ഈ സമയം ഫോൺ നോക്കരുത്; ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ നിങ്ങൾക്ക് വരാം
ഈ ഡിജിറ്റൽ എഐ യുഗത്തിൽ ഉണരുമ്പോഴും ഉറങ്ങുമ്പോഴും പോലും സ്മാർട്ട്ഫോണിനെ ആശ്രയിക്കുന്നവരാണ് നമ്മളിൽ അധികവും. പ്രത്യാകിച്ച് രാത്രി സമയങ്ങളിൽ, ഫോൺ നോക്കിയാണ് പലരും ഉറങ്ങുന്നത്. ദൈനദിന ജീവിതത്തിൽ നിന്ന് സ്മാർട്ട്ഫോണുകൾ ഒഴിച്ചുകൂടാനാകാത്ത ഒന്നായി മാറിയിരിക്കുന്നു. സ്ക്രീനുകളിൽ നോക്കി ഇരിക്കുമ്പോൾ ഉറക്കമില്ലായ്മ മുതൽ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ വരെ ഇത് കാര്യമായി ബാധിക്കുന്നു. ഉറങ്ങുന്നതിന് മുമ്പ് സ്ഥിരമായി ഫോൺ നോക്കുമ്പോൾ നിങ്ങൾക്ക് ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ എന്തെല്ലാമെന്ന് ആലോചിച്ചിട്ടുണ്ടോ..ഇല്ലെങ്കിൽ അറിയണം
ഉറക്കക്കുറവ്
ഫോണിൽ നിന്ന് പുറത്തുവരുന്ന വെളിച്ചം, ഉറക്കത്തിന് സഹായിക്കുന്ന ഹോർമോണായ മെലറ്റോണിന്റെ ഉത്പാദനത്തെ തടയുന്നു. ഉറങ്ങുന്നതിന് കുറഞ്ഞത് ഒരു മണിക്കൂർ മുമ്പോങ്കിലും ഫോൺ മാറ്റിവയ്ക്കുക. എന്നാൽ ഫോൺ ഉപയോഗം ഉറങ്ങുന്നതും ഉണരുന്നതും വൈകിപ്പിക്കുന്നു. നിങ്ങളുടെ ഉറക്കം ശരിയായില്ലെങ്കിൽ അത് ആരോഗ്യത്തെയും മാനസികാവസ്ഥയെയും പ്രതികൂലമായി ബാധിക്കുന്നു.

ഉറക്ക സമയം നഷ്ടപ്പെടുന്നു
122,000-ത്തിലധികം മുതിർന്നവരിൽ നടത്തിയ ഗവേഷണങ്ങൾ കാണിക്കുന്നത് ഉറങ്ങുന്നതിന് മുമ്പുള്ള സ്‌ക്രീൻ ഉപയോഗം ഉറക്കത്തിന് ആവശ്യമായ സമയത്തെ നശിപ്പിക്കുന്നു എന്നാണ്. ഇതിലൂടെ നന്നായി ഉറങ്ങാനുള്ള ശേഷിയും കാലക്രമേണ നഷ്ടമാകുന്നു. രണ്ടോ മൂന്നോ ദിവസം ഇത്തരത്തിൽ ഉറങ്ങാതെയിരുന്നാൽ അത് ഭാവിയിൽ വലിയ ആരോഗ്യ പ്രശ്നങ്ങളിലേക്ക് വഴിവയ്ക്കുന്നു.
മാനസികാരോഗ്യത്തെ ബാധിക്കുന്നു
നിരവധി പഠനങ്ങൾ പറയുന്നത് അനുസരിച്ച്, രാത്രി സമയത്തെ ഫോൺ ഉപയോഗം സമ്മർദ്ദം, ഉത്കണ്ഠ, വിഷാദം തുടങ്ങിയവയുടെ ലക്ഷണങ്ങൾ പ്രകടമാകാൻ കാരണമാകുന്നു. പ്രത്യേകിച്ച് ഉറക്കം കുറയുമ്പോൾ. ആദ്യം എടുത്തുപറയേണ്ടത് ഫോൺ ഉപയോഗം ഉറക്കത്തെ തടസ്സപ്പെടുത്തുന്നു എന്നതാണ്. ഈ ഉറക്കക്കുറവ് പിന്നീട് സമ്മർദ്ദവും ഉത്കണ്ഠയും വർദ്ധിപ്പിക്കുകയും ചെയ്യും.
ശരീരഭാരം വർദ്ധിക്കുന്നു
പഠനങ്ങൾ അനുസരിച്ച്, ഉറക്കം തടസ്സപ്പെടുന്നത് (പലപ്പോഴും വൈകി ഫോൺ ഉപയോഗിക്കുന്നത്) വിശപ്പ്, ഗ്ലൂക്കോസ് മെറ്റബോളിസം, ഊർജ്ജം എന്നിവയെ നിയന്ത്രിക്കുന്ന ഹോർമോണുകളെ സ്വാധീനിക്കുന്നു. ഉറക്കക്കുറവ് മൂലം നിങ്ങളിൽ ഉയർന്ന ബിഎംഐ, മെറ്റബോളിക് ക്രമക്കേടുകൾ എന്നിവ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. ഇത് മെലറ്റോണിൻ കുറയ്ക്കുകയും, കാലക്രമേണ ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും ഉപാപചയ രോഗങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നതിനും കാരണമാന്നു.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത












Click it and Unblock the Notifications