വീടിന്റെ ചുവര് നിറയെ കറകളാണോ? ഉരച്ചുരച്ച് മടുക്കേണ്ട, കറ കളയാൻ 4 എളുപ്പ വഴികളിതാ

പല വീടുകളുടേയും ചുവരുകൾ നോക്കിയാൽ കാണാം മുഴുവൻ കറയും അഴുക്കും പാടുകളുമൊക്കെ പിടിച്ച് കിടക്കുന്നത്. കയ്യിൽ ചെറിയ അഴുക്കുണ്ടെങ്കിൽ പോലും ചുവരിൽ തൊട്ടാൽ അത് അവിടെ പതിഞ്ഞിരിക്കും. വർഷങ്ങൾ പഴക്കമുളള അത്തരം പാടുകൾ നമ്മുടെയൊക്കെ വീടിന്റെ ചുവരുകളിൽ കാണാം.

ഈ കറകൾ കളയാൻ പുതിയ പെയ്ന്റ് വാങ്ങി ചുവരിലടിക്കേണ്ട കാര്യമൊന്നുമില്ല. ചുവരിലെ കറകൾ മായ്ക്കാനുളള ചില എളുപ്പ വഴികളിതാ..

Tips

മൈക്രോഫൈബർ തുണി

പുതിയ കറകളാണ് എങ്കിൽ അത് തുണി കൊണ്ട് തുടച്ചാൽ തന്നെ മാറും. അതിന് ഉണങ്ങിയ മൈക്രോഫൈബർ തുണി വേണം ഉപയോഗിക്കാൻ. പെയിന്റ് ഇളകാതെ പതുക്കെ കറ തുടച്ച് മാറ്റാം.

പാത്രം കഴുകുന്ന ലിക്വിഡും ചെറുചൂടുവെള്ളവും

പാത്രം കഴുകുന്ന ലിക്വിഡ് ചെറുചൂടുവെള്ളത്തിൽ കലർത്തുക. ഒരു തുണി ഇതിൽ മുക്കി നന്നായി പിഴിഞ്ഞ ശേഷം ഭിത്തി തുടയ്ക്കുക. അതിന് ശേഷം നനഞ്ഞ മറ്റൊരു തുണി കൊണ്ട് തുടയ്ക്കുക. പിന്നാലെ ഉണങ്ങിയ തുണി ഉപയോഗിച്ച് വെള്ളമയം ഒപ്പിയെടുക്കാം.

വിനാഗിരി

ചുവരിലേത് കഠിനമായ കറകളാണെങ്കിൽ വിനാഗിരി ഉപയോഗിക്കാം. വെള്ളത്തിൽ അല്പം വൈറ്റ് വിനാഗിരി കലക്കുക. ഇത് തുണിയിൽ മുക്കി കറകൾ തുടച്ച് മാറ്റാവുന്നതാണ്.

സോഫ്റ്റ് സ്പോഞ്ച്

ഉണങ്ങിപ്പിടിച്ച പഴക്കമുള്ള കറകൾ സോഫ്റ്റ് സ്പോഞ്ച് ഉപയോഗിച്ച് തുടച്ച് കളയാനാകും. വെള്ളത്തിൽ സോപ്പ് കലക്കി സോഫ്റ്റ് സ്പോഞ്ച് അതിൽ മുക്കി പിഴിഞ്ഞ് കറകൾ മൃദുവായി ഉരച്ച് കഴുകി കളയാം. അതിന് ശേഷം ഉണങ്ങിയ തുണി കൊണ്ട് ചുവരിലെ വെള്ളം തുടച്ച് കളയണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma