Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ 8 ഭക്ഷണ സാധനങ്ങൾ മിക്സിയുടെ ജാറിലിട്ട് അരയ്ക്കരുത്; കാരണം എന്താണെന്നോ

ഭൂരീഭാ​ഗം പേരും മിക്സി ഉപയോ​ഗിക്കുന്ന ആളാണല്ലോ? അടുക്കളയിൽ മിക്സി ഇല്ലാത്ത അവസ്ഥ കുറച്ച് ബുദ്ധിമുട്ടായിരിക്കും. എന്നാൽ മിക്സി ഉപയോ​ഗിക്കുമ്പോൾ നിങ്ങൾ തീർച്ചയായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. നിങ്ങൾ ഒരു കാരണവശാലും ഈ എട്ട് സാധനങ്ങൾ മിക്സിയുടെ ജാറിലിട്ട് അടിക്കരുത്. ഏതൊക്കെയാണ് ആ എട്ട് ഭക്ഷണ സാധനങ്ങൾ എന്ന് നോക്കാം..

ചൂടുള്ള ഭക്ഷണ സാധനങ്ങൾ: ഒരു കാരണ വശാലും നിങ്ങൾ ചൂടുള്ള ഭക്ഷണ സാധനങ്ങൾ മിക്സിയുടെ ജാറിലിട്ട് അടിക്കരുത്. ഇത് ജാറിനകത്ത് പ്രഷർ ഉണ്ടാക്കുകയും പൊട്ടിത്തെറി ഉണ്ടാവാൻ വരെ കാരണമാവുകയും ചെയ്യും. തണുത്ത ശേഷം മാത്രമേ മിക്സിയിൽ ഇട്ട് അടിക്കാൻ പാടുള്ളു.

Hack

കാർബൊണേറ്റഡ് പാനിയങ്ങൾ: കാർബണേറ്റഡ് പാനിയങ്ങൾ, സോഡ പോലുള്ളവ മിക്സിയുടെ ജാറിലിട്ട് അടിക്കരുത്. ഇത് പതഞ്ഞ് പൊന്തി വരാൻ സാധ്യതയ ഉണ്ട്. അതുകൊണ്ട് കാർബണൈറ്റഡ് പാനിയങ്ങൾ മിക്സിയുടെ ജാറിൽ ഇട്ട് അടിക്കരുത്.

ഐസ്ക്യൂബ്: ഐസ് ക്യൂബ് മിക്സിയുടെ ജാറിലിട്ട് അടിക്കരുത്. ഇത് മിക്സിയുടെ ജാറിന്റെ ബ്ലേഡിന് കേടുപാടുണ്ടാക്കും. അതുകൊണ്ട് ഒരു കാരണവശാലും ഐസ്ക്യൂബ് മിക്സിയുടെ ജാറിലിട്ട് അടിക്കരുത്.

സുഗന്ധവ്യഞ്ജനങ്ങൾ: ഒരു കാരണവശാലും സുഗന്ധവ്യഞ്ജനങ്ങൾ മുഴുവനായി മിക്സിയുടെ ജാറിൽ ഇട്ട് അടിക്കരുത്. ഉണങ്ങിയത് കൊണ്ട് അവ വളരെ ഉറപ്പുള്ളതായിരിക്കും. ഇത് അടിക്കുമ്പോൾ മിക്സിയുടെ ജാറിന്റെ ബ്ലേഡിന് തകരാറ് വരാൻ സാധ്യതയുണ്ട്.

ഉണങ്ങിയ പയർ വർ​ഗങ്ങൾ: ഉണങ്ങിയ പയർ വർ​ഗങ്ങൾ ഒരു കാരണവശാലും മിക്സിയുടെ ജാറിലിട്ട് അടിക്കരുത്. മിക്സിയിലിട്ട് അടിക്കുന്നതിന് മുമ്പ് തലേന്ന് തന്നെ ഇത് വെള്ളത്തിൽ കുതിർത്ത് വെയ്ക്കാം, എന്നിട്ട് വേണം അരയ്ക്കാൻ, അല്ലെങ്കിൽ മിക്സിയുടെ ജാറിൻരെ ബ്ലേഡിന് തകരാർ വരും.

ഒട്ടിപ്പിടിക്കുന്ന ഭക്ഷണ സാധനങ്ങൾ: ഒട്ടിപ്പിടിക്കുന്ന ഭക്ഷണ സാധനങ്ങൾ മിക്സിയുടെ ജാറിലിട്ട് അടിക്കരുത്. ഒട്ടിപ്പിടിക്കുന്നത് കൊണ്ട് തന്നെ ഇത്തരത്തിലുള്ള സാധനങ്ങൾ അരഞ്ഞ് കിട്ടാൻ‌ വളരെ ബുദ്ധിമുട്ടായിരിക്കും.

ഉയർന്ന അളവിൽ അന്നജം ഉള്ള ഭക്ഷണ സാധനങ്ങൾ: ഉരുളക്കിഴങ്ങ് പോലുള്ള ഭക്ഷണ സാധനങ്ങൾ മിക്സിയിലിട്ട് അടിക്കരുത്.
പച്ചയ്ക്ക് ഇവ അരയ്ക്കുമ്പോൾ ഇത് ശരിയായി അരയുകയുമില്ല രുചിയിലും വ്യത്യാസം ഉണ്ടാകും.

പ്രോസസ്ഡ് ഫുഡ്: പ്രോസസ്ഡ് ഫുഡ് കെമിക്കൽ നിറഞ്ഞതാണ്. മികിസിയിൽ ഇട്ട് അരയ്ക്കുമ്പോൾ അതിന്റെ രുചിയിൽ വ്യത്യാസം വരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+