Get Updates
Get notified of breaking news, exclusive insights, and must-see stories!

മുന്തിരി ഇങ്ങനെയാണോ കഴുകുന്നതെങ്കിൽ ഇപ്പോൾ തന്നെ മാറ്റിക്കോളൂ; പണി കിട്ടിയേക്കും

ചുട്ടുപൊള്ളുകയാണ്. വരും ദിവസങ്ങളിലും ചൂട് കൂടും എന്നാണ് മുന്നറിയിപ്പുള്ളത്. നിർജലീകരണം സംഭവിക്കാതിരിക്കാൻ പരമാവധി വെള്ളം ശരീരത്തിലെത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നാണ് ആരോഗ്യവിദഗ്ദർ നിർദ്ദേശിക്കുന്നത്. ജലാംശം നിലനിർത്താൻ സഹായിക്കുന്ന പഴങ്ങൾ ഭക്ഷണക്രമത്തിൽ ധാരാളം ഉൾപ്പെടുത്തണമെന്നും.

എന്തായാലും ചൂട് കൂടിയതോടെ പഴക്കച്ചവടം പൊടിക്കുന്നുണ്ട്. തണ്ണിമത്തനും ഓറഞ്ചും മുന്തിരിയുമൊക്കെ ആളുകൾ കിലോ കണക്കിന് വാങ്ങിയാണ് കൊണ്ടുപോകുന്നത്. പഴങ്ങൾ വാങ്ങിക്കൂട്ടുമ്പോൾ അതിന്റെ വൃത്തിയും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട് കേട്ടോ. പ്രത്യേകിച്ച് മുന്തിര പോലുള്ളവ. മുന്തിരിയൊക്കെ കഴുകാതെ കഴിച്ചാൽ കാത്തിരിക്കുന്നത് എട്ടിൻറെ പണിയാവും. പ്രത്യകിച്ചും ഈ സമയത്ത്. എന്നാൽ വെറും വെള്ളത്തിൽ കഴുകിയാൽ തന്നെ ഇവയൊക്കെ വൃത്തിയാകുമോ അതോ മറ്റെന്തെങ്കിലും എളുപ്പവഴികൾ ഉണ്ടോയെന്ന സംശയം പലർക്കും ഉണ്ട്. വൃത്തിയാക്കുന്നതിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ പല വീഡിയോകളും കണ്ട് അത് ശ്രമിച്ച് നോക്കുന്നവരും കുറവല്ല. എന്നാൽ എങ്ങനെയാണ് ഇവ വൃത്തിയാക്കി സൂക്ഷിക്കേണ്ടതെന്ന് വിദഗ്ധർ പറയുന്നത് അറിയാം.

grapesone-

മുന്തിരി ഉപ്പും മഞ്ഞൾപ്പൊടിയും ഇട്ട വെള്ളത്തിൽ നമ്മൾ കഴുകാറുണ്ട്. അടുത്തിടെ ഒരു വീഡിയോ ഇൻസ്റ്റഗ്രാമിൽ വൈറലായിരുന്നു. മെഴുക്, കീടനാശിനികൾ കെമിക്കൽ കോട്ടിങ് എന്നിവ നീക്കം ചെയ്യാൻ വിനാഗിരിയി, ബേക്കിംഗ് സോഡ എന്നിവ ചേർത്ത വെള്ളത്തിൽ 15 മിനിറ്റ് മുക്കിവയ്ക്കുക, തുടർന്ന് മൂന്നോ നാലോ തവണ നന്നായി കഴുകി ഉപയോഗിക്കു എന്നതായിരുന്നു അത്. എന്നാൽ ഇത്രയൊന്നും ചെയ്യേണ്ട കാര്യമില്ലെന്നാണ് ഫിറ്റ്നെസ് ന്യട്രീഷൻ എക്സ്പേർട്ട് ആയ റിയ ഷറോഫ് പറയുന്നത്.

'ബേക്കിംഗ് സോഡയും വിനാഗിരിയും ബാക്ടീരിയകളെയൊക്കെ ചെറുക്കാൻ സഹായിക്കുമെങ്കിലും ഇത് ഉപയോഗിക്കുന്നത് ശാസ്ത്രീയമായി നല്ലതാണോയെന്ന് തെളിയിക്കപ്പെട്ടിട്ടില്ല. വെള്ളത്തിൽ കഴുകിയെടുത്താൽ തന്നെ മുന്തിരി പോലുള്ളവ വൃത്തിയാക്കാൻ സാധിക്കും', അവർ പറഞ്ഞു. വൃത്തിയുടെ കാര്യത്തിൽ അത്രയും ആശങ്കയുണ്ടെങ്കിൽ ഓർഗാനിക് പഴങ്ങൾ തിരഞ്ഞെടുക്കൂവെന്നും ഇവർ പറയുന്നു. അതേസമയം കഴുകിയെടുത്താലും സ്റ്റോറ് ചെയ്യാൻ നന്നായി ഉണക്കിയെടുക്കേണ്ടത് പ്രധാനമാണ്. അമിതമായി ഈർപ്പം ഉണ്ടാകുന്നത് പൂപ്പൽ പോലുള്ളവയ്ക്ക് കാരണമാകുകയും കേടുപാടുകൾ സംഭവിക്കാൻ ഇടയാവുകയും ചെയ്യും. അതുകൊണ്ട് തന്നെ നന്നായി തുടച്ചെടുത്ത ശേഷം മാത്രം സ്റ്റോർ ചെയ്ത് വെയ്ക്കാം.

ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ അമിതമായി വായു കടക്കാതിരിക്കാൻ ശ്രദ്ധിക്കണം. പ്ലാസ്റ്റിക്ക് ബാഗുകളിലേക്ക് അൽപം വായു കടക്കുന്ന പാത്രങ്ങളിലോ ഇവ സൂക്ഷിക്കാം. എന്ന് വെച്ച് ദിവസങ്ങളോളം സൂക്ഷിക്കാതെ വേഗം എടുത്ത് കഴിക്കാൻ നോക്കണം കേട്ടോ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+