Get Updates
Get notified of breaking news, exclusive insights, and must-see stories!

തടി കുറക്കാൻ പട്ടിണി കിടന്ന് കഷ്ടപ്പെടേണ്ടെന്നേ; കഴിക്കാം മ്യുസ്‌ലി

തടി കുറക്കണം, പക്ഷേ പട്ടിണി കിടക്കാൻ വയ്യ എന്നാണോ? നിങ്ങൾക്കുള്ള ഉത്തരം ദാ ഇവിടെ ഉണ്ട്, മ്യുസ്‌ലി. പോഷകങ്ങളാൽ സമ്പന്നമായ മ്യുസെലി പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ തന്നെ അന്നത്തെ ദിവസം ഉൻമേഷകരമാകും. എങ്ങനെയാണ് മ്യുസ്‌ലി ശരീരത്തിന് ഗുണകരമാകുന്നതെന്നാണോ? കൂടുതൽ അറിയാം

മധുരത്തിന്റെ അംശം കുറവ്- പ്രാതലിന് കഴിക്കുന്ന മറ്റ് ഭക്ഷണങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ മ്യുസ്‌ലിയിൽ പഞ്ചസാരയുടെ അളവ് കുറവാണ്. അതായത് കലോറി കുറവാണെന്ന് സാരം.അതുകൊണ്ട് തന്നെ തടിക്കുറക്കാനുള്ള നിങ്ങളുടെ യാത്രയിൽ മ്യുസലി ആരോഗ്യപ്രദമായ ഭക്ഷണമായിരിക്കുമെന്ന കാര്യത്തിൽ തർക്കമില്ല.

fate-

കുറഞ്ഞ കൊളസ്ട്രോൾ - കുറഞ്ഞ കൊളസ്ട്രോൾ ഉള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് രക്തക്കുഴലുകളിൽ കൊഴുപ്പ് അടിയുന്നതിന് പലപ്പോഴും കാരണമാകും. ചിലപ്പോൾ ഈ കൊഴുപ്പ് ക്ലോട്ടാവുന്ന സാഹചര്യവും ഉണ്ടായേക്കാം. മ്യുസ്‌ലി കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നു അതുവഴി ഇത്തരം ആരോഗ്യപ്രശ്നങ്ങൾ ഇല്ലാതാക്കുകയും ശരീര ഭാരം കുറക്കാൻ സഹായിക്കുകയും ചെയ്യുന്നു.

മ്യുസ്‌ലി കഴിച്ച് കഴിഞ്ഞാൽ എപ്പോഴും വയർ നിറഞ്ഞിരിക്കുന്നതായി തോന്നുന്നു. ഇടയ്ക്കിടെ ഭക്ഷണം കഴിക്കണമെന്ന തോന്നലും ഇതിലൂടെ ഇല്ലാതാകുന്നു. അപ്പോൾ തന്നെ പകുതി പ്രശ്നം തീർന്നില്ലേ അല്ലേ?

പ്രമേഹ രോഗികൾക്കും മ്യുസ്‌ലി ഉത്തമമാണ്. ടൈപ് 1 പ്രമേഹ രോഗികളെ സംബന്ധിച്ച് ശരീരഭാരം കുറക്കാൻ ഉപയോഗിക്കാവുന്ന മികച്ച ഭക്ഷണം കൂടിയാണ് മ്യുസ്‌ലി. ദിവസം മുഴുവൻ ഉൻമേഷത്തോടെ ഇരിക്കാനും ഇത് സഹായിക്കുന്നു.

ഹൃദയ ആരോഗ്യത്തിനും-മ്യുസലിയിൽ ഒട്ടും തന്നെ കൊളസ്ട്രോൾ അടങ്ങിയിട്ടില്ല. അതുകൊണ്ട് തന്നെ ഹൃദയത്തിനും ആരോഗ്യകരമാണ് ഈ ഭക്ഷണം.

ഇനി ഏതൊക്കെ രീതിയിൽ മ്യുസ്‌ലി കഴിക്കാം എന്ന് നോക്കാം-

1.മ്യുസ്‌ലിയിൽ പഴങ്ങളും ബെറീകളും ചേർത്ത് പ്രാതൽ കഴിക്കാം.

2. അൽപം തേൻ, ബദാം , മുന്തിരി, ആപ്രിക്കോട്ട് എന്നിങ്ങനെയുള്ള ഉണക്ക പഴങ്ങൾ ചേർത്തും ഈ ഭക്ഷണം കഴിക്കാം.

3. തൈര്, ചണ വിത്ത്, ആപ്പിൾ, കാരറ്റ്,ബീട്ട്റൂട്ട് എന്നിവ ചേർത്തും മ്യുസ്‌ലി കഴിക്കാവുന്നതാണ്.

4. പാലിൽ ചേർത്തും മ്യുസ്‌ലി കഴിക്കാം.ഉണക്കപഴങ്ങൾ ഉപയോഗിക്കുന്നത് രുചി കൂട്ടുന്നു.

5. മുസലി രുചികരമായി തോന്നുന്നില്ലേ? അതിനും പരിഹാരമുണ്ട്. മ്യുസ്‌ലിയിലേക്ക് പനീർ, മുളപ്പിച്ച പറയറുകൾ പോലുള്ളവയും ചേർത്ത് കഴിക്കാം. ഇതിലേക്ക് അൽപം ചെറുനാരങ്ങാ ജ്യൂസും ചില സ്പൈസസും ചേർത്താൽ പിന്നെ മ്യുസ്‌ലി കഴിക്കുന്നത് നിങ്ങൾ നിർത്തുകയേ ഇല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+