Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ ഭക്ഷണങ്ങൾ അമിതമായി കഴിക്കാറുണ്ടോ? എന്നാൽ 30 കൾക്ക് മുൻപേ തന്നെ മുടി നരച്ചേക്കും..അറിയാം

നരച്ച മുടി ആത്മവിശ്വാസത്തെ ബാധിക്കുമെന്ന കാര്യത്തിൽ തർക്കമൊന്നുമില്ല. 'സാർട്ട് ആന്റ് പെപ്പർ' ലുക്ക് എന്നൊക്കെ പറഞ്ഞാലും മുടിയുടെ സ്വാഭാവിക നിറം ഇഷ്ടപ്പെടുന്നവർ തന്നെയാണ് കൂടുതൽ പേരും. വളരെ ചെറുപ്രായത്തിൽ തന്നെ മുടി നരയ്ക്കാതിരിക്കണമെങ്കിൽ ചില കാര്യങ്ങളിൽ ശ്രദ്ധപുലർത്തിയേ മതിയാകൂ. അതിൽ പ്രധാനമാണ് ഭക്ഷണം. ചില ഭക്ഷണങ്ങൾ അകാലനരയ്ക്ക് കാരണമായേക്കും. ഏതൊക്കെയാണെന്ന് നോക്കാം

അമിതമായ പഞ്ചസാര കഴിക്കുന്നത്

മെലാനിൽ ആണ് മുടിക്ക് നിറം നൽകുന്നത്. അമിതമായി പഞ്ചസാര കഴിക്കുന്നത് മെലാനിന്റെ ഉത്പാദനത്തെ തടസപ്പെടുത്തും. ഇത് മുടി വളരെ പെട്ടെന്ന് തന്നെ നരയ്ക്കാൻ കാരണമാകും. ചെറുപ്പക്കാരിലും ഇത് സംഭവിക്കും കേട്ടോ. പഞ്ചസാര കൂടുന്നത് ഇൻസുലിൻ വർധിപ്പിക്കും. ഇത് മുടിയുടെ ആരോഗ്യത്തെ മാത്രമല്ല, ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രവർത്തനത്തേയും ബാധിക്കും. പൊണ്ണത്തടി, പ്രമേഹം, ഹൃദ്രോഗം എന്നിവയ്ക്കും കാരണമാകും.

greyhair-1

അമിതമായി ഉപ്പ് കഴിക്കുന്നത്

ചിലർക്ക് ഭക്ഷണത്തിൽ ഉപ്പ് കൂടുതൽ ഇട്ടില്ലെങ്കിൽ ഭക്ഷണം ഇറങ്ങില്ല. അക്കൂട്ടർ ഒന്ന് ശ്രദ്ധിച്ചോളൂ, കാരണം അമിതമായ ഉപ്പ് കഴിക്കുന്നത് നര വരുന്നത് വേഗത്തിലാക്കുമെന്നാണ് ചില പഠനങ്ങൾ പറയുന്നത്. കാരണം ഉയർന്ന അളവിൽ ഉപ്പ് കഴിക്കുന്നതും മെലാനിൻ ഉത്പാദനത്തെ ബാധിക്കും. മുതിർന്നവർ പ്രതിദിനം 5 ഗ്രാമിൽ കുറവ് ഉപ്പ് മാത്രമേ കഴിക്കാവൂവെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. എന്നാൽ ഇന്ത്യക്കാർ പലപ്പോഴും ഇത് പാലിക്കാറില്ല. ഉപ്പ് ഉപയോഗം കുറയ്ക്കുന്നത് മുടിയുടെ സ്വാഭാവിക നിറം കൂടുതൽ കാലം നിലനിർത്താൻ സഹായിക്കും, അതുകൊണ്ട് ഇനി ശ്രദ്ധിക്കുമല്ലോ.

കാപ്പി അഡിക്ടാണോ?

ദിവസം കുറഞ്ഞത് മൂന്ന് കാപ്പിയെങ്കിലും കുടിക്കാറുണ്ടോ, തീർച്ചയായും അത് നിങ്ങളുടെ മുടിയുടെ നിറത്തെ ബാധിക്കും. കാപ്പിയിൽ അടങ്ങിയിരിക്കുന്ന കഫീനാണ് മെലാനിൻ ഉത്പാദനത്തെ തടസപ്പെടുത്തുന്നത്. അതുകൊണ്ട് കാപ്പിയ്ക്ക് പകരം മെലാനിൻ ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കുന്ന ഭക്ഷണങ്ങൾ ഇനി തിരഞ്ഞെടുക്കൂ. ഇലക്കറികൾ, കായ്കൾ, വിത്തുകൾ, വിറ്റാമിൻ സി, ഇ എന്നിവ കൂടുതലുള്ള പഴങ്ങൾ എന്നിവ ഡയറ്റിൽ ഉൾപ്പെടുത്താം.

മദ്യപാനം ഒഴിവാക്കാം

അമിതമായി മദ്യം കഴിക്കുന്നത് മുടിയുടെ നിറം നിലനിർത്താൻ നിർണായകമായ വിറ്റാമിൻ ബി 12, സിങ്ക് തുടങ്ങിയ അവശ്യ പോഷകങ്ങൾ ആഗിരണം തടസപ്പെടുത്തും. സ്വാഭാവികമായും മുടി വേഗത്തിൽ നരക്കാൻ ഇത് കാരണമാകും. മദ്യപാനം മാത്രമല്ല കേട്ടോ, അമിത സമ്മർദ്ദവും തെറ്റായ ഭക്ഷണക്രമവുമെല്ലാം നിങ്ങളുടെ മുടിയുടെ സ്വാഭാവിക നിറം നഷ്ടമാകാൻ കാരണമാകും.

സംസ്കരിച്ച ഭക്ഷണങ്ങൾ

സംസ്കരിച്ച ഭക്ഷണങ്ങൾ കഴിക്കുന്നവരിൽ നേരത്തെ തന്നെ നരയുടെ ലക്ഷണങ്ങൾ കാണാൻ സാധ്യതയുണ്ട്. ഇവയിൽ അടങ്ങിയിരിക്കുന്ന പ്രിസർവേറ്റീവുകളും അഡിറ്റീവുകളുമാണ് വില്ലൻമാരാകുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+