ഇനി പ്രമേഹ രോഗിയായ ബാര്‍ബി പാവയും: ശരീരത്തില്‍ ഇന്‍സുലിന്‍ പമ്പും ഗ്ലൂക്കോസ് മോണിറ്ററും
ചരിത്രത്തില്‍ ആദ്യമായി പ്രമേഹ രോഗിയായ ബാര്‍ബി പാവയെ അവതരിപ്പിച്ച് കളിപ്പാട്ട നിര്‍മ്മാതാക്കളായ മാറ്റല്‍ കമ്പനി. ടൈപ്പ് വണ്‍ പ്രമേഹമുള്ള പാവയെയാണ് കമ്പനി പുറത്തിറക്കിയത്. ദേഹത്ത് ഇന്‍സുലിന്‍ പമ്പും കൈയില്‍ ഗ്ലൂക്കോസ് മോണിറ്ററും ഷുഗര്‍ താഴുമ്പോള്‍ അത് പരിഹരിക്കാനുള്ള ലഘു ഭക്ഷണങ്ങള്‍ അടങ്ങിയ ബാക് പാക്ക് എന്നിവ ഉള്‍പ്പെടെയാണ് ബാര്‍ബി പാവയെ പുറത്തിറക്കിയിരിക്കുന്നത്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് തുടര്‍ച്ചയായി അളക്കുന്ന ചെറിയ ഗ്ലൂക്കോസ് മോണിറ്റര്‍ കൈയില്‍ ഘടിപ്പിച്ചുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ട്രാക്ക് ചെയ്യാന്‍ സഹായിക്കുന്ന ആപ്പുള്ള മൊബൈല്‍ ഫോണും കൈയിലുണ്ട്. ഇതുകൂടാതെ അരയില്‍ ഇന്‍സുലിന്‍ പമ്പും ഘടിപ്പിച്ചിട്ടുണ്ട്. ഇന്‍സുലിന്‍ ആവശ്യാനുസരണം ക്രമീകരിക്കുന്ന മെഡിക്കല്‍ ഉപകരണമാണിത്.

എല്ലാവരെയും ഉള്‍ക്കൊള്ളുക എന്ന കമ്പനിയുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് ടൈപ്പ് വണ്‍ പ്രമേഹമുള്ള ബാര്‍ബി പാവകളെ അവതരിപ്പിച്ചതെന്ന് ബാര്‍ബിയുടെ സീനിയര്‍ വൈസ് പ്രസിഡന്റും മാറ്റല്‍ കമ്പനിയുടെ ഗ്ലോബല്‍ ഹെഡ്ഡുമായ ക്രിസ്റ്റ ബര്‍ഗര്‍ ഒരു പത്രക്കുറിപ്പില്‍ പറഞ്ഞു. പ്രമേഹ രോഗത്തില്‍ ഗവേഷണം നടത്തുന്ന ബ്രേക്ക്ത്രൂ ടി1ഡി എന്ന സ്ഥാപനവുമായി സഹകരിച്ചാണ് മാറ്റല്‍ കമ്പനി പാവ പുറത്തിറക്കിയത്.
കുട്ടികള്‍ക്കിടയില്‍ രോഗികളോടുള്ള സഹാനുഭൂതി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്
ടൈപ്പ് വണ്‍ പ്രമേഹമുള്ള ബാര്‍ബി പാവയെ അവതരിപ്പിച്ചത്. ഈ സംരംഭത്തില്‍ സഹകരിക്കാന്‍ കഴിഞ്ഞതില്‍ തങ്ങള്‍ക്ക് ഏറെ സന്തോഷം ഉണ്ടെന്ന് യുകെ ആസ്ഥാനമായ ബ്രേക്ക്ത്രൂ ടി1ഡി സ്ഥാപനത്തിന്റെ സിഇഒ കാരെന്‍ ആഡിംഗ്ടണ്‍ പറഞ്ഞു.
ടൈപ്പ് വണ്‍ പ്രമേഹ രോഗത്തെക്കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കുകയും ഇത്തരം രോഗമുള്ള കുട്ടികളെ ചേര്‍ത്തുനിര്‍ത്തുക എന്ന സന്ദേശം പ്രചരിപ്പിക്കാനും ഇത്തരം പാവങ്ങള്‍ പുറത്തിറക്കിയതിലൂടെ ലക്ഷ്യമിടുന്നതായി കമ്പനി പറയുന്നു. 2019 ല്‍ കമ്പനി ഭിന്നശേഷിയുള്ള പാവകളുടെ ഒരു നിര പുറത്തിറക്കിയിരുന്നു.
കുട്ടികളിലും കൗമാരക്കാരിലും കാണുന്ന പ്രമേഹമാണ് ടൈപ്പ് വണ്‍ പ്രമേഹം. രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ കഴിയാതാവുകയും ചെയ്യുന്ന അവസ്ഥയാണിത്. ഒരു വയസു മുതല്‍ കൗമാരപ്രായം അവസാനിക്കുന്നതിനു മുന്‍പാണ് ടൈപ്പ് വണ്‍ പ്രമേഹം സാധാരണ പിടിപെടുന്നത്.












Click it and Unblock the Notifications