Get Updates
Get notified of breaking news, exclusive insights, and must-see stories!

രാവിലെ ഈ ഭക്ഷണമാണോ കഴിക്കുന്നത്? വെറുതെയാണോ തടി കൂടുന്നത്; രാവിലെ ഇതൊന്നും ഒരിക്കലും കഴിക്കല്ലേ

പ്രഭാത ഭക്ഷണമാണ് നമ്മുടെ ഒരു ദിവസത്തെ ഊർജ്ജം നിശ്ചയിക്കുന്നത്. ജീവിതശൈലീ രോഗങ്ങൾ തടയാൻ കൃത്യമായ സമയത്ത്, കൃത്യമായ അളവിൽ സമീകൃത ഭക്ഷണം കഴിക്കണം. പ്രാതലിന് ആരോഗ്യപ്രദമായ , പോഷക സമ്പുഷ്ടമായ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കാൻ എപ്പോഴും ശ്രദ്ധിക്കണം. അതോടൊപ്പം തന്നെ പ്രഭാതഭക്ഷണത്തിൽ നിന്ന് അനാരോഗ്യകരമായ ഭക്ഷണങ്ങളും ഒഴിവാക്കണം. ഇന്ന് രാവിലെ കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങളെ കുറിച്ച് അറിയാം

റിഫൈൻഡ് കാർബ്സ്

ശുദ്ധീകരിച്ച ധാന്യങ്ങൾ ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയിട്ടുണ്ടാകും. മാത്രമല്ല പ്രോട്ടീനും നാരുകളും കുറവുമായിരിക്കും. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് വേഗത്തിൽ വർദ്ധിപ്പിക്കുകയും ചെയ്യും. പഞ്ചാസരയുടെ അളവ് കൂടുതലായത് കൊണ്ട് തന്നെ പ്രമേഹം, ഹൃദ്രോഗം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യതയും ഇത്തരം ഭക്ഷണങ്ങൾ വർധിപ്പിക്കും.

food2

പഞ്ചസാരയിട്ട പാനീയങ്ങൾ

ഉയർന്ന പഞ്ചസാര അടങ്ങിയിട്ടുള്ള കോഫി പോലുള്ള പാനീയങ്ങൾ രാവിലെ കുടിക്കുന്നത് ടൈപ്പ് 2 പ്രമേഹം, പൊണ്ണത്തടി പോലുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കും. കൂടാതെ അമിതമായി കുടിക്കുമ്പോൾ ശരീരഭാരം വർധിക്കുകയും ചെയ്യും.

ജ്യൂസുകൾ

പഴങ്ങൾ ഉപയോഗിച്ച് തയ്യാറാക്കുന്ന ജ്യൂസുകൾ രാവിലെ പലരും കഴിക്കാറുണ്ട്. പ്രത്യേകിച്ച് പഞ്ചസാരയിട്ട് തയ്യാറാക്കുന്നവ. ഇവയിൽ നാരുകൾ കുറവായിരിക്കും. ഇവയിൽ ആൻ്റിഓക്‌സിഡൻ്റുകളും ധാതുക്കളും അടങ്ങിയിട്ടുണ്ടെങ്കിലും ഇവ നമ്മുടെ വിശപ്പിനെ ശമിപ്പിക്കില്ല മാത്രമല്ല ആരോഗ്യത്തിന് ഹാനികരവുമാണ്. പഴച്ചാറിലെ പഞ്ചസാരയുടെ അളവ് ശരീരഭാരം വർധിക്കാനും കാരണമാകും.

പാൻകേക്കുകൾ

പാൻകേക്കുകൾ ശുദ്ധീകരിച്ച വെളുത്ത മാവ് കൊണ്ട് നിർമ്മിച്ചതും പഞ്ചസാര സിറപ്പിൽ പൊതിഞ്ഞതുമാണ്, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കും. ഉയർന്ന കലോറിയും പഞ്ചസാരയും കൊഴുപ്പും ഉള്ള പാൻ കേക്കുകൾ പ്രഭാത ഭക്ഷണങ്ങളിലെ ഏറ്റവും മോശം തിരഞ്ഞെടുപ്പാണ്.

മധുരമുള്ള തൈര്

കൊഴുപ്പ് കുറഞ്ഞതോ മധുരമുള്ളതോ ആയ തൈര് പ്രഭാതഭക്ഷണമായി ഉപയോഗിക്കരുത്. കാരണം ഇവയിൽ പഞ്ചസാരയുടെ അളവ് കൂടുതലാണ്.തൈര് പ്രോട്ടീൻ്റെയും നാരുകളുടെയും സമ്പന്നമായ ഉറവിടമാണ്. എന്നാൽ പഞ്ചസാര ഇതിൽ ചേർക്കുന്നത് ഇവയുടെ പോഷകമൂല്യം കുറക്കും.

എന്ത് കഴിക്കുന്നത് പോലെ തന്നെ എപ്പോൾ പ്രഭാത ഭക്ഷണം കഴിക്കുന്നുവെന്നതും ഏറെ പ്രധാനമാണ്. അതോടൊപ്പം തന്നെ രാവിലെ വാരിവലിച്ച് കഴിക്കാതിരിക്കാൻ ശ്രമിക്കാം. ഇഡ്ലി, ദോശ, പുട്ട് പോലുള്ള ഭക്ഷണങ്ങൾ പ്രഭാത ഭക്ഷണമായി ഉൾപ്പെടുത്തുമ്പോഴും ഇവയുടെ അളവിൽ ശ്രദ്ധ കൊടുക്കാം. വിദഗ്‌ധരുടെ ഉപദേശമനുസരിച്ച് ഇത് തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+