മുടി വളരുകയല്ലേ വേണ്ടത്? ഇതാ കഴിക്കാം; ഇവ കഴിച്ചാൽ വളരാത്ത മുടിയുണ്ടോ
മുടി വളരണമെങ്കിൽ പുറമെയുള്ള ചികിത്സ മാത്രം പോര, ശരീരത്തിൽ ആരോഗ്യപ്രദമായത് എന്തെങ്കിലും എത്തണം. ആരോഗ്യപ്രദം എന്ന് പറയുമ്പോൾ മുടിക്ക് കരുത്ത് പകരുന്ന ഭക്ഷണങ്ങൾ. മുടി വളരാൻ സഹായിക്കുന്ന ബയോട്ടിൻ അടങ്ങിയ ഭക്ഷണങ്ങളെ കുറിച്ചാണ് ഇന്ന് പറയുന്നത്.
ബദാം
മുടി വളരാൻ ഉത്തമമാണ് വിറ്റാമിൻ ഇ ധാരാളം അടങ്ങിയ ബദാം. ഇവ തലയോട്ടി ആരോഗ്യപ്രദമായി നിർത്താൻ സഹായിക്കുന്നു. ബദാം ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയോ അല്ലെങ്കിൽ ബദാം ഓയിൽ തലയിൽ പുരട്ടുകയോ ചെയ്യാം. തലയോട്ടിയിൽ ബദാം ഓയിൽ തേച്ച് കൊടുക്കുന്നത് മുടി വളർച്ച വേഗത്തിലാക്കാൻ സഹായിക്കും.

മുട്ട
മുടിയുടെ ആരോഗ്യത്തിന് ആവശ്യമായ പ്രോട്ടീനുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ മുട്ടയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. മുടിയുടെ ശക്തിയും ഘടനയും മെച്ചപ്പെടുത്തുന്ന ബയോട്ടിൻ സമ്പുഷ്ടമാണ് മുട്ട.കട്ടിയുള്ളതും തിളക്കമുള്ളതുമായ മുടി ലഭിക്കാൻ ഇത് സഹായിക്കും. മുട്ട തലമുടിയിൽ നേരിട്ട് പുരട്ടുന്നതും നല്ലതാണ്. മുട്ട ഹെയർ മാസ്കുകൾ ധൈര്യമായി തന്നെ ഉപയോഗക്കാം.
ഉള്ളി
മുടി വളർച്ചയെ സഹായിക്കുന്ന പ്രകൃതിദത്ത പ്രതിവിധിയാണ് ഉള്ളി. ഇവയിൽ കൊളാജൻ അടങ്ങിയിട്ടുണ്ട്. ഇത് മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു. കൂടാതെ, ഉള്ളിക്ക് ആൻറി ബാക്ടീരിയൽ ഗുണങ്ങളുണ്ട്, ഇത് തലയോട്ടിയുടെ ആരോഗ്യം നിലനിർത്താനും മുടി വേഗത്തിൽ വളരാനും സഹായിക്കും.ഉള്ളി നീര് തലയോട്ടിയിൽ പുരട്ടുന്നത് രക്തചംക്രമണം മെച്ചപ്പെടുത്തും. ഇത് രോമകൂപങ്ങളിലേക്ക് ആവശ്യമായ പോഷകങ്ങൾ എത്തിക്കാൻ സഹായിക്കും.
ഓട്സ്
തടി കുറക്കാൻ ആണല്ലോ പൊതുവെ നമ്മൾ ഓട്സ് കഴിക്കുന്നത്. എന്നാൽ ഓട്സ് മുടി വളരാനും ഉത്തമമാണ്. കാരണം ഇവയിൽ സിങ്ക്, ഇരുമ്പ്, മഗ്നീഷ്യം തുടങ്ങിയ ധാതുക്കൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മുടി വളരാൻ ആവശ്യമായ പോഷകങ്ങളാണ്. കൂടാതെ ഓട്സിൽ ധാരാളം പ്രോട്ടീനും അങ്ങിയിട്ടുണ്ട്. ഡയറ്റിൽ ഉൾപ്പെടുത്തിയോ അല്ലെങ്കിൽ ഹെയർ മാസ്ക് ആയോ ഓട്സ് ഉപയോഗിക്കാം.
തക്കാളി
മുടിയുടെ രോമകൂപങ്ങളെ ശക്തിപ്പെടുത്തുന്ന കൊളാജൻ ഉത്പാദനം പ്രോത്സാഹിപ്പിക്കാൻ തക്കാളി സഹായിക്കും. തക്കാളിയിൽ അടങ്ങിയിരിക്കുന്ന ലൈക്കോപീൻ തലയോട്ടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ആരോഗ്യകരവും കരുത്തുറ്റതുമായ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
വാൾനട്ട്
മുടി വളർച്ചയെ സഹായിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകൾ, ബയോട്ടിൻ, വിറ്റാമിൻ ഇ തുടങ്ങിയ പോഷകങ്ങൾ വാൾനട്ടിൽ അടങ്ങിയിട്ടുണ്ട്.ഭക്ഷണത്തിൽ വാൽനട്ട് ഉൾപ്പെടുത്തുന്നത് മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താനും വളർച്ച പ്രോത്സാഹിപ്പിക്കാനും സഹായിക്കും.












Click it and Unblock the Notifications