ഭാഗ്യക്കേട് മാറി ജീവിതം പച്ചപിടിക്കും, ഐശ്വര്യം വന്നുചേരും; നിങ്ങളുടെ വീട്ടില്‍ ഉണ്ട് പരിഹാരം
നമ്മുടെ ജീവിതത്തിൽ വിജയം നേടാനായില്ലെങ്കിൽ, അല്ലെങ്കിൽ എന്നും ദുഃഖങ്ങൾ മാത്രം ഉണ്ടാവുമ്പോൾ നമുക്ക് തന്നെ തോന്നിത്തുടങ്ങും എന്തോ ഒരു ഭാഗ്യക്കേട് ഉണ്ടല്ലോ എന്ന്. നിരന്തരം ഇത്തരം ഭാഗ്യക്കേടുകൾ മാത്രം ഉണ്ടാകുമ്പോൾ എല്ലാ പ്രതീക്ഷകളും നമുക്ക് നഷ്ടമാകും.
ആവർത്തിച്ച് പരാജയങ്ങൾ ഉണ്ടാവുമ്പോൾ മുന്നോട്ട് എന്തെങ്കിലും ചെയ്യാൻ പോലും നമുക്ക് മടുപ്പ് തോന്നും, പലപ്പോഴും നമ്മുടെ ജാതകത്തിലെ ദോഷങ്ങൾ കാരണം അത്തരം സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ നമ്മൾ സ്വയം പഴിച്ചുകൊണ്ട് മുന്നോട്ട് പോകും., എന്താണ് കാരണം എന്ന് നമ്മൾ പരിശോധിക്കുകയേ ഇല്ല.

ജ്യോതിഷ പ്രകാരം ഒരു വ്യക്തിയുടെ ജാതകത്തിൽ ദോഷം ഉണ്ടെങ്കിൽ, ഭാഗ്യം പതുക്കെ ഇല്ലാതായിത്തുടങ്ങും. അത്തരമൊരു സാഹചര്യത്തിൽ നിങ്ങൾക്ക് നിങ്ങളുടെ ജീവിതത്തിലേക്ക് ഭാഗ്യം വീണ്ടും കൊണ്ടുവരികയും സന്തോഷകരമാക്കി മാറ്റുകയും ചെയ്യാം. അതി നിങ്ങൾ ചില കാര്യങ്ങൾ ചെയ്താൽ മതി.
നിങ്ങൾ അവ ചെയ്താൽ നിങ്ങൾക്ക് ജീവിതത്തിൽ നേട്ടങ്ങൾ വന്നുചേരുന്നതാണ്. ജീവിതത്തിലെ പുരോഗതിക്കൊപ്പം, എല്ലാ ജോലികളും പൂർത്തിയാകുകയും ഭാഗ്യം പ്രകാശിക്കാൻ തുടങ്ങുകയും ചെയ്യും. ഭാഗ്യത്തിന് വേണ്ടി എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം,.
ജ്യോതിഷ പ്രകാരം, ഉപ്പ് പ്രതിവിധി ദോഷം നീക്കാൻ ഗുണം ചെയ്യും എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇതിനായി നിങ്ങളുടെ ഇടത് തോളിന് മുകളിലൂടെ ഒരു നുള്ള് ഉപ്പ് എറിയുക. അതേസമയം ഒരിക്കലും നിങ്ങൾ വലത് തോളിന് മുകളിലൂടെ ഉപ്പ് എറിയരുത്, അത് കൂടുതൽ ദേഷം ചെയ്യും. അക്കാര്യം പ്രത്യേകം കരുതണം.
അതുപോലെ നിങ്ങൾ കുളിക്കുന്ന വെള്ളത്തിൽ രണ്ട് സ്പൂൺ ഉപ്പ് ചേർത്ത് കുളിക്കുക. ഈ രീതിയിൽ, നിങ്ങൾക്ക് നിർഭാഗ്യങ്ങളിൽ നിന്ന് മുക്തി നേടാം. ഇതുകൂടാതെ, നിങ്ങളുടെ വീട് ഉപ്പുവെള്ളം ഉപയോഗിച്ച് തുടയ്ക്കുക. ഇങ്ങനെ ചെയ്താൽ നിങ്ങളുടെ വീട്ടിലെ എല്ലാ നെഗറ്റീവ് എനർജിയും ഇല്ലാതാകും.
പലപ്പോഴും വൈദ്യുതി ലാഭിക്കാനായി ലൈറ്റുകൾ ഓഫ് ചെയത് ഇരിക്കാറാണ് പതിവ്. എന്നാൽ ഹിന്ദുമതത്തിൽ പ്രകാശത്തിന്റെ ശക്തി വളരെ പ്രാധാന്യമുള്ളതായി കണക്കാക്കപ്പെടുന്നു. വീട് എത്രത്തോളം വെളിച്ചം കൊണ്ട് പ്രകാശിക്കുന്നുവോ അത്രത്തോളം പോസിറ്റീവ് എനർജി നിലനിൽക്കും. വീട്ടിലെ ഇരുട്ട് നെഗറ്റീവ് ഊർജം ഉണ്ടാവാൻ കാരണമാകും, ഇത്
ദാരിദ്ര്യത്തിലേക്കും നയിക്കുന്നു.
അത്തരമൊരു സാഹചര്യത്തിൽ, വീട്ടിലെ ഒരു അംഗത്തിനും വിജയം വനന്ുചേരില്ല. ദിവസം മുഴുവൻ വീട്ടിനകത്ത് വെളിച്ചം ഉറപ്പാക്കുക, വൈകുന്നേരവും അതിരാവിലെയും വീടിന്റെ എല്ലാ കോണിലും വെളിച്ചം എത്തിക്കുക, വൈദ്യുത വിളക്കുകൾ കൂടാതെ, മെഴുകുതിരികൾ, വിളക്കുകൾ മുതലായവ വെളിച്ചത്തിനായി ഉപയോഗിക്കാം.
ജ്യോതിഷ പ്രകാരം, ചില വ്യക്തികളുടെ ജാതകത്തിൽ അവരുടെ ജന്മസ്ഥലത്തി നിന്നോ താമസസ്ഥലത്ത് നിന്നോ പുരോഗതി കൈവരിക്കില്ല. അത്തരമൊരു സാഹചര്യത്തിൽ, അവരുടെ സ്ഥലത്ത് നിന്ന് മാറ്റൊരു രാജ്യത്തേക്ക് മാറുന്നത് ദൗർഭാഗ്യം അകറ്റുമെന്നാണ് വിശ്വാസം.
നിങ്ങളുടെ നഗരത്തിൽ നിന്ന് അകലെ നിൽക്കുമ്പോൾ നിങ്ങൾക്ക് ജോലി ചെയ്യാൻ കഴിയുന്നില്ലെങ്കിൽ, ഒരു പ്രാവശ്യമെങ്കിലും നിങ്ങൾ വിദേശത്ത് പോയിവരിക. അത് തന്നെ നിങ്ങളുടെ ദൗർഭാഗ്യം പൂർണമായും ഇല്ലാതാക്കും












Click it and Unblock the Notifications