ഗള്‍ഫ് യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ബെംഗളൂരുവില്‍ നിന്ന് നേരിട്ടുള്ള വിമാന സര്‍വീസുമായി ഇന്‍ഡിഗോ
ബെംഗളൂരു: ബെംഗളൂരുവിനെ ഗള്‍ഫ് നഗരമായ റിയാദുമായി നേരിട്ടു ബന്ധിപ്പിക്കുന്ന വിമാന സര്‍വീസുമായി ഇന്‍ഡിഗോ വിമാനക്കമ്പനി. മിഡില്‍ ഈസ്റ്റില്‍ കമ്പനിയുടെ സാന്നിധ്യം വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ സര്‍വീസ് തുടങ്ങുന്നത്.
നവംബര്‍ 14 മുതലാണ് പുതിയ വിമാന സര്‍വീസ് ആരംഭിക്കുന്നത്. എയര്‍ബസ് എ 320 വിമാനമാണ് ഈ റൂട്ടിലെ സര്‍വീസിനായി ഉപയോഗിക്കുന്നത്. ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള വ്യാപാര, വിനോദ സഞ്ചാര യാത്രകള്‍ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് വിമാന കമ്പനി അധികൃതര്‍ അറിയിച്ചു. ഇതുകൂടാതെ ദക്ഷിണേന്ത്യയില്‍ നിന്ന് ഗള്‍ഫിലേക്ക് പോകുന്ന നിരവധി പ്രവാസികള്‍ക്കും പ്രയോജനപ്പെടുത്താന്‍ കഴിയുന്നതാണ് ഈ സര്‍വീസ്. ഇതുവഴി മിഡില്‍ ഈസ്റ്റിലേക്കുള്ള ശൃംഖല വിപുലീകരിക്കാനും കമ്പനി ലക്ഷ്യമിടുന്നു.

ഇന്ത്യയ്ക്കും സൗദി അറേബ്യയ്ക്കും ഇടയില്‍ നേരിട്ടുള്ള സര്‍വീസ് ആരംഭിക്കുന്നതോടു കൂടി വിനോദസഞ്ചാരികള്‍ക്ക് മെച്ചപ്പെട്ട കണക്ടിവിറ്റി ലഭിക്കും. ജിദ്ദയ്ക്കു ശേഷം ബെംഗളൂരുവുമായി നേരിട്ട് ബന്ധിപ്പിക്കുന്ന സൗദി അറേബ്യയിലെ രണ്ടാമത്തെ നഗരമാണ് റിയാദ്.
ജിദ്ദ, റിയാദ്, ദമാം, മദീന ഇനി നാല് സൗദി നഗരങ്ങളിലേക്ക് ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ ഇന്‍ഡിഗോ നടത്തുന്നുണ്ട്. സൗദിയിലേക്ക് പോകുന്ന യാത്രക്കാരുടെ എണ്ണം വര്‍ധിച്ചതും ഇന്ത്യയുമായുള്ള വ്യാപാര, നിക്ഷേപ സാധ്യതകള്‍ വര്‍ദ്ധിച്ചു വരുന്നതിന്റെയും പശ്ചാത്തലത്തിലാണ് പുതിയ സര്‍വീസുകള്‍ ആരംഭിച്ചതെന്ന് എയര്‍ലൈന്‍ പറഞ്ഞു.
സൗദി അറേബ്യയുടെ തലസ്ഥാനം എന്ന നിലയിലും വ്യാപാരത്തിന്റെയും നിക്ഷേപത്തിന്റെയും പ്രധാന കേന്ദ്രം എന്ന നിലയിലും റിയാദ് തങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ടതാണെന്നും അതിന്റെ ഭാഗമായാണ് ഇന്ത്യയുമായുള്ള വ്യോമബന്ധം ശക്തിപ്പെടുത്തുന്നതെന്നും കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.
ഡല്‍ഹി, മുംബൈ, ഹൈദരാബാദ് എന്നിവയ്ക്ക് ശേഷം റിയാദിലേക്കുള്ള ഇന്‍ഡിഗോയുടെ നാലാമത്തെ നോണ്‍ സ്റ്റോപ്പ് കണക്ഷന് ആണ് ബെംഗളൂരുവില്‍ നിന്നുള്ള ഈ പുതിയ സര്‍വീസ്. ഇന്‍ഡിഗോയുടെ വെബ്സൈറ്റ് മൊബൈല്‍ ആപ്പ്, അംഗീകൃത യാത്ര പങ്കാളികള്‍ എന്നിവയിലൂടെ ബുക്കിങ്ങുകള്‍ ആരംഭിച്ചു
പ്രതിദിനം ഇന്ത്യയില്‍ നിന്നും ഗള്‍ഫിലേക്കും തിരിച്ചുമുള്ള യാത്രക്കാരുടെ എണ്ണം അനുദിനം വര്‍ദ്ധിക്കുകയാണ്. അതില്‍ ബിസിനസ് യാത്രക്കാരും പ്രൊഫഷണലുകളും വിനോദസഞ്ചാരികളും ഉള്‍പ്പെടും. പ്രത്യേകിച്ച് ബെംഗളൂരു പോലുള്ള ഐടി നഗരത്തില്‍ നിന്ന് നിരവധി പ്രൊഫഷണലുകളാണ് ഗള്‍ഫിലേക്കും മറ്റു വിദേശ രാജ്യങ്ങളിലേക്കും പോകുന്നത്. പുതിയ സര്‍വീസ് ദക്ഷിണേന്ത്യയും ഗള്‍ഫ് മേഖലയും തമ്മിലുള്ള കണക്ടിവിറ്റി വര്‍ദ്ധിപ്പിക്കും.
ബെംഗളൂരുവില്‍ നിന്ന് റിയാദിലേക്കുള്ള വിമാനം ചൊവ്വ, വ്യാഴം, വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ സര്‍വീസ് നടത്തും. ബെംഗളൂരുവില്‍ നിന്ന് 22:05 ന് പുറപ്പെട്ട് 01:20 ന് റിയാദില്‍ എത്തിച്ചേരും. തിരിച്ചുള്ള റിയാദ് - ബെംഗളൂരു വിമാനം തിങ്കള്‍, ബുധന്‍, വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ സര്‍വീസ് നടത്തുന്നു, റിയാദില്‍ നിന്ന് 02:20 ന് പുറപ്പെട്ട് 09:15 ന് ബെംഗളൂരുവില്‍ എത്തിച്ചേരും.
-
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം












Click it and Unblock the Notifications