നൽ ഇല്ലാതാക്കാൻ ഇത് സഹായിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+