പല്ല് തേയ്ക്കാന്‍ പ്ലാസ്റ്റിക്കിന് ബദലായി മുളയുടെ ടൂത്ത് ബ്രഷ്; ഏതാണ് നല്ലത്?
പല്ല് വൃത്തിയാക്കാന്‍ പ്ലാസ്റ്റിക് ടൂത്ത് ബ്രഷാണ് ലോക വ്യാപകമായി ഉപയോഗിക്കുന്നത്. എന്നാല്‍ പരിസ്ഥിതിക്ക് വില്ലനായ പ്ലാസ്റ്റിക്കിനെതിരേയുള്ള ബദല്‍ മാര്‍ഗം എന്ന നിലയില്‍ മുള കൊണ്ടുള്ള ടൂത്ത് ബ്രഷുകളും വിപണിയില്‍ ഇറങ്ങിയിരിക്കുകയാണ്. പരിസ്ഥിതിയെക്കുറിച്ചുള്ള വര്‍ധിക്കുന്ന അവബോധത്തിന്റെ ഫലമായി നിരവധി പേരാണ് ഈ പരിസ്ഥിതി സൗഹൃദ ബ്രഷുകള്‍ ഉപയോഗിക്കുന്നത്.
പ്ലാസ്റ്റിക് മലിനീകരണം ഗുരുതരമായ ആഗോള പ്രശ്‌നമായി മാറിയ സാഹചര്യത്തില്‍ മുള കൊണ്ടുള്ള ടൂത്ത് ബ്രഷുകള്‍ നല്ലൊരു ബദല്‍ മാര്‍ഗമാണ്. പ്ലാസ്റ്റിക് ടൂത്ത് ബ്രഷുകളേക്കാള്‍ പരിസ്ഥിതി സൗഹൃദമാണ് മുള ബ്രഷുകള്‍, പ്ലാസ്റ്റിക് ടൂത്ത് ബ്രഷുകള്‍ വര്‍ഷങ്ങളോളം നശിക്കാതെ മണ്ണില്‍ കിടക്കുകയും പരിസ്ഥിതിക്ക് ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കുകയും ചെയ്യുന്നു. അതേസമയം, പല്ല് വൃത്തിയാക്കാന്‍ ഏതു ബ്രഷാണ് നല്ലത് എന്നതും പരിഗണിക്കേണ്ട കാര്യമാണ്.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, മുള കൊണ്ടുള്ള ടൂത്ത് ബ്രഷുകള്‍ കൂടുതല്‍ പ്രചാരം നേടിയിട്ടുണ്ട്. പുനരുപയോഗിക്കാവുന്നതാണ് ഇത്തരം ടൂത്ത് ബ്രഷുകള്‍. ഇതിന്റെ പിടിയാണ് മുള കൊണ്ട് നിര്‍മ്മിച്ചിരിക്കുന്നത്. അതിന്റെ നാരുകള്‍ നൈലോണ്‍ അല്ലെങ്കില്‍ മറ്റ് പ്രകൃതിദത്ത നാരുകള്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്.
ലോകമെമ്പാടും ഓരോ വര്‍ഷവും 448 ദശലക്ഷം ടണ്ണിലധികം പ്ലാസ്റ്റിക് ഉല്‍പാദിപ്പിക്കപ്പെടുന്നുണ്ടെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. ഇത് പരിസ്ഥിതിക്ക് ഗുരുതരമായ ഭീഷണിയാണ്. കരയെയും നദികളെയും സമുദ്രത്തെയും മലിനമാക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സമുദ്രജീവികള്‍ക്കും ഭീഷണയാണ്. ഇത് തടയാന്‍ പ്ലാസ്റ്റിക് ഉപയോഗം കുറച്ച്, പുനരുപയോഗിക്കുകയാണ് ഏക മാര്‍ഗം.
അതേസമയം, പല്ലിനെ സംബന്ധിച്ചിടത്തോളം പ്ലാസ്റ്റിക് ടൂത്ത് ബ്രഷിനും മുള ബ്രഷിനും
അതിന്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. പല്ല് വൃത്തിയാക്കാന്‍ രണ്ട് തരം ടൂത്ത് ബ്രഷുകളും ഫലപ്രദമാണെങ്കിലും മുളയുടെ ബ്രഷിന് പ്രകൃതിദത്ത ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുണ്ട്. ഇത്
ബാക്ടീരിയകളില്‍ നിന്ന് പല്ലുകളെ സംരക്ഷിക്കുന്നു. മുള ഉപയോഗിച്ച് പല്ല് വൃത്തിയാക്കിയാല്‍, വായ്‌നാറ്റത്തിന്റെ പ്രശ്‌നവും ഇല്ലാതാകും. നിങ്ങള്‍ക്ക് സെന്‍സിറ്റീവ് മോണകളുണ്ടെങ്കില്‍, ഏറ്റവും നല്ലത് മുളയുടെ ടൂത്ത് ബ്രഷാണ്. മോണയില്‍ അടിഞ്ഞുകൂടുന്ന പ്ലാക്കും ടാര്‍ട്ടറും നീക്കം ചെയ്യാന്‍ മുളയുടെ ടൂത്ത് ബ്രഷുകളാണ് നല്ലത്. ഇങ്ങനെ നോക്കുമ്പോള്‍ പരിസ്ഥിതിക്ക് ദോഷകരമായ പ്ലാസ്റ്റിക്കിനേക്കാള്‍ എന്തുകൊണ്ടും നല്ലത് മുളയുടെ ബ്രഷാണ്.












Click it and Unblock the Notifications