Get Updates
Get notified of breaking news, exclusive insights, and must-see stories!

മഴ തുടങ്ങിയാൽ മുടി കൊഴിയാനും തുടങ്ങും, ഇനി ആശങ്ക വേണ്ട, കരുത്തുറ്റ മുടി വളരാൻ വഴിയുണ്ട്

മഴക്കാലമായാൽപ്പിന്നെ പറയണ്ട, പലർക്കും മുടി കൊഴിച്ചൽ അങ്ങ് കൂടും. മഴക്കാലത്ത് എങ്ങനെ മുടി കൊഴിച്ചൽ ഇല്ലാതെ സംരക്ഷിക്കാം എന്നത് പലർക്കും അറിയില്ല. തലയിലെ ഈർപ്പം വർദ്ധിക്കുന്നത് മുടിയുടെ വേരുകളെ ദുർബലപ്പെടുത്തുകയും കൂടുതൽ മുടിയിഴകൾ കൊഴിഞ്ഞുപോകാൻ കാരണമാവുകയും ചെയ്യും.

മഴക്കാലത്ത് മുടിയെ സംരക്ഷിക്കാൻ എന്ത് ചെയ്യും എന്നല്ലേ? വഴിയുണ്ട്. എവിടെ എന്നാണ് ചോദ്യമെങ്കിൽ നമ്മുടെ ആയുർവേദത്തിൽ തന്നെ. ശരീരത്തിന്റെ ദോഷങ്ങളെ സന്തുലിതമാക്കുന്നതിലും ഔഷധസസ്യങ്ങൾ ഉപയോഗിക്കുന്നതിലും ഊന്നിക്കൊണ്ടുളള പ്രകൃതിദത്തമായ പരിഹാരം ആയുർവേദത്തിലുണ്ട്.

നുറുങ്ങുവിദ്യങ്ങൾ

മുടിയുടെ വേരുകൾ ശക്തിപ്പെടുത്താൻ എണ്ണ പുരട്ടിയുളള നല്ല മസാജിംഗ് ആയുർവേദത്തിൽ നിർദ്ദേശിക്കുന്നു. വെളിച്ചെണ്ണയോ എള്ളെണ്ണയോ ഉപയോഗിച്ച് തലയോട്ടിയിൽ വൃത്താകൃതിയിൽ മൃദുവായി മസാജ് ചെയ്യുക. ഇത് രക്തചംക്രമണം മെച്ചപ്പെടുത്തുകയും തലയോട്ടിയെ പോഷിപ്പിക്കുകയും മുടി കൊഴിച്ചിൽ കുറയ്ക്കുകയും ചെയ്യുന്നു.

ഹെർബൽ മുടി കഴുകൽ

മറ്റൊരു ഫലപ്രദമായ പ്രതിവിധിയാണ് പ്രകൃതിദത്തമായ കാര്യങ്ങൾ ഉപയോഗിച്ചുളള തല കഴുകൽ. വേപ്പിലയോ ചെമ്പരത്തി പൂക്കളോ ചേർത്ത് തിളപ്പിച്ച വെള്ളം ഉപയോഗിച്ച് മുടി കഴുകുക. ഈ ഔഷധസസ്യങ്ങൾക്ക് ആൻറി ബാക്ടീരിയൽ ഗുണങ്ങളുണ്ട്, ഇത് തലയോട്ടിയെ ആരോഗ്യകരമായി നിലനിർത്തുകയും അണുബാധ തടയുകയും ചെയ്യുന്നു.

hair fall

AI Image

ഭക്ഷണക്രമം

ആരോഗ്യമുള്ള മുടിക്ക് സമീകൃതാഹാരം നിർണായകമാണ്. ഇരുമ്പ്, സിങ്ക്, വിറ്റാമിൻ എ, സി എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ ദിവസവും ഉൾപ്പെടുത്തുക. ഇലക്കറികൾ, നട്സ്, സിട്രസ് പഴങ്ങൾ എന്നിവ മുടി സംരക്ഷണത്തിന് വേണ്ട മികച്ച പോഷകങ്ങൾ നൽകുന്നു. തലയോട്ടിയിലെ ആരോഗ്യം നിലനിർത്തുന്നതിന് ജലാംശം നിലനിർത്തുന്നതും മികച്ച ഭക്ഷണശീലം അത്യാവശ്യമാണ്.

ജീവിതശൈലി ക്രമീകരണങ്ങൾ

ഇന്നത്തെ കാലത്ത് ഭൂരിപക്ഷം ആളുകളും ജീവിതത്തിൽ നേരിടുന്ന പ്രശ്നമാണ് സ്ട്രസ്സ് അഥവാ സമ്മർദ്ദം. മുടി കൊഴിച്ചിൽ നിയന്ത്രിക്കുന്നതിൽ സമ്മർദ്ദ നിയന്ത്രണം ഒരു പ്രധാന പങ്ക് വഹിക്കുന്നു. സമ്മർദ്ദ നില കുറയ്ക്കാൻ യോഗയോ ധ്യാനമോ പരിശീലിക്കുക. മൊത്തത്തിലുള്ള ശാരീരിക ആരോഗ്യത്തിനും ആരോഗ്യമുള്ള മുടിക്കും നല്ല ഉറക്കവും പ്രധാന ഘടകമാണ്.

മഴക്കാലത്ത് ആയുർവേദം രാസവസ്തുക്കൾ അടങ്ങിയ ഷാമ്പൂ, കണ്ടീഷണർ പോലുളളവ മുടിക്ക് കൂടുതൽ കേടുവരുത്തുമെന്നതിനാൽ അവ ഒഴിവാക്കുക. പകരം പ്രകൃതിദത്ത ഷാംപൂകളും കണ്ടീഷണറുകളും തിരഞ്ഞെടുക്കുക.

തീർത്തും ലളിതമായ ഈ ആയുർവേദ രീതികൾ നിങ്ങളുടെ ദിനചര്യയിൽ ഉൾപ്പെടുത്തുന്നതിലൂടെ, മഴക്കാലത്ത് മുടി കൊഴിച്ചിൽ ഫലപ്രദമായി നിയന്ത്രിക്കാൻ നിങ്ങൾക്ക് കഴിയും. ആരോഗ്യകരവും ശക്തവുമായ മുടിക്ക് ഈ പ്രകൃതിദത്ത പരിഹാരങ്ങൾ നിങ്ങൾക്ക് സ്വീകരിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+